കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തനിച്ച് മത്സരിച്ചാലും ബിഹാറില്‍ ഞങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കും: ജെഡിയുവിനെ തള്ളി ബിജെപി മന്ത്രി

Google Oneindia Malayalam News

പാറ്റ്ന: തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ചാലും ബിഹാറില്‍ പാര്‍ട്ടിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് നിതീഷ് കുമാര്‍ മന്ത്രിസഭയിലെ അംഗവും ബിജെപി നേതാവുമായ സാമ്രാത് ചൗധരി. പഞ്ചായത്തിരാജ് വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രിയാണ് സാമ്രാത് ചൗധരി. "നമ്മള്‍ ഒരു സഖ്യത്തിലാണ്. അതിനാൽ നമ്മൾക്ക് വളരെയധികം നിയന്ത്രണങ്ങളുണ്ട്. പല വിഷയങ്ങളിലും നമ്മള്‍ക്ക് മറ്റുള്ളവരെ സഹകരണം അഭ്യർത്ഥിക്കേണ്ടതുണ്ട്".- വൈശാലിയിൽ നടന്ന ഒരു പാർട്ടി സമ്മേളനത്തില്‍ സാമ്രാത് ചൗധരി പറഞ്ഞു.

ബറോസ് ലുക്കില്‍ കിടുക്കി ബിഗ് ബോസ് താരം സായ് വിഷ്ണു: വൈറലായി ചിത്രങ്ങള്‍

രണ്ട് പതിറ്റാണ്ടിലേറെയായി ബിജെപിയുടെ അടുത്ത സഖ്യകക്ഷിയായ ജെഡിയു 2013 ൽ നരേന്ദ്ര മോദിയെ എൻ‌ഡി‌എയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതിനെച്ചൊല്ലി സഖ്യം വിച്ഛേദിച്ച് പുറത്ത് പോയിരുന്നു. പിന്നീട് കോണ്‍ഗ്രസ്-ആര്‍ജെഡി പാര്‍ട്ടികളുമായി ചേര്‍ന്ന് ബിഹാറില്‍ അധികാരം പിടിച്ചു. എന്നാല്‍ മുന്നണിയിലെ സഖ്യകക്ഷിയായ ആർ‌ജെഡിയുമായുള്ള അസംതൃപ്തിക്ക് ശേഷം 2017 ൽ ജെഡിയും വീണ്ടും ബിജെപിയുമായി കൈകോർത്തു.

 nitish-kumar-

2024 ലോക്സഭാ തിരഞ്ഞെടുപ്പ്, 2025 ലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയ്‌ക്കായി ഞങ്ങൾ തയ്യാറെടുക്കുമ്പോള്‍ 2015 ലെ തെറ്റ് തിരുത്തുമെന്നും ചൗധരി കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ചാലും ബീഹാറിൽ സർക്കാരുണ്ടാക്കാമെന്ന് നമ്മുടെ നേതൃത്വവും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി

2020 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലം പുറത്ത് വന്നപ്പോള്‍ 125 സീറ്റുകളിൽ വിജയിച്ചാണ് എന്‍ ഡി എ അധികാരം നിലനിര്‍ത്തിയത്. ബിജെപി 74 സീറ്റില്‍ വിജയിച്ചപ്പോള്‍ ജെ ഡി യുവിന്‍റെ വിജയം 43 സീറ്റില്‍ ഒതുങ്ങി. അതേസമയം മുന്നണി ധാരണ പ്രകാരം മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് തന്നെ നല്‍കുകയായിരുന്നു. പ്രതിപക്ഷ സഖ്യമായ മഹാഗത്ബന്ധന് 110 സീറ്റുകളായിരുന്നു വിജയിക്കാന്‍ സാധിച്ചത്. തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ മത്സരിച്ച ആര്‍ ജെ ഡി 75 സീറ്റിലും കോണ്‍ഗ്രസ് 19 സീറ്റിലും വിജയിച്ചു.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

Recommended Video

cmsvideo
Who Will be Next Karnataka CM? | Explainer | Oneindia Malayalam

പ്രായം ചോര്‍ത്താത്ത സൗന്ദര്യം : ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

English summary
BJP can form government in Bihar even if it contests alone: ​​BJP minister samrath chaudhary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X