കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി 200 സീറ്റില്‍ ഒതുങ്ങും, 6 സംസ്ഥാനങ്ങള്‍ കൈവിടും, കോണ്‍ഗ്രസ് തിരിച്ചുവരവ് ഈ സംസ്ഥാനങ്ങളില്‍

Google Oneindia Malayalam News

ദില്ലി: ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടാനുള്ള സാധ്യത കുറവാണെന്ന് രാഷ്ട്രീയ വിശകലന റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്തുള്ള ഭരണവിരുദ്ധ വികാരം പുറത്ത് കാണുന്നതിനേക്കാള്‍ ശക്തമാണെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. അതേസമയം മായാവതിയുടെ ജീവചരിത്ര രചയിതാവും രാഷ്ട്രീയ നിരീക്ഷകനുമായ അജയ് ബോസ് വലിയൊരു പ്രവചനം നടത്തിയിരിക്കുകയാണ്.

ബിജെപിക്കെതിരെ പ്രതിപക്ഷ നിര വിചാരിച്ചതിനേക്കാള്‍ ശക്തമാണെന്ന് അദ്ദേഹം പറയുന്നു. പ്രതിപക്ഷനിരയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം തള്ളിക്കളയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ബിജെപി പ്രതീക്ഷിച്ചത് പോലെ 300 സീറ്റെന്ന യാഥാര്‍ത്ഥത്യം എത്രയോ അകെലയാണെന്ന് ബോസ് പറയുന്നു. 200 സീറ്റിലേക്ക് ബിജെപി ഒതുങ്ങുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്.

ബിജെപിക്ക് നഷ്ടം

ബിജെപിക്ക് നഷ്ടം

ബിജെപിക്ക് കനത്ത നഷ്ടം ഉത്തര്‍പ്രദേശില്‍ സംഭവിക്കും. 2014ല്‍ നേടാവുന്നതില്‍ പരമാവധി സീറ്റുകളാണ് ബിജെപി നേടിയത്. അതാണ് പ്രധാന പ്രശ്‌നം. ഇതില്‍ 30 ശതമാനം സീറ്റ് കുറഞ്ഞാല്‍ തന്നെ വലിയൊരു നഷ്ടം ബിജെപിക്കുണ്ടാവും. 71 സീറ്റില്‍ 40 സീറ്റ് വരെ പ്രത്യക്ഷത്തില്‍ നഷ്ടമാകും. ചിലപ്പോള്‍ നഷ്ടത്തിന്റെ ആഴം ഇതിലും കൂടും. കോണ്‍ഗ്രസിന്റെ പ്രഹരശേഷി വര്‍ധിച്ചതും ബിജെപിക്കുള്ള ആശങ്കയാണ്. യുപിയില്‍ അപ്രവചീനയമായ രാഷ്ട്രീയ സാഹചര്യമാണ് ഉള്ളത്.

ആറ് സംസ്ഥാനങ്ങള്‍

ആറ് സംസ്ഥാനങ്ങള്‍

ബിജെപിയുടെ വീഴ്ച്ച ആറ് സംസ്ഥാനങ്ങളില്‍ കൂടി ഉണ്ടാകും. മഹാരാഷ്ട്ര, ബീഹാര്‍, ജാര്‍ഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് കൈവിടുക. ബിജെപി തൂത്തുവാരിയ സംസ്ഥാനങ്ങളാണ് ഇത്. ഇതെല്ലാം ചേരുമ്പോള്‍ ബിജെപിയുടെ സീറ്റുകള്‍ 82 മുതല്‍ 100 വരെ കുറയും. യുപിയിലാണ് ഏറ്റവുമധികം നഷ്ടമുണ്ടാകുക. ബിജെപി 200 സീറ്റിലേക്ക് വീഴുമെന്ന് വ്യക്തമാണ്. ഭരണവിരുദ്ധ വികാരം ഈ രീതിയിലാണ് പോകുന്നത്. കൂടുതല്‍ സീറ്റുകള്‍ 2014ല്‍ നേടിയതാണ് അഞ്ച് വര്‍ഷം കഴിഞ്ഞുള്ള വീഴ്ച്ചയ്ക്ക് കാരണമാകുക.

ഹിന്ദി ഹൃദയ ഭൂമി കൈവിടും

ഹിന്ദി ഹൃദയ ഭൂമി കൈവിടും

ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപിക്ക് ബദലുണ്ടെന്ന തോന്നല്‍ സജീവമാണ്. ഇവിടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നായി 30 ശതമാനത്തോളം സീറ്റുകള്‍ നഷ്ടമായാല്‍ തന്നെ 75 സീറ്റുകള്‍ ബിജെപി നഷ്ടമാവും. ഇത് ഒഴിവാക്കാനാവാത്ത കാര്യമാണ്. ഇവിടെ പ്രതിപക്ഷത്തിന് ശക്തമായ സാധ്യതയാണ് ഉള്ളത്. കോണ്‍ഗ്രസിന് വലിയ സാധ്യതയാണ് ഉള്ളത്. അവര്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടില്ലെങ്കിലും കൂടുതല്‍ സീറ്റ് നേടുന്ന രണ്ടാമത്തെ കക്ഷിയാവും. അപ്പോഴും സാധ്യതകള്‍ കോണ്‍ഗ്രസിനൊപ്പമാണ്.

കോണ്‍ഗ്രസിനൊപ്പ് ആര് നില്‍ക്കും

കോണ്‍ഗ്രസിനൊപ്പ് ആര് നില്‍ക്കും

കോണ്‍ഗ്രസിനൊപ്പം എന്‍സിപി, ആര്‍ജെഡി, ഡിഎംകെ എന്നിവര്‍ നില്‍ക്കുമെന്ന് ഉറപ്പാണ്. ഇവിടെ എന്‍ഡിഎയേക്കാളും യുപിഎയ്ക്ക് സീറ്റ് ലഭിച്ചാല്‍, സര്‍ക്കാരുണ്ടാക്കാനുള്ള എല്ലാ സാധ്യതയും കോണ്‍ഗ്രസിനായിരിക്കും കൂടുതല്‍. അതേസമയം എന്‍ഡിഎ ഏറ്റവും വലിയ മുന്നണിയാവാന്‍ നല്ല സാധ്യതയുണ്ട്. പക്ഷേ 50 സീറ്റുകള്‍ ഇവര്‍ക്ക് കുറഞ്ഞാല്‍ രണ്ട് മുന്നണിയിലും ഉള്‍പ്പെടാത്ത പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും. കോണ്‍ഗ്രസിന്റെ സമീപകാലത്തെ ഉദാരമനസ്‌കതയും അവര്‍ക്ക് വലിയ നേട്ടമാകും.

ഗെയിം ചേഞ്ചര്‍മാര്‍ ഇവര്‍

ഗെയിം ചേഞ്ചര്‍മാര്‍ ഇവര്‍

മായാവതി, അഖിലേഷ് യാദവ്, മമതാ ബാനര്‍ജി എന്നിവര്‍ പ്രതിപക്ഷ നിരയിലെ ഗെയിം ചേഞ്ചര്‍മാരാകുമെന്ന് ഉറപ്പാണ്. ഇവര്‍ വലിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ബിജെപിയുമായി ഇവര്‍ സഖ്യവുമുണ്ടാക്കില്ല. കോണ്‍ഗ്രസിലെ സഖ്യത്തിലെ വെറുമൊരു പാര്‍ട്ടിയുടെ റോളാണ് വഹിക്കുന്നതെങ്കില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍, ടിആര്‍എസ് എന്നിവര്‍ യുപിഎയിലെത്തും. നിര്‍ണായക പദവികള്‍ അവര്‍ക്ക് സ്വന്തമാക്കാനാണിത്. മോദിയെ പിന്തുണച്ചാല്‍ തകര്‍ന്നടിയുമെന്ന ഭീഷണി രണ്ട് മുന്നണിയിലും ഉള്‍പ്പെടാത്ത പാര്‍ട്ടികള്‍ക്കുണ്ട്.

ബിജെപിക്ക് വെല്ലുവിളി

ബിജെപിക്ക് വെല്ലുവിളി

20 സീറ്റ് കുറഞ്ഞാലും ബിജെപിക്ക് പ്രതിസന്ധി മുന്നിലുണ്ട്. ആന്ധ്രപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡിയെയായിരിക്കും ആദ്യം ബിജെപി സമീപിക്കുക. ആന്ധ്രയ്ക്ക് പ്രത്യേക പദവിയും വാഗ്ദാനം ചെയ്യും. പക്ഷേ ഇത് കോണ്‍ഗ്രസ് ആദ്യമേ വാഗ്ദാനം ചെയ്തതാണ്. കൂടുതലായി എന്തെങ്കിലും കിട്ടിയാല്‍ മാത്രമേ അവര്‍ പോകാന്‍ സാധ്യതയുള്ളൂ. നവീന്‍ പട്‌നായിക്ക് മാത്രമാണ് ഇതില്‍ പോകാന്‍ സാധ്യതയുള്ള നേതാവ്. എന്നാല്‍ സോണിയാ ഗാന്ധി ഇടപെട്ടതോടെ ഈ സാധ്യത അടഞ്ഞിരിക്കുകയാണ്.

കോണ്‍ഗ്രസ് കുതിക്കും

കോണ്‍ഗ്രസ് കുതിക്കും

150ലധികം സീറ്റുകള്‍ കോണ്‍ഗ്രസ് പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ മുന്നണിയായിരിക്കും. ഇതിന്റെ പകുതി പോലും സീറ്റ് ഒരു പാര്‍ട്ടിക്കും ഉണ്ടാവാന്‍ സാധ്യതയില്ല. അതുകൊണ്ട് പ്രധാനമന്ത്രി പദം രാഹുല്‍ ഗാന്ധിക്ക് തന്നെ ലഭിക്കും. അതേസമയം മുമ്പുണ്ടായത് പോലെ കാലാവധി വെച്ചുള്ള പദവി കൈമാറ്റത്തിനും സാധ്യതയുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയായാല്‍ ആ സാധ്യത ഉണ്ടാവില്ല. കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷത്തിന് മുന്നോട്ട് പോകാനും സാധിക്കില്ല. സോണിയ രംഗത്തിറങ്ങിയതോടെ ഇനി തിരഞ്ഞെടുപ്പ് ഫലം മാത്രമാണ് ആശങ്കയായി പ്രതിപക്ഷത്തിന് ബാക്കിയുള്ളത്. പ്രതീക്ഷിച്ച പോലെ കോണ്‍ഗ്രസ് കുതിക്കാനാണ് എല്ലാ സാധ്യതയുമുള്ളത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാഹുലിന് പിന്നാലെ അഖിലേഷിനെയും മായാവതിയെയും കണ്ട് ചന്ദ്രബാബു നായിഡു, സജീവ ചര്‍ച്ച!!രാഹുലിന് പിന്നാലെ അഖിലേഷിനെയും മായാവതിയെയും കണ്ട് ചന്ദ്രബാബു നായിഡു, സജീവ ചര്‍ച്ച!!

English summary
bjp may loose 82 seats collapse in 6 states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X