കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭ: ബിജെപി രാമക്ഷേത്രം കൈവിടുന്നു?

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ ബി ജെ പി രാമജന്മഭൂമി വിഷയം ഉയര്‍ത്താന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പടുക്കുമ്പോള്‍ സാധാരണഗതിയില്‍ ബി ജെ പി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്ന കാര്യം പ്രചാരണ ആയുധമാക്കി എടുക്കാറുള്ളതാണ്. എന്നാല്‍ പാര്‍ട്ടി വികസനമെന്ന അജണ്ടയില്‍ ഊന്നല്‍ കൊടുക്കണമെന്നാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ അഭിപ്രായം.

നേരത്തെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് സോണിയാ ഗാന്ധിയെ വിദേശി എന്ന് വിളിച്ചപ്പോളും മോഡി പറഞ്ഞത് അഴിമതിയാണ് രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നം അല്ലാതെ സോണിയാ ഗാന്ധിയുടെ പൗരത്വമല്ല എന്നാണ്. സോണിയാ ഗാന്ധിയുടെ പൗരത്വം പോലെ തന്നെ പുതുമ പോയ വിഷയമായി ബി ജെ പിയില്‍ ചിലരെങ്കിലും അയോധ്യയെയും രാമക്ഷേത്രത്തെയും കാണുന്നുണ്ട്.

bjp

പാര്‍ട്ടിയുടെ മേല്‍ ചാര്‍ത്തപ്പെട്ടിട്ടുള്ള ഹിന്ദുത്വ ലേബല്‍ ഒഴിവാക്കുന്നതിനൊപ്പം വികസന അജണ്ട ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യവും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് അറിയുന്നു. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പരാമര്‍ശിക്കപ്പെട്ടാലും രാമക്ഷേത്രം വോട്ട് തേടാനുള്ള കാരണമായി എടുക്കില്ല എന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗും നല്‍കുന്ന സൂചന.

ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുടെ അഴിമതി ഭരണവും ഗുണ്ടാരാജുമാണ് ബി ജെ പിക്ക് മൈലജുണ്ടാക്കാന്‍ പറ്റിയ പ്രചാരണായുധങ്ങള്‍. സംസ്ഥാനത്ത തകര്‍ന്ന് കിടക്കുന്ന ലോ ആന്‍ഡ് ഓര്‍ഡറിനെ ലക്ഷ്യമിട്ടാലും ബി ജെപിക്ക് ഉത്തര്‍പ്രദേശില്‍ വോട്ട് കിട്ടും. അതേ സമയം രാമജന്മഭൂമി പ്രശ്‌നം ഉയര്‍ത്തിയാല്‍ തിരഞ്ഞെടുപ്പിന് ശേഷം പ്രാദേശിക കക്ഷികളുമായി നീക്കുപോക്ക് വേണ്ടിവന്നാല്‍ അതിനെ പ്രതികൂലമായി ബാധിക്കും എന്ന പ്രശ്‌നവും ഉണ്ട്.

English summary
Report says BJP not to use Ayodhya Ram mandir as campaign issue in upcoming Lok sabha election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X