ഗുജറാത്തിൽ ആം ആദ്മി പേടിയിൽ ബിജെപി; കൊഴിഞ്ഞ് പോക്ക് തടയാൻ തന്ത്രങ്ങൾ, പട്ടിക തേടി നേതൃത്വം
ദില്ലി: ഈ വർഷം അവസാനമാണ് ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. 1995 മുതൽ ഭരണം കൈയ്യാളുന്ന ബിജെപി ഇക്കുറി തങ്ങളുടെ സീറ്റ് നില ഉയർത്താനുള്ള തീവ്ര ശ്രമത്തിലാണ്. 2019 ൽ 99 സീറ്റുകളായിരുന്നു ബി ജെ പി നേടിയത്. ഇത്തവണ കുറഞ്ഞത് 130 സീറ്റുകളെങ്കിലും നേടാനാണ് പാർട്ടിയുടെ ശ്രമം.
ബി ജെ പിയും കോൺഗ്രസും പരസ്പരം ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് പക്ഷേ ഇത്തവണ ആം ആദ്മിയും തിരഞ്ഞെടുപ്പ് പോരാട്ടത്തിനുണ്ട്. കനത്ത വെല്ലുവിളിയാണ് ആം ആദ്മി ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തുകയാണ് ബി ജെ പി.

സ്ഥാനാർത്ഥിയാകാൻ യോഗ്യതയുള്ള നേതാക്കളുടെ പട്ടിക നൽകാൻ മുതിർന്ന നേതാക്കളോട് നിർദ്ദേശിച്ചിരിക്കുകയാണ് ബിജെപി. മാത്രമല്ല സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള നേതാക്കളോട് ഏറ്റവും അടുത്ത് നിൽക്കുന്ന നേതാക്കളുടെ മറ്റൊരു പട്ടികയും ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ടിക്കറ്റ് നിഷേധിക്കപ്പെട്ടാൽ കൂടുമാറ്റങ്ങൾക്കുള്ള സാധ്യത തടയുകയെന്ന ലക്ഷ്യത്തോടെയാണിതെന്ന് നേതാക്കൾ പറയുന്നു.
ഐശ്വര്യയെന്നാൽ സൗന്ദര്യം എന്നാക്കിയോ? കണ്ണെടുക്കാനാകുന്നില്ലെന്ന് ആരാധകർ വൈറൽ

ടിക്കറ്റ് നിഷേധിക്കപ്പെട്ടവർ പ്രതിപക്ഷ പാളയത്തിലേക്ക് ചേക്കേറുന്നത് പതിവ് സംഭവമാണ്. ഇക്കുറി ബിജെപിയിലുള്ള അസ്വാരസ്യങ്ങൾ മുതലെടുക്കാൻ അവസരം കാത്ത് നിൽക്കുകയാണ് കോൺഗ്രസും ആം ആദ്മിയും. സീറ്റ് നിഷേധിക്കപ്പെടുന്ന നേതാക്കളെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇരുകൂട്ടരും നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മറ്റൊരു സാധ്യത ലിസ്റ്റും പാർട്ടി തയ്യാറാക്കുന്നത്', ബിജെപി നേതാവ് പറഞ്ഞു. കൂടുമാറ്റം ഉണ്ടായാൽ അടുത്ത സ്ഥാനാർത്ഥിയെ കണ്ടെത്താൻ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കാൻ കൂടിയാണ് ഈ നിർദ്ദേശമെന്നും നേതാവ് പറഞ്ഞു.
അമ്പമ്പോ കൈപൊള്ളും; അറിയാം ലോകത്തിലെ ചെലവേറിയ രാജ്യങ്ങൾ

2017-ൽ പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് നിരവധി പേർ സ്വതന്ത്രരായും മറ്റ് പാർട്ടി ടിക്കറ്റുകളിലും മത്സരിച്ചിരുന്നു. ഇക്കൂട്ടരെ ബിജെപി പിന്നീട് സസ്പെന്റ് ചെയ്തെങ്കിലും ചില മണ്ഡലങ്ങളിൽ ഈ നേതാക്കളുടെ സാന്നിധ്യം ബിജെപി സ്ഥാനാർത്ഥികളുടെ പരാജയത്തിന് കാരണമായിരുന്നു. ഇത്തവണ ആം ആദ്മി പാർട്ടിയുടെ വളർച്ചയും ബിജെപിക്ക് വെല്ലുവിളി തീർക്കുന്നുണ്ട്. ഇത് കൂടി മുന്നിൽ കണ്ടുകൊണ്ടാണ് ബി ജെ പിയുടെ പ്രവർത്തനങ്ങൾ.

താഴെതട്ടിലുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായുള്ള 'ഒരു ദിവസം ഒരു ജില്ല എന്ന' പദ്ധതി പുരോഗമിക്കുകയാണ്. ജില്ലയിൽ 8-10 വോട്ടർമാരെ ലക്ഷ്യം വെച്ചുള്ള ബോധവത്കരണ പരിപാടികളാണ് ഇതിലൂടെ നടപ്പാക്കുന്നത്. ചെറു യോഗങ്ങൾ, കേന്ദ്ര സർക്കാരുകളുടെ പദ്ധതികളുടെ ഗുണഭോക്താക്കളെ തിരിച്ചറിയുക, ആനുകൂല്യങ്ങളെ കുറിച്ച് ഇവരെ കൂടുതൽ ബോധവത്കരിക്കുക എന്നിവയാകും പ്രധാനമായും നടപ്പാക്കുകയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ സിആർ പട്ടീൽ പറഞ്ഞു.

അതേസമയം ആം ആദ്മിയും കോൺഗ്രസും സ്ഥാനാർത്ഥി ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്.
ആം ആദ്മി 19 സ്ഥാനാർത്ഥികളെ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസും സ്ഥാനാർത്ഥി ചർച്ചകൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. കൂടുതൽ യുവാക്കളെ അങ്കത്തിനിറക്കാനാണ് കോൺഗ്രസ് നീക്കം. അതിനിടെ സപ്റ്റംബര്‍ 23-ഓടെ പട്ടിക പൂര്‍ത്തിയാക്കി എ ഐ സി സിക്ക് സമർപ്പിക്കുമെന്നാണ് സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
സ്ഥാനാര്‍ഥികളാകാന്‍ താത്പര്യമുള്ളവര്‍ക്ക് ജില്ലകളില്‍ അപേക്ഷ നല്‍കാം. സ്ത്രീകള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം ഉണ്ടാകുമെന്ന് ചെന്നിത്തല അറിയിച്ചു. ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള നേതാക്കൾക്കായിരിക്കും മുൻഗണന.












Click it and Unblock the Notifications