ബംഗാളില്‍ എന്താണ് ബിജെപിക്ക് സംഭവിക്കുന്നത്?
ചോദ്യം ലളിതമാണ്. എന്താണ് പാര്‍ട്ടിക്ക് ബംഗാളില്‍ സംഭവിക്കുന്നത്. ഉത്തരവും ലളിതം തന്നെ. പേരെടുത്ത് പറയാന്‍ ഒരു നേതാവില്ല. സംഘടനാ സംവിധാനവും ദുര്‍ബലം. ഉള്ള നേതാക്കള്‍ക്കാകട്ടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവുമില്ല. തന്റെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയത് പാര്‍ട്ടിയുടെ ഇമേജിനെ ബാധിക്കുന്നില്ല എന്നാണ് രൂപ ഗാംഗുലി പറയുന്നത്.
പാര്‍ട്ടി അണികള്‍ ഇത് വിശ്വസിച്ചേക്കും. എന്നാല്‍ മേയര്‍ സ്ഥാനാര്‍ഥിയായി നൂലില്‍ കെട്ടിയിറക്കിയ നേതാവിന്റെ പത്രിക തള്ളിപ്പോയത് പാര്‍ട്ടിയുടെ പിടിപ്പുകേടായേ പുറത്തുള്ളവര്‍ കാണൂ. രൂപ ഗാംഗുലിയുടെ പേര് തങ്ങളായിട്ട് കളഞ്ഞതല്ല എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിശദീകരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ സൗത്ത് 24 പര്‍ഗാനസില്‍ നിന്നും അവര്‍ വോട്ട് ചെയ്തതാണ്.

മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് മുമ്പായി ഇവരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തതാകാനേ തരമുള്ളൂ. എന്നാല്‍ ഇതിന് വിശദീകരണം നല്‍കാതെ, കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ട കേസില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ആരോപണം ഉന്നയിക്കാനാണ് രൂപ ഗാംഗുലി ശ്രമിക്കുന്നത്.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ












Click it and Unblock the Notifications