ബിജെപി നേതാവ് വീട്ടില്‍ വെടിയേറ്റ് മരിച്ചു: കൊലയ്ക്ക് പിന്നില്‍ മാവോയിസ്റ്റുുകളോ ഭീകരരോ!

  • Written By:
Subscribe to Oneindia Malayalam

റാഞ്ചി: ജാര്‍ഖണ്ഡില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. വെള്ളിയാഴ്ച വീടിന് പുറത്തുവച്ചായിരുന്നു സംഭവം. കുടുംബാംഗങ്ങള്‍ക്കും വെടിവെയ്പില്‍ പരിക്കേറ്റിട്ടുണ്ട്. ബിജെപി എസ്ടി സെല്‍ ജില്ലാ സെക്രട്ടറി ഭയ്യ റാം മുണ്ടയാണ് മരിച്ചത്. തീവ്രവാദി സാന്നിധ്യമുള്ള ജാര്‍ഖണ്ഡിലെ കുന്തി ജില്ലയിലെ ബാഗ്മ ഗ്രാമത്തില്‍ വച്ച് അ‍ജ്ഞാതര്‍ നേതാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സഹോദരനും അമ്മയ്ക്കുമാണ് വെടിവെയ്പില്‍ പരിക്കേറ്റിട്ടുള്ളത്.

വിവരമറിഞ്ഞ് ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 38 കാരന്‍റെ മരണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. കുറ്റവാളികളെ കണ്ടെത്തുന്നതിനായി തിരച്ചിലും വ്യാപകമാക്കിയിട്ടുണ്ട്. മുണ്ടയുടെ സഹോദരന്‍ ബിര്‍സയ്ക്കും അമ്മ അഗുനി ദേവിയ്ക്കമാണ് പരിക്കേറ്റിട്ടുള്ളത്. വെടിയേറ്റ ഇരുവരും ചികിത്സയില്‍ കഴിയുകയാണ്.

gun-murder-

വെടിയുതിര്‍ക്കുന്നതിന് മുമ്പായി അക്രമികള്‍ മുണ്ടയെ വീടിന് പുറത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോയെന്ന് ബിജെപി ജില്ലാ കമ്മറ്റി പ്രസഡിന്‍റ് കാശിനാഥ് മഹാതോ പറയുന്നു. മുണ്ടയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും സഹോദരരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും മഹാതോ ആവശ്യപ്പെടുന്നു. കുട്ടികളുടെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും നേതാവ് ആവശ്യപ്പെടുന്നു. മുണ്ടെയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് ബിജെപി സ്റ്റേറ്റ് കമ്മറ്റി ഉറപ്പുനല്‍കിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A BJP leader was shot dead outside his house last night by unidentified assailants at Bagma village in extremist-hit Khunti district, police said. His cousin and mother also suffered bullet injuries in the attack.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്