കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറിലെ ബിജെപി രാജ്യസഭ സ്ഥാര്‍ത്ഥിക്ക് 28 ക്രിമിനല്‍ കേസുകള്‍

Google Oneindia Malayalam News

പാറ്റ്‌ന: ബീഹാറില്‍ നിന്ന് രാജ്യസഭയിലേക്ക് ബിജെപി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി ഗോപാല്‍ സിങിന്റെ പേരില്‍ 28 ക്രിമിനല്‍ കേസുകള്‍. ചൊവ്വാഴ്ചയാണ് ഗോപാല്‍ നാരായണ്‍ സിങ് പത്രിക സമര്‍പ്പിച്ചത്. ബിജെപിയിലെ മുതിര്‍ന്ന നേതാവായ സുശീല്‍ മോദിയെ പിന്തള്ളിയാണ് ഇദ്ദേഹം ഇത്തവണ സീറ്റ് സ്വന്തമാക്കിയത്.

ആര്‍എസ്എസ് പ്രവര്‍ത്തകനായ തന്റെ സേവനം മാനിച്ചിട്ടാണ് പാര്‍ട്ടി തന്നെ രാജ്യസഭയിലേക്ക് നോമിനേറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് സിങിന്റെ അവകാശ വാദം. എന്നാല്‍ തുടര്‍ച്ചയായി എട്ട് തവണ പരാജയപ്പെട്ട് റെക്കോര്‍ഡിട്ട വ്യക്തിയാണ് ഗോപാല്‍ നാരായണ്‍ സിങ്. 1977ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മാത്രം വിജയിച്ച വ്യക്തികൂടിയാണ്.

Gopal Narayan Singh

ബിജെപിയുടെ പുതിയ പ്രവര്‍ത്തന രീതിയാണോ പ്രകടമാക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ഭരണകക്ഷിയായ ജനതാദള്‍ യുണൈറ്റഡ് വക്താവ് സഞ്ജയ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി അധ്യക്ഷന്‍ അമിത്ഷായോടും ആവശ്യപെട്ടു. എന്നാല്‍ നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ സര്‍വ്വസാധാരണമാണെന്നാണ് ബിജെപി നേതാക്കളുടെ മറുപടി.

English summary
The surprise nomination of Bharatiya Janata Party candidate Gopal Narayan Singh for the Rajya Sabha seat from Bihar has baffled many political parties and leaders in the State with the ruling Janata Dal (United) on Tuesday alleging that he has 28 serious criminal cases pending against him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X