കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി-സിപിഎം നേതാക്കളുടെ ചര്‍ച്ച വിവാദത്തില്‍; അടുത്ത തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടാകുമെന്ന് സൂചന

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി-സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ച വിവാദത്തില്‍. രണ്ടു ബിജെപി ജനപ്രതിനിധികളാണ് കഴിഞ്ഞ ദിവസം സിപിഎം നേതാവുമായി ചര്‍ച്ച നടത്തിയത്. സൗഹൃദ സംഭാഷണമായിരുന്നു എന്നാണ് ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ പ്രതികരിച്ചതെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ ഐക്യമാണ് അവരുടെ ലക്ഷ്യമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷമാണ് ബംഗാളില്‍. ഇത് തകര്‍ക്കണമെങ്കില്‍ പ്രതിപക്ഷ നിരയില്‍ ഐക്യം വേണമെന്നാണ് ബിജെപിയുടെ നിലപാട്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

നോര്‍ത്ത് ബംഗാളിലെ പ്രമുഖ സിപിഎം നേതാവും മുന്‍ മന്ത്രിയുമാണ് അശോക് ഭട്ടാചാര്യ. സിലിഗുരിയിലെ ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയത്. ബിജെപിയുടെ ഡാര്‍ജലിങ് എംപി രാജു ബിസ്ത, സിലിഗുരി എംഎല്‍എ ശങ്കര്‍ ഘോഷ് എന്നിവരാണ് ചര്‍ച്ചയ്ക്ക് എത്തിയത്. സിലിഗുരി മുന്‍ മേയര്‍ കൂടിയാണ് ഭട്ടാചാര്യ.

2

ദീപാവലിയോട് അനുബന്ധിച്ചുള്ള സൗഹൃദ കൂടിക്കാഴ്ചയാണ് നടന്നതെന്ന് സിപിഎം, ബിജെപി നേതാക്കള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം തൃണമൂല്‍ കോണ്‍ഗ്രസ് വിശ്വസിക്കുന്നില്ല. ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഭരണം അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത വരുന്ന കാര്യവും തൃണമൂല്‍ നേതാക്കള്‍ സൂചിപ്പിക്കുന്നു.

3

ബംഗാളില്‍ എല്ലാ മേഖലകളിലും തൃണമൂല്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ. എന്നാല്‍ നോര്‍ത്ത് ബംഗാളില്‍ തൃണമൂലും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. സിപിഎം പിന്തുണ ഉറപ്പിക്കാന്‍ സാധിച്ചാല്‍ നോര്‍ത്ത് ബംഗാള്‍ പിടിയിലൊതുക്കാമെന്ന് ബിജെപി കരുതുന്നു. അശോക് ഭട്ടാചാര്യ മേഖലയില്‍ ശക്തമായ സ്വാധീനമുള്ള നേതാവ് കൂടിയാണ്. ഇദ്ദേഹത്തെ കൂടെ നിര്‍ത്താനാണ് ബിജെപിയുടെ നീക്കം.

4

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നോര്‍ത്ത് ബംഗാളില്‍ ബിജെപി മികച്ച നേട്ടം കൊയ്തിരുന്നു. എട്ടില്‍ ഏഴ് സീറ്റിലും ബിജെപി ജയിച്ചു. ഒരു സീറ്റില്‍ കോണ്‍ഗ്രസും ജയിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിളങ്ങാനായില്ല. എട്ട് ജില്ലകളിലായി 54 നിയമസഭാ മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ 30 സീറ്റുകള്‍ മാത്രമേ ബിജെപിക്ക് കിട്ടിയുള്ളൂ. 23 എണ്ണം തൃണമൂല്‍ പിടിച്ചു.

ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള രാജ്യം; കറന്‍സിയില്‍ ഗണപതി... കെജ്രിവാള്‍ പറഞ്ഞത് പുളുവല്ലഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള രാജ്യം; കറന്‍സിയില്‍ ഗണപതി... കെജ്രിവാള്‍ പറഞ്ഞത് പുളുവല്ല

5

കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 108ല്‍ 102 ഉം തൃണമൂല്‍ കോണ്‍ഗ്രസ് ജയിച്ചിരുന്നു. നോര്‍ത്ത് ബംഗാളില്‍ ഡാര്‍ജലിങ് മുന്‍സിപ്പാലിറ്റിയില്‍ മാത്രമാണ് തൃണമൂല്‍ തോറ്റത്. അവിടെ ജയിച്ചതാകട്ടെ പ്രാദേശിക പാര്‍ട്ടിയുമാണ്. ബിജെപിക്ക് കാര്യമായ നേട്ടമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് അടുത്ത വര്‍ഷം നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ബിജെപി ഇപ്പോള്‍ തന്നെ കളമൊരുക്കുന്നത്.

6

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംസ്ഥാനതലത്തില്‍ ധാരണയുണ്ടാക്കാറില്ല. എന്നാല്‍ പ്രാദേശിക തലത്തില്‍ നേതാക്കള്‍ ധാരണയിലെത്തും. ഇതിന്റെ ഭാഗമായിട്ടാണ് അശോക് ഭട്ടാചാര്യയെ ബിജെപി ജനപ്രതിനിധികള്‍ കണ്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് തവണ എംഎല്‍എ ആയിട്ടുള്ള ഭട്ടാചാര്യ, ഇടതുപക്ഷം ഭരിച്ച വേളയില്‍ മുന്‍സിപ്പല്‍ കാര്യ മന്ത്രിയായിരുന്നു.

7

''മമത ബാനര്‍ജിയുടെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ചില നീക്കങ്ങള്‍ നടക്കുന്നുണ്ട്. പ്രത്യേകിച്ചും നോര്‍ത്ത് ബംഗാളില്‍. ഈ ഭൂപ്രദേശം ബംഗാളില്‍ നിന്നു മുറിച്ചുമാറ്റി പുതിയ സംസ്ഥാനം വേണമെന്ന് ബിജെപി ആവശ്യപ്പെടുന്നത് പതിവാണ്. അതുകൊണ്ടുതന്നെ ബിജെപി-സിപിഎം ചര്‍ച്ച സംശയകരമാണ്'' എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുണാല്‍ ഘോഷ് പറഞ്ഞു.

സൗദി അറേബ്യയ്ക്ക് ചാകര!! ഖത്തര്‍ യാത്രയ്ക്ക് 240 വിമാനങ്ങള്‍ കൂടി ഇറക്കി... അണിയറയില്‍ വമ്പന്‍ പദ്ധതിസൗദി അറേബ്യയ്ക്ക് ചാകര!! ഖത്തര്‍ യാത്രയ്ക്ക് 240 വിമാനങ്ങള്‍ കൂടി ഇറക്കി... അണിയറയില്‍ വമ്പന്‍ പദ്ധതി

English summary
BJP-CPM Leaders Meeting in West Bengal Raise New Discussions in Political Circle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X