കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

333 ലോക്‌സഭാ സീറ്റുകള്‍; അടുത്ത പദ്ധതി തയ്യാറാക്കി ബിജെപി, ദക്ഷിണേന്ത്യ പിടിക്കും

Google Oneindia Malayalam News

ദില്ലി: 333 ലോക്‌സഭാ സീറ്റുകളാണ് ബിജെപിയുടെ അടുത്ത ലക്ഷ്യം. 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ ഇത്രയും സീറ്റ് നേടുമെന്ന് ദേശീയ സെക്രട്ടറി സുനില്‍ ദിയോധര്‍ പറഞ്ഞു. ആന്ധ്ര, ത്രിപുര സംസ്ഥാനങ്ങളുടെ പാര്‍ട്ടി ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറിയാണ് ദിയോധര്‍. 2014ല്‍ ബിജെപി 282 സീറ്റ് നേടിയാണ് അധികാരത്തിലെത്തിയത്. ഇത്തവണ 303 സീറ്റുകളും. ഇനി 2024ല്‍ 333 സീറ്റുകളാണ് ലക്ഷ്യമെന്നും ദിയോധര്‍ പറഞ്ഞു.

Bjp

ദക്ഷിണേന്ത്യയിലും ബംഗാളിലും കൂടുതല്‍ സ്വാധീനമുണ്ടാക്കുകയാണ് ബിജെപി ചെയ്യുന്നത്. ഈ ദൗത്യം പൂര്‍ണമായാല്‍ ലക്ഷ്യം നേടാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം. അതോടെ 333 സീറ്റ് നേടുക എന്നത് എളുപ്പമാകും. തീരപ്രദേശങ്ങളുള്ള സംസ്ഥാനങ്ങളാണ് ഇനി ബിജെപി ലക്ഷ്യമിടുന്നതെന്ന് ദിയോധര്‍ പറയുന്നു.

മുതിര്‍ന്ന ആര്‍എസ്എസ് നേതാവായിരുന്നു ദിയോധര്‍. പിന്നീട് ബിജെപിയെ ശക്തിപ്പെടുത്താന്‍ വേണ്ടി ആര്‍എസ്എസ് ഇദ്ദേഹത്തെ നിയോഗിക്കുകയായിരുന്നു. ഇന്ന് ബിജെപിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്ന ദേശീയ നേതാക്കളില്‍ പ്രമുഖനാണ് ദിയോധര്‍. ത്രിപുര സിപിഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുത്തതില്‍ മുഖ്യ സൂത്രധാരനായിരുന്നു ഇദ്ദേഹം.

രാഹുല്‍ മാറില്ല; പുതിയ ഫോര്‍മുല തയ്യാര്‍, വര്‍ക്കിങ് പ്രസിഡന്റ് വരും, പാര്‍ട്ടി ഘടനയില്‍ മാറ്റംരാഹുല്‍ മാറില്ല; പുതിയ ഫോര്‍മുല തയ്യാര്‍, വര്‍ക്കിങ് പ്രസിഡന്റ് വരും, പാര്‍ട്ടി ഘടനയില്‍ മാറ്റം

ബിജെപി ഹിന്ദി സംസാരിക്കുന്നവരുടെ പാര്‍ട്ടിയല്ല. അത് ഈ തിരഞ്ഞെടുപ്പില്‍ തെളിയിച്ചു. ദക്ഷിണേന്ത്യയില്‍ നിന്ന് ബിജെപിക്ക് സീറ്റുകള്‍ ഏറെ ലഭിച്ചു. കര്‍ണാടകയില്‍ നിന്ന് 25 സീറ്റ് ലഭിച്ചു. തെലങ്കാനയില്‍ നിന്ന് നാല് സീറ്റ് കിട്ടി എന്നും അദ്ദേഹം വിശദീകരിച്ചു.

English summary
BJP’s next target 333 Seats; Party focus on south
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X