Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരാഖണ്ഡിലും ഗോവയിലും മുഖ്യമന്ത്രിമാരെ മാറ്റാതിരുന്നത് ബിജെപിയുടെ തന്ത്രം, പിന്നില്‍ വലിയ ലക്ഷ്യം

ദില്ലി: ബിജെപി ദിവസങ്ങള്‍ നീണ്ട സര്‍പ്രൈസിന് ശേഷം ഗോവയിലും ഉത്തരാഖണ്ഡിലും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിരുന്നില്ല. രണ്ടിടത്തും പഴയ മുഖ്യമന്ത്രിമാര്‍ തന്നെ വീണ്ടുമെത്തും. ഇതോടെ വിജയിച്ച നാലിടത്തും രണ്ടാം ടേം മുഖ്യമന്ത്രിമാര്‍ക്ക് ലഭിക്കും. ഏറ്റവും അമ്പരപ്പിച്ചത് പുഷ്‌കര്‍ സിംഗ് ധമിയുടെ വരവാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉത്തരാഖണ്ഡില്‍ ബിജെപി ഭരണം പിടിച്ചു. എന്നാല്‍ ധമി തോല്‍ക്കുകയായിരുന്നു. പകരം ആരാകും എന്ന ചോദ്യങ്ങള്‍ക്കിടെ സര്‍പ്രൈസായിട്ടാണ് ധമി തന്നെയെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനങ്ങളാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഉത്തരാഖണ്ഡിലെയും ഗോവയിലെയും പ്രശ്‌നങ്ങള്‍ കൊണ്ട് പാര്‍ട്ടിക്ക് ദോഷമൊന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ട് മുഖ്യമന്ത്രിയെ മാറ്റേണ്ടെന്നാണ് തീരുമാനം.

1

പുഷ്‌കര്‍ സിംഗ് ധമിയെ വീണ്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാക്കിയത് സംസ്ഥാനത്തെ വിഭാഗീയത ഇല്ലാതാക്കാന്‍ വേണ്ടിയാണ്. നാല് മാസത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെ കണ്ട സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. അവിടെ സുസ്ഥിര ഭരണം കൊണ്ടുവരിക എന്ന വലിയ തന്ത്രമാണ് ബിജെപി പയറ്റിയത്. എംഎല്‍എമാരെ ഒറ്റക്കെട്ടായി നിലനിര്‍ത്താനും ധമി വരുന്നതിലൂടെ സാധിക്കും. അതേസമയം സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് ധമി. പക്ഷേ അടുത്ത ആറ് മാസത്തിനുള്ളില്‍ ധമി ഉപതിരഞ്ഞെടുപ്പ് വിജയിക്കണം. ഉറച്ച സീറ്റ് കണ്ടെത്തി ബിജെപി അദ്ദേഹത്തിന് നല്‍കേണ്ടി വരും. എന്നാല്‍ ഏതാണ് ഉറച്ച സീറ്റെന്ന കാര്യത്തില്‍ ആശങ്കയുണ്ട്.

തിരഞ്ഞെടുപ്പ് ഫലത്തില്‍ ധമി കൈമുദ്രയുണ്ടായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. സംസ്ഥാനത്തെ കേന്ദ്ര നിരീക്ഷകരിലൊരാളാണ് രാജ്‌നാഥ് സിംഗ്. ചന്നിയില്‍ വിശ്വാസമര്‍പ്പിച്ചത്, എങ്ങനെ സര്‍ക്കാരിനെ നയിക്കണമെന്ന് അദ്ദേഹത്തിനറിയാവുന്നത് കൊണ്ടാണ്. എംഎല്‍എമാര്‍ ഐകണ്‌ഠ്യേന അദ്ദേഹത്തെ പിന്തുണച്ചെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അതേസമയം ഗോവയില്‍ വലിയ പോരാട്ടത്തിന് ശേഷമാണ് പ്രമോദ് സാവന്തിന് മുഖ്യമന്ത്രി പദം കിട്ടിയത്. പതിനൊന്ന് ദിവസമാണ് സസ്‌പെന്‍സ് തുടര്‍ന്നത്. ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണ മുഖ്യമന്ത്രി സ്ഥാനത്തിനായി മുന്നില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ സാവന്തിന് തന്നെ നറുക്ക് വീഴുകയായിരുന്നു.

ഗോവയില്‍ സാവന്തിനെ വീണ്ടും മുഖ്യമന്ത്രിയാക്കിയത് ഭൂരിപക്ഷം മുന്നില്‍ തികയ്ക്കാനുള്ളത് കൊണ്ടാണ്. സ്വതന്ത്ര എംഎല്‍എമാര്‍ സാവന്തിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരത്തെ മറികടന്ന് പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചത് സാവന്തിന്റെ മികവായിട്ടാണ് കേന്ദ്ര നേതൃത്വം കാണുന്നത്. മനോഹര്‍ പരീക്കറിന്റെ മകന്‍ അടക്കം പാര്‍ട്ടി വിട്ടെങ്കിലും ബിജെപിക്ക് 20 സീറ്റ് നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഞായറാഴ്ച്ച നടന്ന ചര്‍ച്ചയിലാണ് ഇരുവരും മുഖ്യമന്ത്രി പദം ഉറപ്പിച്ചത്. ധമി ആര്‍എസ്എസുമായി വളരെ അടുപ്പമുള്ളയാളാണ്. യുവാക്കള്‍ തന്നെ വരണമെന്ന് മോദിയും അമിത് ഷായും താല്‍പര്യം പ്രകടിപ്പിച്ചത് കൊണ്ടാണ് ഈ തീരുമാനമുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+