കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വല വിരിച്ച് ബിജെപി! ഫിബ്രവരി 8 നിര്‍ണായകം.. എംഎല്‍എമാര്‍ക്ക് ഓഫര്‍ 400 കോടി? ഗുരുതര ആരോപണം

  • By
Google Oneindia Malayalam News

കര്‍ണാടകത്തില്‍ ഓപ്പറേഷന്‍ താമര വിടാതെ ബിജെപി. ദിവസങ്ങള്‍ക്കുള്ളില്‍ ബിജെപി അധികാരത്തില്‍ വരുമെന്നും മുഖ്യമന്ത്രിയായി യെദ്യൂരപ്പ അധികാരത്തില്‍ ഏറുമെന്നുമാണ് മുന്‍ ബിജെപി മന്ത്രി ബസവരാജ് പറഞ്ഞത്. ഇതോടെ ഫിബ്രവരി 8 ന് സംസ്ഥാന സര്‍ക്കാരിന്‍റെ ബജറ്റ് അവതരണത്തിന് മുന്‍പ് കര്‍ണാടക രാഷ്ട്രീയത്തില്‍ ചില അട്ടിമറികള്‍ ഉണ്ടായേക്കാമെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്.

കര്‍ണാടക സര്‍ക്കാരില്‍ അതൃപ്തിയുള്ള ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉടന്‍ ബിജെപിയിലേക്ക് എത്തുമെന്നും ബിജെപി അവകാശപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കര്‍ണാടകത്തില്‍ ബിജെപി അധികാരം തിരിച്ചുപിടിക്കുമെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. വിവരങ്ങളിലേക്ക്

 ആറ് എംഎല്‍എമാര്‍

ആറ് എംഎല്‍എമാര്‍

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചാല്‍ ബിജെപി കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കേന്ദ്രമന്ത്രി ഡിവി സദാനന്ദ ഗൗഡ പറഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് മുന്‍ ബിജെപി മന്ത്രി കൂടിയായ ബസവരാജ് കൂടി വെളിപ്പെടുത്തിയതോടെ ബിജെപി ഓപ്പറേഷന്‍ താമരയില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.

 എംഎല്‍എമാര്‍ എവിടെ

എംഎല്‍എമാര്‍ എവിടെ

ആറ് വിമത എംഎല്‍എമാര്‍ ബജറ്റിന് മുന്‍പ് മറുകണ്ടം ചാടുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. റാണാ ബെല്ലൂരില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എമാരായ ആര്‍ ശങ്കര്‍,മുളബാഗില്‍ നിന്നുള്ള എച്ച് നാഗേഷ് എന്നിവര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.

 കാരണം കാണിക്കല്‍ നോട്ടീസ്

കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ഖിഹോളി, മഹേഷ് കുമത്തല്ലി, ബി നാഗേന്ദ്ര, ഡോ ഉമേഷ് ജാദവ് എന്നിവര്‍ കോണ്‍ഗ്രസ് വിളിച്ച് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ നിന്നും വിട്ട് നിന്നിരുന്നു. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നേതൃത്വം നല്‍കിയിട്ടുണ്ട്.

 കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി

കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി

അതേസമയം ഈ എംഎല്‍എമാര്‍ ബിജെപിക്ക് ഒപ്പമാണെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. ഇവര്‍ എവിടെയാണെന്ന് അറിയാമെങ്കില്‍ അത് വ്യക്തമാക്കൂയെന്നും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു. എന്നാല്‍ കോടികളാണ് തങ്ങളുടെ എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

 വാഗ്ദാനം 400 കോടി

വാഗ്ദാനം 400 കോടി

400 കോടിയാണ് ഇതിന് അവര്‍ക്ക് ആവശ്യമായി വന്നിരിക്കുന്നത്. ഈ തുക ബിജെപിക്ക് എവിടെ നിന്ന് ലഭിച്ചുവെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു ചോദിച്ചു. ബിജെപി എത്രയൊക്കെ വാഗ്ദാനം ചെയ്താലും തങ്ങളുടെ എംഎല്‍എമാര്‍ പാര്‍ട്ടി വിടില്ലെന്ന് ഗുണ്ടുറാവു പറഞ്ഞു.

 അവിശ്വാസ പ്രമേയം

അവിശ്വാസ പ്രമേയം

അതേസമയം ബജറ്റ് സമ്മേളനത്തോട് അനുബന്ധിച്ച് അവിശ്വാസ പ്രമേയം നടത്താനും മടിക്കില്ലെന്ന ഭീഷണിയും ബിജെപി ഉയര്‍ത്തുന്നുണ്ട്. വേണ്ട സമയത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ വ്യക്തമാക്കകി. ദളിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിക്കുന്ന പക്ഷം ബിജെപി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കും.

 ആഞ്ഞടിച്ച് സിദ്ധരാമയ്യ

ആഞ്ഞടിച്ച് സിദ്ധരാമയ്യ

എംഎല്‍എമാരെ കടത്തുമെന്ന ഭീഷണിയെ തുടര്‍ന്ന് ബജറ്റിന് ഇവരെ എത്തിക്കാനുളള നീക്കങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രിയാകാമെന്ന യെദ്യൂരപ്പയുടെ മോഹം നടക്കില്ലെന്നും നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

 പ്രതികരണവുമായി വേണുഗോപാല്‍

പ്രതികരണവുമായി വേണുഗോപാല്‍

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ്-ദള്‍ സഖ്യം ഫിബ്രവരി 10 ന് യോഗം ചേരും. ഇനിയും കര്‍ണാടകത്തില്‍ കുതിരക്കച്ചവടം തുടരാന്‍ അനുവദിക്കില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.

 ചായ സത്കാരമൊരുക്കി ഉപമുഖ്യമന്ത്രി

ചായ സത്കാരമൊരുക്കി ഉപമുഖ്യമന്ത്രി

ബിജറ്റ് പ്രസംഗത്തിന് മുന്നോടിയായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ഉപമുഖ്യമന്ത്രി ജി പരമേശ്വര ഒരു ചായ സത്കാരവും നടത്തി. മുന്‍ തവണത്തേത് പോലെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. അതൃപ്തിയുണ്ടെങ്കില്‍ അത് തുറന്ന് പറയണമെന്നും പരമേശ്വര വ്യക്തമാക്കി.

 എസ്എം കൃഷ്ണയെ സന്ദര്‍ശിച്ചു

എസ്എം കൃഷ്ണയെ സന്ദര്‍ശിച്ചു

അതിനിടെ ബിജെപി പാളയത്തിലേക്ക് കൂറുമാറിയ മുന്‍ കേന്ദ്രമന്ത്രി എസ്എം കൃഷ്ണയെ സിദ്ധരമയ്യ സന്ദര്‍ശിച്ചു. കോലാറില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. എസ്എം കൃഷ്ണയെ കോണ്‍ഗ്രസിലേക്ക് മടക്കി കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

 സൗഹൃദ കൂടിക്കാഴ്ച

സൗഹൃദ കൂടിക്കാഴ്ച

കൃഷ്ണയെ കോണ്‍ഗ്രസിലേക്ക് എത്തിച്ചാല്‍ വൊക്കാലിംഗ വോട്ടുകള്‍ തിരിച്ചുപിടിക്കാനാകുമെന്ന് കോണ്‍ഗ്രസ് കണക്കാക്കുന്നു. എന്നാല്‍ കൂടിക്കാഴ്ച വെറും സൗഹൃദ സംഭാഷണങ്ങളില്‍ ഒതുങ്ങിയെന്ന് ഇരുവരും പിന്നീട് വ്യക്തമാക്കി.

English summary
BJP moves leave JDS-Congress regime tense ahead of Budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X