കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയുടെ 'ബിരിയാണിയും' ഏറ്റില്ല;വിവാദ പരാമര്‍ശം നടത്തി വോട്ട് തേടിയ മണ്ഡലത്തിലും പൊട്ടി ബിജെപി

Google Oneindia Malayalam News

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിവാദ പരാമര്‍ശം നടത്തി നേതാക്കള്‍ വോട്ട് തേടിയ മണ്ഡലങ്ങളില്‍ ബിജെപി നേരിട്ടത് കനത്ത തിരിച്ചടി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് പ്രചരണത്തിനിടെ വര്‍ഗീയതും വിദ്വേഷവും പ്രസംഗിച്ചത്. എന്നാല്‍ ഇവര്‍ പ്രസംഗിച്ച മണ്ഡലങ്ങളില്‍ എല്ലാം ബിജെപിക്ക് നിരാശയായിരുന്നു ഫലം.

12 മണ്ഡലങ്ങളിലാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപിക്ക് വേണ്ടി വോട്ട് തേടിയത്. ഇതില്‍ വെറും 3 ഇടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. ശാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് കെജ്‍രിവാള്‍ ബിരിയാണി നല്‍കാമെന്നേറ്റിട്ടുണ്ട്'എന്ന പ്രചരണത്തിനിടയിലെ യോഗിയുടെ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

 bjpvermadd

ബിജെപി നേതാക്കളായ പര്‍വേഷ് വെര്‍മ, അനുരാഗ് താക്കൂര്‍ എന്നിവര്‍ പ്രചരണം നടത്തിയ സ്ഥലങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. 'ശാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ വീട്ടില്‍ കയറി സ്ത്രീകളെ പീഡിപ്പിക്കുമെന്നായിരുന്നു' പര്‍വേഷ് നടത്തിയ വിവാദ പരാമര്‍ശം. പര്‍വേഷ് പ്രചരണം നടത്തിയ മണ്ഡലത്തില്‍ 19,158 വോട്ടുകള്‍ക്കാണ് ബിജെപി പരാജയപ്പെട്ടത്.

അനുരാഗ് പ്രചരണം നടത്തിയ റിത്വാലയില്‍ ബിജെപി പരാജയപ്പെട്ടത് 13,817 വോട്ടുകള്‍ക്കാണ്.'രാജ്യദ്രോഹികളെ വെടിവെക്കണ'മെന്നാണ് അനുരാഗ് താക്കൂര്‍ പ്രചരണത്തില്‍ പറഞ്ഞത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മാച്ച് ആണ് തിരഞ്ഞെടുപ്പെന്ന് പ്രസംഗിച്ച ബിജെപി സ്ഥാനാര്‍ത്ഥി കപില്‍ മിശ്രയും തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം രുചിച്ചിരുന്നു.

Recommended Video

cmsvideo
Biryani Sales Spike In National Capital After AAP Victory | Oneindia Malayalam

ശഹീന്‍ബാഗ് ആയുധമാക്കി ഹിന്ദുവോട്ടുകളുടെ ഏകീകരണം ലക്ഷ്യം വെച്ചായിരുന്നു ദില്ലിയില്‍ ബിജെപിയുടെ പ്രചരണങ്ങള്‍. എന്നാല്‍ ഇവയൊന്നും ദില്ലിയില്‍ ഫലം കണ്ടില്ല. ആകെയുള്ള 70 സീറ്റില്‍ 63ഉം നേടി ആം ആദ്മി ദില്ലിയില്‍ ഭരണം നേടി. വെറും 7 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസ് ഇത്തവണയും സംപൂജ്യരായി.

English summary
BJP Lost Most Seats Where Its Star Campaigners Made Controversial Remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X