കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

15 വര്‍ഷത്തെ ബിജെപി ഭരണം വീണു; ഡല്‍ഹി കോര്‍പറേഷന്‍ പിടിച്ച് എഎപി, എംസിഡി തിരഞ്ഞെടുപ്പ് ഫലം

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഭരണം ആം ആദ്മി പാര്‍ട്ടി പിടിച്ചു. 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിച്ചു. കാര്യമായ മുന്നേറ്റത്തിന് സാധിക്കാതെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. 250 കൗണ്‍സിലുകളാണ് കോര്‍പറേഷനിലുള്ളത്. 134 സീറ്റ് എഎപി നേടി. ബിജെപിക്ക് 105 സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസ് 9 സീറ്റില്‍ ഒതുങ്ങി.

a

ഭരണം പിടിക്കാന്‍ ആവശ്യമായ 126 സീറ്റ് കടന്നതിനാല്‍ എഎപിക്ക് ഇനിയുള്ള അഞ്ച് വര്‍ഷം ഭരിക്കാം. ഡല്‍ഹി നിയമസഭയും കോര്‍പറേഷനും ഭരിക്കാന്‍ എഎപിക്ക് സാധിക്കുന്നത് നേട്ടമാണ്. അതേസമയം, നേരിയ ഭൂരിപക്ഷം മാത്രമേയുള്ളൂ എന്നത് എഎപിയുടെ ഭരണം പ്രയാസമേറിയതാകുമെന്ന് വിലയിരുത്തുന്നു.

രണ്ടു സീറ്റ് കിട്ടിയാല്‍ മാത്രം മതി; എഎപിയുടെ ചിത്രം മാറും... കെജ്രിവാളിന്റെ തന്ത്രം ഇങ്ങനെരണ്ടു സീറ്റ് കിട്ടിയാല്‍ മാത്രം മതി; എഎപിയുടെ ചിത്രം മാറും... കെജ്രിവാളിന്റെ തന്ത്രം ഇങ്ങനെ

തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതോടെ മനീഷ് സിസോദിയ, രാഘവ ചദ്ദ തുടങ്ങിയ പ്രമുഖ എഎപി നേതാക്കള്‍ അരവിന്ദ് കെജ്രിവാളിന്റെ വീട്ടിലെത്തി. ശേഷം കെജ്രിവാള്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ സഹകരണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശിര്‍വാദവുമുണ്ടെങ്കില്‍ ഭരണം സുഗമമാകുമെന്ന് കെജ്രിവാള്‍ പറഞ്ഞു. വലിയ വിജയം നല്‍കിയ ജനങ്ങളെ ഏറെ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ഡല്‍ഹിക്ക് ഇരട്ട എഞ്ചിന്‍ ഭരണമാണ് ലഭിച്ചിരിക്കുന്നത്. ഡല്‍ഹി സര്‍ക്കാരും മുന്‍സിപ്പാലിറ്റിയും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷമായി കോര്‍പറേഷന്‍ ബിജെപി ഭരിക്കുന്നതിനാല്‍ ഡല്‍ഹി സര്‍ക്കാരും കോര്‍പറേഷനും തര്‍ക്കം പതിവായിരുന്നു. സര്‍ക്കാരിന്റെ പദ്ധതികള്‍ കോര്‍പറേഷന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നില്ല എന്നായിരുന്നു എഎപിയുടെ വിമര്‍ശനം. പുതിയ സാഹചര്യത്തില്‍ ഇനി അത്തരം തടസങ്ങളുണ്ടാകില്ല.

ബ്രസീല്‍ ജയിച്ച സ്റ്റേഡിയം ഖത്തര്‍ ആദ്യം പൊളിക്കും; 974ന് പിന്നിലെ രഹസ്യങ്ങള്‍!! മുഴുവന്‍ കണ്ടെയ്‌നര്‍ബ്രസീല്‍ ജയിച്ച സ്റ്റേഡിയം ഖത്തര്‍ ആദ്യം പൊളിക്കും; 974ന് പിന്നിലെ രഹസ്യങ്ങള്‍!! മുഴുവന്‍ കണ്ടെയ്‌നര്‍

ഇന്ന് രാവിലൈ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഇഞ്ചോടിഞ്ച് മല്‍സരമായിരുന്നു നടന്നത്. കോര്‍പറേഷന്‍ പുനരേകീകരണം നടന്ന ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. 2017ല്‍ 270 സീറ്റുകളാണ് കോര്‍പറേഷനിലുണ്ടായിരുന്നത്. അന്ന് 181 സീറ്റുകള്‍ ബിജെപി നേടി. എഎപിക്ക് 48 സീറ്റും കോണ്‍ഗ്രസിന് 30 സീറ്റും ലഭിച്ചിരുന്നു.

English summary
BJP Lost MCD Rule After 15 Years; AAP Win With Clear Majority in Municipal Corporation of Delhi Poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X