കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ വോട്ടെടുപ്പ് കഴിഞ്ഞ 53 ല്‍ 31 സീറ്റുകള്‍ ബിജെപിക്ക് നഷ്ടപ്പേട്ടേക്കും; കണക്കുകള്‍

Google Oneindia Malayalam News

Recommended Video

cmsvideo
ഉത്തർപ്രദേശിൽ പോയാൽ ബിജെപി തീർന്നു

ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 2014 ല്‍ സംസ്ഥാനത്തെ 80 ല്‍ 71 സീറ്റുകസ്വന്തമാക്കിയ ബിജെപിക്ക് ഇത്തവണ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഏതാനും മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും നിര്‍ണ്ണായക പോരാട്ടം കാഴ്ചവെക്കുന്നു.

<strong>ജയിച്ചാലും അയോഗ്യതയോ? വീണക്കും രാജാജിക്കും ഓര്‍ത്തഡോക്സ് പിന്തുണ, കമ്മീഷന്‍ വിശദീകരണം തേടി</strong>ജയിച്ചാലും അയോഗ്യതയോ? വീണക്കും രാജാജിക്കും ഓര്‍ത്തഡോക്സ് പിന്തുണ, കമ്മീഷന്‍ വിശദീകരണം തേടി

രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് ഘട്ടങ്ങളിലും ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്നുണ്ട്. 5 ഘട്ടങ്ങളിലായി 53 സീറ്റുകളിലെ വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപിക്ക് അശ്വാസകരമല്ലാത്ത റിപ്പോര്‍ട്ടുകളാണ് ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്തുവരുന്നത്. മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ കണക്കെടുപ്പില്‍ ഇത്തവണ യുപിയില്‍ ബിജെപി വലിയ നഷ്ടം സംഭവിച്ചേക്കുമെന്നാണ് സൂചന.. വിശദ വിവരങ്ങല്‍ ഇങ്ങനെ..

53 മണ്ഡ‍ലങ്ങളില്‍

53 മണ്ഡ‍ലങ്ങളില്‍

അഞ്ച് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് കഴിഞ്ഞ 53 മണ്ഡ‍ലങ്ങളില്‍ 31 ഇടങ്ങളില്‍ ബിജെപിക്ക് ജയസാധ്യതയില്ലെന്നാണ് ദേശീയ മാധ്യമായ നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വരാനിരിക്കുന്ന ഘട്ടങ്ങളിലും ബിജെപി ഭീഷണി നേരിടുന്നത്.

എട്ട് സീറ്റുകളില്‍ ആറ്

എട്ട് സീറ്റുകളില്‍ ആറ്

ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റുകളില്‍ ആറ് സീറ്റുകളാണ് ബിജെപിക്ക് നഷ്ടമാകുക. രണ്ടാഘട്ടത്തില്‍ എട്ടില്‍ നാലും മുന്നാംഘട്ടത്തിലെ പത്തില്‍ ആറ് സീറ്റും ബിജെപിയെ കൈവിട്ടേക്കും. മൂന്നാം ഘട്ടത്തിലാണ് ബിജെപി ഏറ്റവും വലിയ തിരിച്ചടി നേരിടുക.

13 ല്‍ 10

13 ല്‍ 10

13 ല്‍ 10 സീറ്റുകളാണ് മൂന്നാംഘട്ടത്തില്‍ ബിജെപിക്ക് നഷ്ടമാവുകയെന്നാണ് റിപ്പോര്‍ട്ട്. മെയ് 6 ന് വോട്ടെടുപ്പ് നടന്ന 5 ആം ഘട്ടത്തിലെ 14 സീറ്റുകളില്‍ 5 സീറ്റുകളും ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് നഷ്ടപ്പെട്ടേക്കും. ഫലം പുറത്തുവരുമ്പോള്‍ ബിജെപിക്ക് 40 സീറ്റുകള്‍ പോലും നേടാന്‍ കഴിയില്ല എന്നതിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.

വലിയ നേട്ടം

വലിയ നേട്ടം

വോട്ടെടുപ്പ് പൂര്‍ത്തിയായ നഗരപ്രദേശങ്ങളില്‍ കാന്‍പൂര്‍ ഒഴികേയുള്ള മേഖലകളില്‍ ആധിപത്യം നിലനിര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞേക്കും എന്നാല്‍ ഗ്രാമപ്രദേശങ്ങളിലും ഇടത്തരം നഗരമേഖലകളിലും എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം വലിയ നേട്ടമാവും ഉണ്ടാക്കുക.

 2014 ലെ പ്രകടനം

2014 ലെ പ്രകടനം

യുപിയില്‍ 2014 ലെ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് ബിജെപി നേതാക്കാള്‍ തന്നെ സമ്മതിക്കുന്നുണ്ട്. എന്നിരുന്നാലും വലിയ തിരിച്ചടിയുണ്ടാവില്ല. 20 മുതല്‍ 25 സീറ്റുവരെ കുറയുമെന്നാണ് പ്രാദേശിക ബിജെപി നേതാക്കളുടെ വിലയിരുത്തല്‍.

അവകാശപ്പെടുന്നത്

അവകാശപ്പെടുന്നത്

എന്നാല്‍ ബിജെപിക്ക് 40 മുതല്‍ 45 വരെ സീറ്റുകള്‍ യുപിയില്‍ നഷ്ടമാവുമെന്നാണ് എസ്പി-ബിഎസ്പി നേതാക്കള്‍ അവകാശപ്പെടുന്നത്. 2014 ല്‍ മോദി തരംഗമാണ് ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കിയതെന്നും എന്നാല്‍ ഇത്തവണ രാജ്യത്ത് എവിടേയും എന്നപോലെ യുപിയിലും മോദി തരംഗമില്ലെന്ന് ഇവര്‍ അവകാശപ്പെടുന്നു.

വോട്ടുകള്‍ ഭിന്നിച്ചു പോയതും

വോട്ടുകള്‍ ഭിന്നിച്ചു പോയതും

മാത്രവുമുള്ള പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചു പോയതും ബിജെപിയുടെ സീറ്റുനില 70 കടക്കുന്നതിന് ഇടയാക്കി. എന്നാല്‍ നിലവില്‍ യുപിയില്‍ അങ്ങനെയൊരു സാഹചര്യമില്ല. എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിലേക്ക് ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കപ്പെടും.

കോണ്‍ഗ്രസ് വിജയിക്കുക

കോണ്‍ഗ്രസ് വിജയിക്കുക

അമേഠിയില്‍ റായ്ബറേലിയും മാത്രമാണ് കോണ്‍ഗ്രസ് വിജയിക്കുകയെന്നും മഹാസഖ്യനേതാക്കള്‍ വിലിയിരുത്തുന്നു. യുപിയിലെ സാമുദായിക സമവാക്യങ്ങളിലും മഹാസഖ്യത്തിന് തികഞ്ഞ പ്രതീക്ഷയാണ് ഉള്ളത്.

പൂര്‍ണ്ണമായും തള്ളിക്കളയുന്നു

പൂര്‍ണ്ണമായും തള്ളിക്കളയുന്നു

ബിജെപിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുപി കോണ്‍ഗ്രസ് ഘടകവും വ്യക്തമാക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകളില്‍ മാത്രം വിജയം കാണുന്ന മാഹാസഖ്യ നേതാക്കളുടെ നിലപാടിനെ പാര്‍ട്ടി നേതാക്കള്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നു.

10 മുതല്‍ 15

10 മുതല്‍ 15

അമേഠിയും റായ്ബറേലിയും വലിയ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്താന്‍ കഴിയുന്ന പാര്‍ട്ടി 10 മുതല്‍ 15 സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നു. ബിജെപിയുടെ സീറ്റ് നില ഏറ്റവും മോശമായ സാഹചര്യത്തില്‍ 30 ന് താഴേക്ക് പോയേക്കുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു

ഇനി നടക്കാനുള്ളത്

ഇനി നടക്കാനുള്ളത്

അടുത്ത രണ്ട് ഘട്ടങ്ങളിലായി 27സീറ്റുകളിലാണ് ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. മെയ് 12 ന് ആറാംഘട്ടത്തില്‍ 14 സീറ്റുകളിലേക്കും മെയ് 19 ന് അവസാനഘട്ടത്തില്‍ ബാക്കി 13 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. വാരണാസി, അലഹബാദ്, കുശിനഗര്‍, അസംഘണ്ഡ് എന്നിവയാണ് ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ള പ്രധാന മണ്ഡലങ്ങല്‍.

English summary
BJP might not be able to win 31 seats out of 53 seats for which polling is over
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X