യദ്യൂരപ്പയുടെ കസേര തെറിക്കില്ല: സുചന നല്‍കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍
ബംഗളൂരു: നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയെ പ്രകീര്‍ത്തിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കര്‍ണാടക ബിജെപിയിലോ സര്‍ക്കാറിലോ ഒരു പ്രതിസന്ധിയില്ലെന്നും മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ നല്ല പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുകയാണെന്നും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഗോവന്‍ തലസ്ഥാനമായ പനാജിയില്‍ പറഞ്ഞു.
"യദ്യൂരപ്പ നല്ല പ്രവർത്തനം കാഴ്ചവെക്കുന്നു. കർണാടകയും മികച്ച രീതിയില്‍ മുന്നോട്ട് പോവുകയാണ്. യദ്യൂരപ്പ സ്വന്തം രീതിയിൽ കാര്യങ്ങൾ ശ്രദ്ധിക്കുന്നു," തന്റെ രണ്ട് ദിവസത്തെ ഗോവ സന്ദർശനത്തിന്റെ അവസാന ദിവസം മാധ്യമപ്രവർത്തകരോടായി നദ്ദ പറഞ്ഞു. കര്‍ണാടകയില്‍ നേതൃത്വ പ്രതിസന്ധിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ "അതാണ് നിങ്ങൾക്ക് തോന്നുന്നത്. ഞങ്ങൾക്ക് അങ്ങനെ തോന്നുന്നില്ല "- എന്നായിരുന്നു മറുപടി.

ബിജെപി കേന്ദ്ര നേതൃത്വത്തില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ ലഭിച്ചുകഴിഞ്ഞാൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് കർണാടക മുഖ്യമന്ത്രി പറഞ്ഞതിന് മണിക്കൂറുകൾക്ക് ശേഷമായിരുന്നു നദ്ദയുടെ പരാമർശങ്ങൾ എന്നുതും ശ്രദ്ധേയമാണ്. "വൈകുന്നേരത്തോടെ നിങ്ങൾക്കും അതിനെക്കുറിച്ച് അറിയാൻ കഴിയും, ആ തീരുമാനം വന്നാൽ ഞാൻ ഉചിതമായ തീരുമാനം എടുക്കും,"- ദില്ലിയിലെ പാർട്ടി ഹൈക്കമാൻഡിൽ നിന്നുള്ള നിർദ്ദേശങ്ങൾ ഇന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് യെദ്യൂരപ്പയുടെ മറുപടി ഇങ്ങനെയായിരുന്നു.
ബറോസ് ലുക്കില്‍ കിടുക്കി ബിഗ് ബോസ് താരം സായ് വിഷ്ണു: വൈറലായി ചിത്രങ്ങള്‍
ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി
നാടൻ പെൺകുട്ടിയായി ആരതി സോജൻ; ഫോട്ടോസ് വൈറൽ


Click it and Unblock the Notifications