കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് രാഹുല്‍ മാജിക്കില്ല.... ബീഹാറിലും ഗുജറാത്തിലും ബിജെപി തൂത്തൂവാരുമെന്ന് എബിപി സര്‍വേ!!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഇത്തവണയും നേട്ടമുണ്ടാക്കുമെന്ന് എബിപി ന്യൂസ് സര്‍വേ. ചില സംസ്ഥാനങ്ങളില്‍ ബിജെപിക്ക് സീറ്റ് കുറയുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എന്നാല്‍ നിര്‍ണായകമായ സംസ്ഥാനങ്ങളില്‍ ബിജെപി വമ്പന്‍ നേട്ടമുണ്ടാക്കും. നോര്‍ത്ത് ഈസ്റ്റ്, ബംഗാള്‍, ഗുജറാത്ത്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി കുതിപ്പ് തുടരുമെന്ന് സര്‍വേ പ്രവചിക്കുന്നു. അതേസമയം സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപി ആശങ്കപ്പെടേണ്ടതില്ലെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.

അതേസമയം ബിജെപി ഏറെ പ്രതീക്ഷ വെക്കുന്ന ഉത്തര്‍പ്രദേശില്‍ വന്‍ തിരിച്ചടിയുണ്ടാവുമെന്നാണ് സര്‍വേ വ്യക്തമാകുന്നത്. നിലവില്‍ ബിജെപിക്ക് യുപിയില്‍ നിന്ന് 71 സീറ്റുണ്ട്. എന്‍ഡിഎയ്ക്ക് 73 സീറ്റാണുള്ളത്. ഇതില്‍ വലിയ ഇടിവുണ്ടാകും. അതേസമയം ബംഗാള്‍ ബിജെപി ഇത്തവണ ലക്ഷ്യമിട്ടത് 22 സീറ്റാണ്. എന്നാല്‍ ഇത് ലഭിക്കില്ലെങ്കിലും നേട്ടമുണ്ടാകും. മഹാരാഷ്ട്രയില്‍ ശിവസേന സഖ്യത്തിലില്ലെങ്കില്‍ വന്‍ തിരിച്ചടി തന്നെ ബിജെപിക്ക് ഉണ്ടാവും.

ഉത്തര്‍പ്രദേശില്‍ തകരും

ഉത്തര്‍പ്രദേശില്‍ തകരും

യുപിയില്‍ സമാജ് വാദി ബിഎസ്പി സഖ്യം 51 സീറ്റ് നേടുമെന്നാണ് പ്രവചനം. അതേസമയം എന്‍ഡിഎ 25 സീറ്റിലൊതുങ്ങും. യുപിഎയ്ക്ക് നാല് സീറ്റ് ലഭിക്കുമെന്നാണ് എബിപി ന്യൂസ് സര്‍വേ സൂചിപ്പിക്കുന്നത്. ബുന്ധേല്‍ഖണ്ഡില്‍ എന്‍ഡിഎ ആറ് സീറ്റ് നേടുമ്പോള്‍ എസ്പി ബിഎസ്പി സഖ്യത്തിന് എട്ട് സീറ്റ് ലഭിക്കും. അവധില്‍ യുപിഎയ്ക്ക് രണ്ട് സീറ്റ് ലഭിക്കും. എന്‍ഡിഎ മൂന്ന് സീറ്റില്‍ ഒതുങ്ങും. ഇവിടെ 13 സീറ്റുമായി മഹാസഖ്യം നേട്ടമുണ്ടാക്കും. പ്രിയങ്കയുടെ പ്രചാരണ കേന്ദ്രമായ കിഴക്കന്‍ യുപിയില്‍ ഒരൊറ്റ സീറ്റ് പോലും യുപിഎ നേടില്ല.

ബീഹാറില്‍ ആര്‍ജെഡി വീഴും

ബീഹാറില്‍ ആര്‍ജെഡി വീഴും

ബീഹാറില്‍ എന്‍ഡിഎ വലിയ കുതിപ്പ് നടത്തുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 40 സീറ്റില്‍ 35 എണ്ണവും എന്‍ഡിഎ തൂത്തുവാരും. നിതീഷ് കുമാറിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് സര്‍വേ വിലയിരുത്തുന്നത്. അതേസമയം ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം വെറും അഞ്ച് സീറ്റില്‍ ഒതുങ്ങും. ബീഹാറില്‍ ബിജെപി 15 സീറ്റ് നേടും. കഴിഞ്ഞ തവണ ഇത് 22 സീറ്റായിരുന്നു. ജെഡിയു എല്‍ജെപി പാര്‍ട്ടികള്‍ ചേര്‍ന്ന് 20 സീറ്റുകള്‍ ഇത്തവണ സ്വന്തമാക്കും. കോണ്‍ഗ്രസ് ഒരു സീറ്റിലും ആര്‍ജെഡി നാല് സീറ്റിലും ഒതുങ്ങും.

മഹാരാഷ്ട്രയില്‍ അടിതെറ്റും

മഹാരാഷ്ട്രയില്‍ അടിതെറ്റും

മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഇത്തവണ തിരിച്ചടിയുണ്ടാവും. ആകെയുള്ള 48 സീറ്റില്‍ 20 സീറ്റ് മാത്രമേ എന്‍ഡിഎയ്ക്ക് ലഭിക്കു. ഇത് ശിവസേനയുമായി ഒരുമിച്ച് നിന്ന് മത്സരിച്ചാല്‍ മാത്രമേ ലഭിക്കൂ. അതേസമയം കോണ്‍ഗ്രസ് എന്‍സിപി സഖ്യം 28 സീറ്റോടെ വമ്പന്‍ നേട്ടം സ്വന്തമാക്കും. ബിജെപി പ്രവര്‍ത്തകരും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അടക്കമുള്ളവരും ഇവിടെ ബിജെപി നേട്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ കര്‍ഷക പ്രശ്‌നങ്ങള്‍ അടക്കം തിരിച്ചടിയാവുമെന്നാണ് വ്യക്തമാകുന്നത്.

ഗുജറാത്തില്‍ മോദി തരംഗം

ഗുജറാത്തില്‍ മോദി തരംഗം

ഗുജറാത്തില്‍ ചെറിയ തിരിച്ചടിയുണ്ടാവുമെങ്കിലും ബിജെപി തന്നെയാണ് ഇവിടെ തൂത്തുവാരുക. ആകെയുള്ള 26 സീറ്റില്‍ 24 സീറ്റും ബിജെപി നേടും. 2014ല്‍ എല്ലാ സീറ്റും ബിജെപി നേടിയിരുന്നു. അതേസമയം കോണ്‍ഗ്രസ് ഇത്തവണ രണ്ട് സീറ്റ് നേടും. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ നേട്ടമാണ് കോണ്‍ഗ്രസ് ഉ ണ്ടാക്കിയത്. ഇതൊന്നും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാവില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രചാരണം നേരത്തെ വലിയ ഫലം കണ്ടിരുന്നു.

ഗോവയില്‍ തുല്യം

ഗോവയില്‍ തുല്യം

ഗോവയില്‍ ഇപ്പോള്‍ വലിയ ഭരണപ്രതിസന്ധിയാണുള്ളത്. എന്നാലും ഇവിടെ കടുത്ത പോരാട്ടം ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നടക്കുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. ആകെയുള്ള രണ്ട് സീറ്റില്‍ ഓരോന്ന് വീതം ബിജെപിയും കോണ്‍ഗ്രസും നേടും. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇവിടെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എന്നാല്‍ ബിജെപി തിരിച്ചുവരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബംഗാളില്‍ വന്‍ നേട്ടം

ബംഗാളില്‍ വന്‍ നേട്ടം

ബംഗാളില്‍ വന്‍ നേട്ടമാണ് ബിജെപിയെ കാത്തിരിക്കുന്നത്. ഏഴ് സീറ്റുകള്‍ ബിജെപി നേടുമെന്നാണ് പ്രവചനം. അതേസമയം യുപിഎ ഒരു സീറ്റില്‍ ഒതുങ്ങും. എന്നാല്‍ ഇത്തവണയും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് 34 സീറ്റോടെ ആധിപത്യം നേടും. ഇവിടെ മുഖ്യപ്രതിപക്ഷമായി ബിജെപി മാറുമെന്നാണ് തിരഞ്ഞെടുപ്പിന് ശേഷം വ്യക്തമാക്കുക. അമിത് ഷാ ബംഗാളിലെ നേട്ടത്തിനായി രഥയാത്ര വരെ നടത്തുന്നുണ്ട്.

നോര്‍ത്ത് ഈസ്റ്റില്‍ മുന്നില്‍

നോര്‍ത്ത് ഈസ്റ്റില്‍ മുന്നില്‍

നോര്‍ത്ത് ഈസ്റ്റില്‍ നല്ല പോരാട്ടം തന്നെ നടക്കും. ബിജെപി ഇവിടെ 14 സീറ്റ് നേടുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. യുപിഎ ഒമ്പത് സീറ്റില്‍ ഒതുങ്ങും. ബാക്കിയുള്ളവര്‍ രണ്ട് സീറ്റില്‍ ഒതുങ്ങും. ഒഡീഷയില്‍ ബിജെപിയുടെ കുതിപ്പുണ്ടാകുമെന്ന് സര്‍വേ വ്യക്താക്കി. ഭരണകക്ഷിയായ ബിജെഡി ഒമ്പത് സീറ്റില്‍ ഒതുങ്ങും. ബിജെപി ആകെയുള്ള 21 സീറ്റില്‍ 12 എണ്ണം നേടി വന്‍ കുതിപ്പ് നടത്തും.

മധ്യപ്രദേശില്‍ തിരിച്ചുവരും

മധ്യപ്രദേശില്‍ തിരിച്ചുവരും

സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഭരണ നഷ്ടമായ ബിജെപി മധ്യപ്രദേശില്‍ തിരിച്ചുവരുമെന്നാണ് സര്‍വേ പറയുന്നത്. ആകെയുള്ള 29 സീറ്റില്‍ 23 എണ്ണം എന്‍ഡിഎ നേടും. അതേസമയം യുപിഎ ആറ് സീറ്റില്‍ ഒതുങ്ങും. കഴിഞ്ഞ തവണ രണ്ട് സീറ്റായിരുന്നു യുപിഎ നേടിയത്. അതേസമയം പഞ്ചാബില്‍ എന്‍ഡിഎ ഒരു സീറ്റില്‍ ഒതുങ്ങും. യുപിഎ 13 സീറ്റില്‍ 12 എണ്ണം സ്വന്തമാക്കും. ഇവിടെ കോണ്‍ഗ്രസിന് വന്‍ നേട്ടമാണ് പ്രവചിക്കുന്നത്. ഹരിയാനയിലെ ആകെയുള്ള പത്ത് സീറ്റില്‍ എഴും എന്‍ഡിഎ നേടും. യുപിഎയുടെ നേട്ടം മൂന്ന് സീറ്റില്‍ ഒതുങ്ങും

ഭൂരിപക്ഷമില്ലാത്ത സഭ

ഭൂരിപക്ഷമില്ലാത്ത സഭ

ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് എബിപി ന്യൂസിന്റെ പ്രവചനം. തൂക്കുസഭയുണ്ടാകുമെന്ന് സര്‍വേ പറയുന്നു. എന്‍ഡിഎ 233 സീറ്റ് നേടും. യുപിഎ 167 സീറ്റിലേക്ക് ഉയരും. മറ്റുള്ള പാര്‍ട്ടികള്‍ 143 സീറ്റ് നേടും. ഇത് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. അതേസമയം എന്‍ഡിഎ 300 സീറ്റുമെന്നാണ് ബിജെപി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ സര്‍വേ ഫലം ബിജെപിക്ക് വന്‍ തിരിച്ചടിയാണ്.

റായ്ബറേലി കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തതെങ്ങനെ? ചരിത്രം പ്രിയങ്കയ്‌ക്കൊപ്പം!!റായ്ബറേലി കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തതെങ്ങനെ? ചരിത്രം പ്രിയങ്കയ്‌ക്കൊപ്പം!!

English summary
bjp gain in major states setback in up abp survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X