സിക്കിമില്‍ ബിജെപിക്ക് നാണംകെട്ട തോല്‍വി;കിട്ടിയ വോട്ട് കേട്ടാല്‍ അമിത് ഷായുടെ ബോധം പോകും

  • Written By:
Subscribe to Oneindia Malayalam

ഗാങ്‌ടോക്ക്: കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ രാജ്യത്തെ മിക്ക അസംബ്ലി മണ്ഡലങ്ങളിലും മിന്നുന്ന വിജയം നേടിയ ബിജെപിക്ക് സിക്കിമില്‍ നാണംകെട്ട തോല്‍വി. സിക്കിമിലെ അപ്പര്‍ ബര്‍ത്തക് നിയോജക മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ബിജെപി തോറ്റ് തുന്നംപാടിയത്.

സിക്കിം ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ദില്ലി റാം താപയാണ് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഖനാല്‍ ശര്‍മ്മയെ എട്ടായിരം വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെടുത്തിയത്. ഏപ്രില്‍ 12ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 9427 വോട്ടാണ് ആകെ പോള്‍ ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം സിക്കിം ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിക്ക് 8406 വോട്ട് ലഭിച്ചു.

bjp

രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വെറും 374 വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നോട്ടയും ഏകദേശം ഒപ്പത്തിനൊപ്പമാണ്. കോണ്‍ഗ്രസിന് മൂന്നക്കം കടക്കാനാകാതെ വെറും 98 വോട്ടാണ് കിട്ടിയത്. മത്സരിച്ച മറ്റു അഞ്ചു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെല്ലാം കൂടി ആകെ 449 വോട്ടും നേടി.

സിക്കിം ജനാധിപത്യ മുന്നണിയുടെ പഴയ നേതാവും മുന്‍ മന്ത്രിയുമായിരുന്ന പ്രേം സിംഗ് തമാങായിരുന്നു മണ്ഡലത്തിലെ എംഎല്‍എ. മന്ത്രിയായിരുന്ന സമയത്ത് ഫണ്ട് തിരിമറി നടത്തിയെന്നതിന്റെ പേരില്‍ അദ്ദേഹത്തെ അയോഗ്യനാക്കിയതിനാലാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ സിക്കിമിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയുടെ സ്ഥാപകനാണ് പ്രേം തമാങ്.

English summary
Sikkim bypoll result: BJP loses assembly to SDF candidate.
Please Wait while comments are loading...