ബാബ്‌റി മസ്ജിദ്: കോബ്രപോസ്റ്റിനെതിരെ ബിജെപി
ദില്ലി: ബാബറി മസ്ജിദ് സംബധിച്ച കോബ്രപോസ്റ്റ് വെളിപ്പെടുത്തലിനെതിരെ ബി ജെ പി രംഗത്ത്. റിപ്പോര്‍ട്ട് പുറത്തുവിട്ട സമയം ഇതിന് പിന്നിലെ ഗൂഢാലോചനയാണ് കാണിക്കുന്നതെന്ന് കാണിച്ച് ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
ബാബറി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമായിട്ടായിരുന്നുവെന്നും ആകസ്മികമല്ലായിരുന്നുവെന്നും തെളിയിക്കുന്നതിനു വേണ്ടി കോബ്രപോസ്റ്റ് എന്ന വെബ്‌സൈറ്റ് ഒളിക്യാമറ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത്തരത്തിലുള്ള സംപ്രേക്ഷണം തടയണമെന്നാവശ്യപ്പെട്ടാണ് ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

വോട്ടര്‍മ്മാരെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ പുറത്തുവിട്ടതെന്ന് ബി ജെ പി വക്താവ് മുക്താര്‍ അബ്ബാസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ സാമൂഹികാന്തരീക്ഷം മലീമസമാക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വഹിന്ദു പരിഷത്തും ശിവസേനയും ബജ്രങ് ദളും ചേര്‍ന്നാണ് പള്ളി പൊളിക്കുന്നത് ആസൂത്രണം ചെയ്‌തെന്നും എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നീ മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ക്ക് സംഭവത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്നുമാണ് കോബ്രപോസ്റ്റില്‍ പറയുന്നത്. 23 പ്രമുഖ കര്‍സേവകരെ ഉദ്ധരിച്ചാണ് കോബ്രപോസ്റ്റ് വെളിപ്പെടുത്തല്‍.












Click it and Unblock the Notifications