കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപ ഗാംഗുലി ബിജെപിയുടെ അടുത്ത കിരണ്‍ ബേദി?

Google Oneindia Malayalam News

കൊല്‍ക്കത്ത: കണ്ണ് ചിമ്മിത്തുറക്കുന്ന വേഗത്തിലായിരുന്നു ബംഗാളില്‍ ബി ജെ പിയുടെ വളര്‍ച്ച. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആള്‍ബലത്തിലും പേരിലും വന്‍ മുന്നേറ്റമുണ്ടാക്കിയ ബി ജെ പി നിയമസഭ തിരഞ്ഞെടുപ്പില്‍ മമതയ്ക്ക് ഭീഷണിയാകും എന്ന് വരെ പറയപ്പെട്ടു. എന്നാല്‍ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഈ സല്‍പ്പേരെല്ലാം കളഞ്ഞുകുളിക്കാന്‍ പോകുകയാണ് വംഗനാട്ടിലെ ബി ജെ പി.

ഗ്ലാമര്‍ താരങ്ങളെ കൊണ്ടുവന്ന് വോട്ട് വാരാന്‍ പറ്റില്ല എന്ന് ദില്ലി തിരഞ്ഞെടുപ്പ് തോറ്റിട്ടും ബി ജെ പി പഠിക്കുന്നില്ല. പകരം രൂപ ഗാംഗുലിയെ മുന്‍ നിര്‍ത്തി തിരഞ്ഞെടുപ്പ് ജയിക്കാം എന്ന് പ്രതീക്ഷിരിക്കുകയാണ് പാര്‍ട്ടി. ദില്ലിയില്‍ കിരണ്‍ ബേദിക്ക് പറ്റിയ പറ്റ് തന്നെയാണ് ബംഗാളില്‍ രൂപ ഗാംഗുലിയെയും കാത്തിരിക്കുന്നത്. ഇതും പാര്‍ട്ടിക്ക് ഗുണം ചെയ്യാന്‍ പോകുന്നില്ല എന്ന് മാത്രം.

roopa-kiran

മഹാഭാരതത്തിലെ പാഞ്ചാലിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും പറ്റിയില്ല. വോട്ടര്‍ ലിസ്റ്റില്‍ പേര് തിരുകിക്കയറ്റാന്‍ നടത്തിയ ശ്രമങ്ങള്‍ കൂടി പാളിയതോടെയാണ് രൂപയുടെ പത്രിക കമ്മീഷന്‍ തള്ളി ചവറ്റുകുട്ടയിലിട്ടത്. ഇതിന് തൃണമൂല്‍ കോണ്‍ഗ്രസിനെ പഴി പറയുകയാണ് ബി ജെ പി നേതൃത്വം. ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയ രൂപ ഗാംഗുലിയാകട്ടെ കൊല്‍ക്കത്തയില്‍ ശരിക്കും ഒരു കിരണ്‍ ബേദി കളിക്കുകയാണ്.

<strong>അടുത്ത പേജില്‍ : ബംഗാളില്‍ എന്താണ് ബിജെപിക്ക് സംഭവിക്കുന്നത്?</strong>അടുത്ത പേജില്‍ : ബംഗാളില്‍ എന്താണ് ബിജെപിക്ക് സംഭവിക്കുന്നത്?

English summary
The Bharatiya Janata Party (BJP) is clearly struggling to hold its fort together in West Bengal where it has grown rapidly over the last one year. Ahead of the civic polls, the party is facing a steep task to manage dissenters who have not received tickets. The state leadership is trying to defend the chaos saying it is normal in a rapidly expanding outfit, but not many are ready to buy the theory.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X