കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ബിജെപിയുടെ വേറെ ലെവല്‍ പ്ലാന്‍, കൂറുമാറ്റം തിരിച്ചുവരും? മമതയെ വീഴ്ത്താന്‍ ആ തന്ത്രം

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ നാല് പേരുടെ അറസ്റ്റ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പാണ്. അടുത്ത അഞ്ച് വര്‍ഷം നടക്കാനുള്ള സാമ്പിള്‍ കൂടിയാണിത്. ഈ വെല്ലുവിളി അമിത് ഷാ നേരിട്ട് ഏറ്റെടുത്തതാണ്. കരുത്തരായ എതിരാളികളെ ദുര്‍ബലമാക്കാന്‍ നടത്തുന്ന നീക്കങ്ങളാണ് ഇത്. മുമ്പ് ദില്ലിയില്‍ ഇത്തരമൊരു കളി അമിത് ഷാ കളിച്ചിരുന്നു. അതാണ് ഇപ്പോള്‍ അരവിന്ദ് കെജ്രിവാളിനെ ദുര്‍ബലനാക്കിയത്. അതേ അവസ്ഥയാണ് മമതയെ കാത്തിരിക്കുന്നത്. പല മന്ത്രിമാരും പുറത്തേക്ക് പോകാനുള്ള സാധ്യത ശക്തമാണ്.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍

ദീദി പേടിക്കണം

ദീദി പേടിക്കണം

ബംഗാളില്‍ അറസ്റ്റ് ചെയ്ത നാല് മന്ത്രിമാരും ജാമ്യം ലഭിച്ചിരിക്കുകയാണ്. നാരദ കേസിലാണ് ഇവര്‍ അറസ്റ്റിലായത്. എന്നാല്‍ കാര്യങ്ങള്‍ എളുപ്പമല്ല. ബിജെപിക്ക് വഴങ്ങാതെ നിന്നവരാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത് എന്നാണ് സൂചന. അതോടൊപ്പം ബംഗാളില്‍ അട്ടിമറിക്കുള്ള സൂചനയാണ് ലഭിക്കുന്നത്. അമിത് ഷാ നേരിട്ടാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. നേരത്തെ തിരഞ്ഞെടുപ്പ് സമയത്ത് നിരവധി പേര്‍ തൃണമൂല്‍ വിട്ടിരുന്നു. അത് പക്ഷേ വലിയ ഗുണം ബിജെപിക്ക് നല്‍കിയിട്ടില്ല. ഇത്തവണ അത് നേരത്തെയാക്കാനാണ് പ്ലാന്‍.

ദില്ലി മോഡല്‍

ദില്ലി മോഡല്‍

ദില്ലിയില്‍ രണ്ട് തവണ ബിജെപി ആംആദ്മി പാര്‍ട്ടിയോട് വലിയ തോല്‍വി തന്നെ ഏറ്റുവാങ്ങി. എന്നാല്‍ ഇവിടെയും അമിത് ഷായാണ് കളി മാറ്റിയത്. കലാപം വന്നതോടെ അട്ടിമുടി കാര്യങ്ങള്‍ മാറി. പിന്നീട് കൊവിഡ് വന്നതോടെ കെജ്രിവാള്‍ തന്നെ അമിത് ഷായെ ഭരണത്തിന്റെ ഭാഗമാക്കി. ഇപ്പോഴിതാ കേന്ദ്രം ലെഫ്. ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി ഭരണം പിടിച്ച മട്ടിലാണ്. ഇനി ദില്ലിയില്‍ ജയിച്ചാലും തോറ്റാലും ബിജെപി കേന്ദ്രം ഭരിക്കുന്ന കാലത്തോളം ഭരണം അവര്‍ക്കൊപ്പം തന്നെയായിരിക്കും.

കൂറുമാറ്റം വന്നേക്കാം

കൂറുമാറ്റം വന്നേക്കാം

തൃണമൂലിന്റെ ഒന്നാം നിര നേതാക്കളായിരുന്ന സുവേന്ദു അധികാരിയും മുകുള്‍ റോയിയും അടക്കമുള്ളവര്‍ ഇത്തവണ നിയമസഭയിലുണ്ട്. കൂറുമാറ്റാന്‍ ഇവര്‍ മിടുക്കരാണ്. തൃണമൂലിന്റെ പല നേതാക്കളും ഇപ്പോള്‍ ഇവരുമായി അടുപ്പത്തിലല്ല. എന്നാല്‍ പതിയെ ഇവരുടെ മനസ്സ് മാറ്റാനാണ് അമിത് ഷാ തന്നെ കളത്തില്‍ ഇറങ്ങിയത്. വരാന്‍ തയ്യാറാത്തവരെ കാത്തിരിക്കുന്നത് കേസുകളും ജയിലുമാണ്. അതുകൊണ്ട് ഏത് നിമിഷവും മമത കൂറുമാറ്റത്തെ പ്രതീക്ഷിക്കുന്നുണ്ട്.

മമതയെ വീഴ്ത്തണം?

മമതയെ വീഴ്ത്തണം?

മമത ഇപ്പോഴും ജയിച്ചിട്ടില്ല. നന്ദിഗ്രാമില്‍ നിന്ന് അവര്‍ തോറ്റതാണ്. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ വിജയിക്കണം. എന്നാല്‍ മമതയെ തോല്‍പ്പിച്ചാല്‍ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാകും. കൊല്‍ക്കത്തയിലെ നഗരമേഖലയില്‍ നിന്ന് മമത മത്സരിക്കാനാണ് സാധ്യത. പാര്‍ട്ടിയില്‍ നിന്ന് തന്നെ കാലുവാരല്‍ ഉണ്ടായാല്‍ മമത തോല്‍ക്കും. അതിന് എംഎല്‍എമാരെ കൂടെ നിര്‍ത്തുക മാത്രമാണ് ബിജെപിക്ക് വേണ്ടത്. മമത വീണാല്‍ പുതിയ മുഖ്യമന്ത്രി വരും. അതോടെ അട്ടിമറി കൂടുതല്‍ എളുപ്പമാകും.

സ്പീക്കര്‍ പോലും അറിഞ്ഞില്ല

സ്പീക്കര്‍ പോലും അറിഞ്ഞില്ല

അമിത് ഷാ നല്‍കിയ നിര്‍ദേശം സിബിഐ അതിവിദഗ്ധമായിട്ടാണ് നീക്കിയത്. സ്പീക്കറുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ മന്ത്രിമാരെ അറസ്റ്റ് ചെയ്യാനാവൂ. എന്നാല്‍ സ്പീക്കര്‍ പോലും അറിയാതെയായിരുന്നു സിബിഐ നീക്കം. ആദ്യം ഗവര്‍ണര്‍ ജഗദീപ് ധന്‍കറിനെ കണ്ട് നാല് നേതാക്കളുടെ അസ്റ്റിനുള്ള അനുമതി വാങ്ങി. എന്നാല്‍ ഗവര്‍ണറല്ല സഭാ അധ്യക്ഷനായ സ്പീക്കറായ യഥാര്‍ത്ഥത്തില്‍ അനുമതി നല്‍കേണ്ടത്. സ്പീക്കര്‍ തരില്ലെന്ന് ഉറപ്പുള്ളത് കൊണ്ടായിരുന്നു ഈ നീക്കം. ഗവര്‍ണര്‍ പിന്തുണച്ചതോടെ അറസ്റ്റിനും വഴിയൊരുക്കി.

എല്ലാ വഴിയും നോക്കും

എല്ലാ വഴിയും നോക്കും

ബംഗാളില്‍ അക്രമം നടന്നപ്പോള്‍ നേരെ ഗവര്‍ണര്‍ ആ സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ചു. മമതയെ കുറ്റപ്പെടുത്തി. ഇതിന് മുമ്പ് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമായിരുന്നു. കൃത്യമായി മമതയെ സമ്മര്‍ദത്തിലാക്കുക എന്നതായിരുന്നു തന്ത്രം. എന്നാല്‍ മമത ഇതിലൊന്നും വീണിട്ടില്ല. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് തോല്‍വി കൊണ്ട് അവരെ ഞെട്ടിക്കാന്‍ ബിജെപി ലക്ഷ്യമിടുന്നത്. കൂടുതല്‍ ബംഗാളി പറയുന്ന നേതാക്കളെ വളര്‍ത്തിയെടുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ബിജെപിയുടെ തോല്‍വിക്ക് പ്രധാന കാരണം ഹിന്ദി ഹൃദയഭൂമിയിലെ നേതാക്കളായിരുന്നു. ബംഗാളി അറിയാത്ത നേതാക്കളെ വോട്ടര്‍മാര്‍ തള്ളിക്കളയുന്നതാണ് കണ്ടത്.

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി സയനി പ്രധാന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
bjp may tries poaching mla's in bengal mamata banerjee should address these problems
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X