കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതാനിയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ; വിമതന് വോട്ടില്ലെന്ന് ബിജെപി പ്രവര്‍ത്തകര്‍, സവാദ് മത്സരിക്കണം

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂരു: ഡിസംബര്‍ 5 നാണ് കര്‍ണാടകത്തില്‍ നിര്‍ണായകമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വിജയത്തില്‍ കുറഞ്ഞതൊവന്നും ബിജെപി ഇവിടെ സ്വപ്നം കാണുന്നില്ല. കാരണം ഉപതിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 7 സീറ്റുകളിലെങ്കിലും വിജയിക്കാനായില്ലേങ്കില്‍ ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ മണ്ണില്‍ വീണ്ടും ബിജെപി അധികാരത്തില്‍ നിന്ന് പുറത്താക്കും.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപിയെ പിന്തുണച്ച അതേ വിമതരെ തന്നെയാണ് ബിജെപി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. എന്നാല്‍ 'വിമതരില്‍' തട്ടി ബിജെപിയില്‍ അതൃപ്തി പുകയുകയാണ്. വിശദാംശങ്ങളിലേക്ക്

പ്രതിസന്ധി

പ്രതിസന്ധി

മന്ത്രിസ്ഥാനവും പദവികളും വാഗ്ദാനം ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസിലേയും ജെഡിഎസിലേയും 17 എംഎല്‍എമാരെ ബിജെപി മറുകണ്ടം ചാടിച്ചത്. അധികാരത്തിലേറിയാല്‍ വിമതരെ മന്ത്രിമാരാക്കാമെന്ന ബിജെപിയുടെ പ്രതീക്ഷ പക്ഷേ അയോഗ്യത നടപടിയിലൂടെ അന്നത്തെ സ്പീക്കറായിരുന്നു രമേശ് കുമാര്‍ തടയിടുകയായിരുന്നു.

ബിജെപി സ്ഥാനാര്‍ത്ഥി

ബിജെപി സ്ഥാനാര്‍ത്ഥി

തുടര്‍ന്ന് അയോഗ്യതയെ ചോദ്യം ചെയ്ത് എംഎല്‍എമാര്‍ കോടതിയെ സമീപിച്ചു. നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ സ്വന്തം മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാനുള്ള അനുകൂല വിധി വിമതര്‍ നേടിയെടുത്തു. ഇവര്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേരുകയും ചെയ്തു. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 15 ല്‍ 13 മണ്ഡലങ്ങളിലും വിമതരെ തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്.

കോണ്‍ഗ്രസിലെത്തി

കോണ്‍ഗ്രസിലെത്തി

എന്നാല്‍ വിമതരെ സ്ഥാനാര്‍ത്ഥിയാക്കിയ നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച മുതിര്‍ന്ന നേതാവായ രാജു ഗാഗെ ബിജെപിയില്‍ നിന്ന് രാജി വെച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന ഗാഗെയെ കാഗ്വാദില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി.

സ്വതന്ത്ര സ്ഥാനാര്‍ത്ഥി

സ്വതന്ത്ര സ്ഥാനാര്‍ത്ഥി

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഹോസ്കെട്ടില്‍ ചിക്കബെല്ലാപൂര്‍ ബിജെപി എംപിയുടെ മകന്‍ ശരത്ത് ബച്ചേഗൗഡ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ച് തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. മണ്ഡലത്തില്‍ ശക്തമായ പിന്തുണയുള്ള നേതാവാണ് ശരത് ബച്ചേഗൗഡ. ഇവിടെ വിമത കോണ്‍ഗ്രസ് എംഎല്‍എ എംടിബി നാഗരാജാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി.

പ്രാദേശിക നേതാക്കള്‍

പ്രാദേശിക നേതാക്കള്‍

നേതാക്കളെ കൂടാതെ അണികളും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തി കഴിഞ്ഞു. അതാനിയിലാണ് പ്രാദേശിക നേതാക്കളും അനുയായികളും ചേര്‍ന്ന് ബിജെപി നേതൃത്വത്തിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ഉപമുഖ്യമന്ത്രിയായ ലക്ഷ്മണ്‍ സവാദിയെ ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.

ഭീഷണിയുമായി പ്രവര്‍ത്തക്‍

ഭീഷണിയുമായി പ്രവര്‍ത്തക്‍

എന്നാല്‍ വിമതനായ മഹേഷ് കുമ്മത്തള്ളിയെ ആണ് ബിജെപി ഇവിടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. 2018 ല്‍ നേരിയ വോട്ടുകളുടെ വ്യത്യാസത്തിനാണ് കുമ്മത്തല്ലി സവാദിനെ പരാജയപ്പെടുത്തിയത്. സവാദിനെ മത്സരിപ്പിച്ചില്ലേങ്കില്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യില്ലെന്നാണ് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുന്നത്.

പ്രതിഷേധിക്കും

പ്രതിഷേധിക്കും

കുമ്മത്തള്ളിയുടെ സ്ഥാനാര്‍ത്ഥിത്വം തങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. നരേന്ദ്ര മോദിയേയും ബിജെപിയേയും നിരന്തരം വിമര്‍ശിച്ച ഒരാള്‍ക്ക് വേണ്ടി എങ്ങനെ ജനത്തോട് വോട്ട് ചോദിക്കും, പ്രവര്‍ത്തകര്‍ പറയുന്നു. ഇപ്പോഴും കുമ്മത്തല്ലിയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബിജെപിക്ക് മുന്നില്‍ സമയമുണ്ട്. കുമ്മത്തല്ലിയെ മാറ്റി സവാദിനെ മത്സരിപ്പിച്ചുല്ലേങ്കില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

വസതിക്ക് മുന്‍പിലും

വസതിക്ക് മുന്‍പിലും

മത്സരിക്കാന്‍ ആവശ്യം ഉന്നയിച്ച് പ്രവര്‍ത്തകര്‍ ലക്ഷ്മണ്‍ സവാദിയുടെ വസതിയ്ക്ക് മുന്‍പില്‍ പ്രതിഷേധം നടത്തി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട സവാദിയെ പ്രവര്‍ത്തകര്‍ തടഞ്ഞു. കുമ്മത്തള്ളിയും അതാനിയിലെ കുല്‍കര്‍ണി ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

പ്രവര്‍ത്തിക്കും

പ്രവര്‍ത്തിക്കും

അതേസമയം പ്രതിഷേധങ്ങളെ മറികടന്ന് സവാദി യോഗത്തില്‍ പങ്കെടുത്തു. താന്‍ പാര്‍ട്ടിയുടെ വിശ്വസ്താനായ പ്രവര്‍ത്തകനാണ്. പാര്‍ട്ടി പറയുന്ന ഉത്തരവാദിത്തങ്ങള്‍ എല്ലാം താന്‍ ഏറ്റെടുക്കും. കുമ്മത്തള്ളിയുടെ വിജയത്തിനായി താന്‍ പ്രവര്‍ത്തിക്കുമെന്നും സവാദി പറഞ്ഞു.

വിവിധ മണ്ഡലങ്ങളില്‍

വിവിധ മണ്ഡലങ്ങളില്‍

അതാനിയില്‍ മാത്രമല്ല മുതിര്‍ന്ന നേതാക്കളെ തള്ളിയ നേതൃത്വത്തിന്‍റെ തിരുമാനത്തിനെതിരെ ഏഴോളം മണ്ഡലങ്ങളില്‍ പ്രാദേശിക തലത്തില്‍ പ്രതിഷേധം ശക്തമാണ്. ഇവിടങ്ങളില്‍ വിമതര്‍ക്ക് വോട്ട് ചെയ്യില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രവര്‍ത്തകരും അണികളും.

പ്രതീക്ഷയോടെ കോണ്‍ഗ്രസ്

പ്രതീക്ഷയോടെ കോണ്‍ഗ്രസ്

അതേസമയം ബിജെപിയിലെ പ്രതിസന്ധി തങ്ങള്‍ക്ക് വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍. വിമതര്‍ കൂട്ടത്തോടെ പരാജയപ്പെടുമെന്നും മഹാരാഷ്ട്രയും ഹരിയാണയും ആവര്‍ത്തിക്കുമെന്നും നേതാക്കള്‍ പറയുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും ബിജെപിയിലെത്തിയ നേതാക്കളില്‍ ഭൂരിഭാഗവും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു.

English summary
BJP workers protest against rebel candidate in Athani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X