പശുക്കള്‍ ഇനി മുതല്‍ പശുകിടാങ്ങളെ പ്രസവിച്ചാല്‍ മതി കാളക്കുട്ടികളെ വേണ്ടാ!!!

  • Posted By:
Subscribe to Oneindia Malayalam

ബിഹാര്‍: ക്ഷീര കര്‍ഷകരെ സഹായിക്കാനായി പുതിയ പദ്ധതിയുമായി ബീഹാര്‍ സര്‍ക്കാര്‍. കൃത്യമ ബീജ സങ്കലത്തിലുടെ കൂടുതല്‍ പശുകിടാങ്ങളെ മാത്രം സൃഷ്ടിക്കുന്ന പദ്ധതി ആവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിവാണ് ബിഹാര്‍ സര്‍ക്കാര്‍. കാള കുട്ടികള്‍ ക്ഷീരകര്‍ഷകക്ക് ഭാരമായതു കൊണ്ട് അവയെ ഉപേക്ഷിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. ഇതു അവസാനിപ്പിക്കാനായാണ് ഇനി മുതല്‍ പശുക്കള്‍ പശുക്കുട്ടികളെ മാത്രം പ്രവസിപ്പിച്ചാല്‍ മതിയെന്ന ആശയത്തിലേക്ക് സര്‍ക്കാരിനെ എത്തിച്ചേര്‍ന്നത്.പാലു ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക തെരുവുകളില്‍ ഉപേക്ഷിക്കപ്പെട്ട കാളക്കുട്ടികളുടെ പ്രശ്‌നത്തിനു പരിഹാരം കാണുക ഇവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഈ വര്‍ഷം ആറ് ജില്ലകളിലായാണ് ഈ പദ്ധതി ആദ്യമായി ആരംഭിക്കുന്നത്. പശുക്കളില്‍ സര്‍ക്കാര്‍ നല്‍കുന്ന ബീജം കുത്തി വയ്ക്കുകയാണെങ്കില്‍ 45 ശതമാനം വരം സബ്‌സിഡി ഉടമകള്‍ക്കു ലഭിക്കും.എന്നാല്‍ കൃത്യമ ബീജസങ്കലത്തിലുടെ പശുകിടവിനെ തന്നെ ഗര്‍ഭം ധരിക്കുമെന്നു 100 ശതമാനം ഉറപ്പു നല്‍കാനാകില്ലെന്നും അധികൃതര്‍ പറഞ്ഞു.കൂടാതെ പരീക്ഷണത്തിനായി കന്നിപ്പശുക്കളെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

cow

നിലവില്‍ കൃതൃമ ബീജസങ്കലത്തിനായി 24-27 ലക്ഷം രൂപയാണ് ഒരോ വര്‍ഷം ചെലവാക്കുന്നതെന്നും അനിമല്‍ ആന്‍ഡ് ഫിഷറീസ് വകുപ്പ് അണ്ടര്‍ സെക്രട്ടറി ഉമാശങ്കര്‍ പറഞ്ഞ്. പെതു ക്ഷീര കര്‍ഷകര്‍ക്ക് പശുക്കുട്ടികളോടാണ് താല്‍പര്യം. എന്നാല്‍ ഇവര്‍ ഉമ്ടാകുന്ന കാളകുട്ടികളെ ഉപേക്ഷിക്കുകയാണ് പതിവ്. ഇവ തെരുവില്‍ വളരുകയും വതുതായി കഴിഞ്ഞാല്‍ ഇവ സൃഷ്യടിക്കുന്ന പ്രശ്‌നങ്ങള്‍ വളരെ വതുതാണെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ ഈ പദ്ധതി കൊണ്ട് പാല്‍ ഉത്പാദനമാണ് ലക്ഷ്യമെന്നും ഉമാശങ്കര്‍ അറിയിച്ചു.

English summary
In a pilot project starting this financial year in six districts, the government is offering 45 per cent subsidy to farmers to adopt this special insemination method for their cows which ensures birth of only females through “sorted semen straw”. The cows chosen for the project would preferably be ones giving birth for the first time. Experts claim a 90 per cent success through the method.
Please Wait while comments are loading...