പൂനം മഹാജന്‍ രജനിയെ കണ്ടു..ഇനിയെല്ലാം ഉടന്‍..?ബിജെപിയിലേക്ക്...?

  • By: നിള
Subscribe to Oneindia Malayalam

ചെന്നൈ: ബിജെപി എംപിയുംയുവമോര്‍ച്ചാ ദേശീയ അദ്ധ്യക്ഷ പൂനം മഹാജന്‍ തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയില്‍ ചേര്‍ന്ന് സ്റ്റൈന്‍ മന്നന്‍ രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം നടത്തുന്നു എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച.

ഇരുവരും കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങള്‍ പൂനം മഹാജന്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. താന്‍ കണ്ടുമുട്ടിയതില്‍ വെച്ച് ഏറ്റവും എളിമയുള്ള ദമ്പതിമാരുടെ കൂട്ടത്തിലാണ് രജനീകാന്തും ഭാര്യ ലതാജിയുമെന്ന് പൂനം മഹാജന്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയപരമായ ലക്ഷ്യങ്ങള്‍ ഒന്നും തന്നെയില്ലെന്നാണ് ബിജെപി പറയുന്നത്.

boy

തന്റെ രാഷ്ട്രീയ പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന് രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏത് പാര്‍ട്ടിയില്‍ ചേരുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രജനി സ്വന്തം പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുകയാണ് എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. രാഷട്രീയ, സിനിമാ മേഖലകളില്‍ നിന്ന് രജനിയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.

English summary
BJP’s Poonam Mahajan meets Rajinikanth
Please Wait while comments are loading...