കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ബിജെപിക്ക് ഒറ്റ ഫോര്‍മുല മാത്രം; മോദിയില്‍ ഫോക്കസ് ചെയ്യാന്‍ നിര്‍ദേശം, കാരണം ഇതാണ്

Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ കേന്ദ്രീകരിച്ചാവാന്‍ ബിജെപിയില്‍ തീരുമാനം. ഇത്തവണ ഉയര്‍ത്തി കാണിക്കാന്‍ യാതൊരു നേട്ടവുമില്ലെന്നാണ് വിലയിരുത്തല്‍. വന്ദേ ഗുജറാത്ത് വികാസ് യാത്ര മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ നേട്ടങ്ങളൊന്നും ഇതില്‍ കാണിക്കാനില്ല. പകരം 2001 മുതല്‍ 2014 വരെ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടത്തിയ വികസനങ്ങളാണ് ബിജെപി ഉയര്‍ത്തി കാണിക്കുന്നത്. മുമ്പുള്ള ഒരു മുഖ്യമന്ത്രിയുടെ പേരുകള്‍ ഈ ക്യാമ്പയിനിലുണ്ടാവില്ല. ആകെ ഭൂപേന്ദ്ര പട്ടേല്‍ മാത്രമാണ് ഇടംപിടിച്ചിരിക്കുന്നത്. മോദിയുടെ ബ്രാന്‍ഡ് മൂല്യമാണ് ഇത്തവണ ബിജെപിയുടെ മൂലധനം.

ദില്‍ഷ-ബ്ലെസ്ലി ബന്ധം എങ്ങനെയാണ്; പ്രതികരിച്ച് ലക്ഷ്മി പ്രിയ, അവനത് മറ്റൊരു തരത്തില്‍, മറുപടി വൈറല്‍ദില്‍ഷ-ബ്ലെസ്ലി ബന്ധം എങ്ങനെയാണ്; പ്രതികരിച്ച് ലക്ഷ്മി പ്രിയ, അവനത് മറ്റൊരു തരത്തില്‍, മറുപടി വൈറല്‍

1

ബിജെപിയെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചതും മോദിയുടെ മാത്രം മികവിലായിരുന്നു. കോണ്‍ഗ്രസ് വന്‍ തരംഗമായി മുന്നേറുന്ന ഘട്ടത്തില്‍ അവസാന ലാപ്പിലാണ് പ്രചാരണത്തിനായി മോദിയെത്തിയത്. 99 സീറ്റിലേക്കാണ് പിന്നീട് ബിജെപി മോദി നയിച്ചത്. ആ പ്രചാരണം ഇല്ലെങ്കില്‍ ബിജെപി തകര്‍ന്ന് തരിപ്പണമാവുമായിരുന്നു. മുഖ്യമന്ത്രിയുടെ യാത്രയില്‍ കേശുഭായ് പട്ടേലിന്റെ ചിത്രങ്ങളോ, ആനന്ദിബെന്‍ പട്ടേലിന്റെയോ വിജയ് രൂപാണിയുടെയോ ഭരണ നേട്ടങ്ങളോ ഇല്ല. ഇവരെ മനപ്പൂര്‍വം ഒഴിവാക്കിയിരിക്കുകയാണ്. അടുത്തിടെയാണ് ഭരണവിരുദ്ധ വികാരത്തെ തുടര്‍ന്ന് രൂപാണി പടിയിറങ്ങിയത്.

ജനങ്ങളുടെ ശ്രദ്ധ ഭരണവിരുദ്ധ കാര്യങ്ങളിലേക്ക് തിരിക്കുന്ന യാതൊന്നും കൊണ്ടുവരരുതെന്നാണ് നിര്‍ദേശം. കേശുഭായിനെ കൊണ്ടുവന്നാല്‍ ബിജെപിയുടെ അവഗണന അടക്കം ചര്‍ച്ചയാവും. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഗുജറാത്തിന്റെ വികസനമാണ് വികാസ് യാത്രയില്‍ പ്രദര്‍ശിപ്പിക്കുക. ഇതെല്ലാം മോദിയുടെ മികവായിട്ടാണ് ഉയര്‍ത്തി കാണിക്കുക. പ്രധാനമന്ത്രിയായ ശേഷവും ഗുജറാത്തിനുണ്ടായ നേട്ടങ്ങള്‍ ഇതിലുണ്ടാവും. ഗുജറാത്തില്‍ ബിജെപി വരുന്നതിന് മുമ്പ് വൈദ്യുതിയോ വെളിച്ചമോ ഇല്ലായിരുന്നു. ഒപ്പം വര്‍ഗീയ കലാപങ്ങളുടെ കൂത്തരങ്ങായിരുന്നു. ഇതെല്ലാം മാറിയത് മോദി വന്ന ശേഷമാണെന്ന് ബിജെപി പറയുന്നു.

ആനന്ദിബെന്നിന്റെയോ വിജയ് രൂപാണിയുടെയോ ചിത്രങ്ങളുടെ ആവശ്യം ഈ ക്യാമ്പയിനില്‍ ഇല്ലെന്ന് നേതാക്കള്‍ പറയുന്നു. എല്ലാം മോദിയാണ് ചെയ്തത്. കേശുഭായ് പട്ടേലിന്റെ കാലം പാര്‍ട്ടിയില്‍ വിമത നീക്കങ്ങളാണ് ഉണ്ടായത്. ബിജെപി ശങ്കര്‍സിംഗ് വഗേലയുടെ നേതൃത്വത്തില്‍ പിളര്‍ന്നതും അക്കാലത്താണ് നേതാക്കള്‍ പറയുന്നു. അത് കാണിക്കാന്‍ ബിജെപി നേതൃത്വത്തിന് താല്‍പര്യമില്ല. എന്നാല്‍ ഇതൊന്നുമല്ല യഥാര്‍ഥ കാരണം. ഗുജറാത്തില്‍ വോട്ട് പിടിക്കാന്‍ ഏറ്റവും നല്ലത് മോദിയുടെ പേരാണ്. ബിജെപിയുടെ ഇമേജാണ് മോദി. അതുകൊണ്ടാണ് അദ്ദേഹത്തില്‍ ഫോക്കസ് ചെയ്യുന്നത്.

ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം; നിര്‍ണായക വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്!!ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം; നിര്‍ണായക വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്!!

Recommended Video

cmsvideo
കോണ്‍ഗ്രസിന്റെ ഒരു വിധി, പ്രതിപക്ഷ നേതാവടക്കം ബിജെപിയിലേക്ക്‌ | *Politics

English summary
bjp have only one formula in gujarat to win, narendra modi will be face of development campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X