9 ലക്ഷത്തിന്റെ പൂച്ച, അരക്കോടിയുടെ കുതിര: തട്ടിപ്പിലൂടെ വന്‍ സമ്പത്ത്, ജാക്വിലിന് എല്ലാം അറിഞ്ഞു
ദില്ലി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വിലിന് ഫെർണാണ്ടസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി ഇഡിയുടെ കുറ്റപത്രം. സുകേഷ് ചന്ദ്രന് നടത്തിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് താരത്തിന് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് ഇഡിയുടെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.
തട്ടിപ്പിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന രീതിയില്‍ ജാക്വിലിന് ഫെർണാണ്ടസ് കഥകള്‍ മെനഞ്ഞ് അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഒന്നിനേക്കുറിച്ചും തനിക്ക് അറിയില്ലെന്നും താന്‍ നിരപരാധിയാണെന്നുമുള്ള നടിയുടെ വാദം സത്യമല്ലെന്നും ഇഡി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

സുകേഷ് അനധികൃതമായി സമ്പാദിച്ച സ്വത്ത്, അദ്ദേഹത്തിന്റെ പേരിലുള്ള കേസുകള്‍ എന്നിവയ്ക്കൊപ്പം ലീന മരിയ പോള്‍ സുകേഷിന്റെ ഭാര്യയാണെന്ന വിവരവും ജാക്വിലിന് അറിയാമായിരുന്നു. സുകേഷിന്റെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഉള്ളത് അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു നടി ഇദ്ദേഹവുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്. ജാക്വിലിന്റെ ഹെയര്‍ സ്റ്റൈലിസ്റ്റായ ഷാനായിരുന്നു സുകേഷിനെക്കുറിച്ചുള്ള വിവരങ്ങള്‍ താരത്തെ അറിയിച്ചത്. എന്നാല്‍ ഇത് കാര്യമായി എടുക്കാന്‍ അവർ തയ്യാറായില്ല.
ഇതാര് കാവിലെ ഭഗവതി ഇറങ്ങി വന്നതോ.. സാരിയില്‍ അതി മനോഹരിയായി രഞ്ജിനി ഹരിദാസ്

സുകേഷുമായുള്ള ബന്ധത്തിലൂടെ ജാക്വലിന് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കിയെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. സ്വർണ്ണാഭരണങ്ങള്‍, 65 ജോഡി ചെരുപ്പ്, 47 വസ്ത്രങ്ങള്‍, 32 ബാഗുകള്‍, 4 ഹാന്‍ഡ്ബാഗുകള്‍, ഒന്‍പത് പെയ്ന്റിങുകള്‍, വിലകൂടിയ പാത്രങ്ങള്‍ എന്നിവ ജാക്വലിന് സമ്മാനമായി സ്വീകരിച്ചിട്ടുണ്ട്. താരം ഇക്കാര്യം സമ്മതിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. ഒമ്പത് ലക്ഷം രൂപ വിലയുള്ള പേര്‍ഷ്യന്‍ പൂച്ചയും 52 ലക്ഷത്തിന്റെ കുതിരയും ആഭരണങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

2021 ഏപ്രില്‍ മാസത്തില്‍ രണ്ട് കാറുകളാണ് സുകേഷ് ചന്ദ്രന് ജാക്വിലിന്റെ മാതാപിതാക്കള്‍ക്ക് നല്‍കിയത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ താരം ഇക്കാര്യം വിസമ്മതിച്ചു. എന്നാല്‍ ശ്രീലങ്കയിലെ വെല്ഗാനയില് സുകേഷ് തനിക്ക് ഭൂമി വാങ്ങി നല്‍കിയെന്ന കാര്യം ജാക്വിലിന് സമ്മതിച്ചിട്ടുണ്ട്. ദീർഘമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഇക്കാര്യം തുറന്ന് പറയാന്‍ താരം തയ്യാറായത്.

കേസ് വന്നപ്പോള്‍ താനും സുകേഷിന്റെ തട്ടിപ്പിന്റെ ഭാഗമായെന്നായിരുന്നു താരത്തിന്റെ അവകാശ വാദം. എന്നാല്‍ ഇത് തെറ്റാണെന്ന് തുടക്കത്തില്‍ തന്നെ തെളിയിക്കാന്‍ ഇഡിക്ക് സാധിച്ചു. അതേസമയം തന്നെ തന്റെ ഫോണില്‍ നിന്ന് നടി നിര്‍ണായക രേഖകള്‍ നശിപ്പിച്ചതും അന്വേഷണ സംഘം കണ്ടെത്തി. സുകേഷില്‍ നിന്ന് 7.12 കോടി രൂപ നടി കൈപ്പറ്റിയതായും കുറ്റപത്രത്തില്‍ പറയുന്നു.

2397 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടക്കാതെ ബാങ്കുകളെ പറ്റിച്ച ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദര്‍ സിങ്ങിന്റെ ഭാര്യയയുടെ പരാതിയില്‍ സുകേഷ് ചന്ദ്രനേയും ഭാര്യയും മലയാളി നടിയുമായ ലീന മരിയ പോളിനേയും ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് ശിവേന്ദര്‍ സിങ്ങിനെയും സഹോദരന് മല്‍വീന്ദര്‍ മോഹന്‍ സിങ്ങിനെയും പുറത്തിറക്കാന്‍ സുകേഷ് ഇവരോട് 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തട്ടിപ്പ് തിരിച്ചറിഞ്ഞ ശിവേന്ദറിന്റെ ഭാര്യ അഥിതി ഡല്‍ഹി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 2013 ലും സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സുകേഷ് ചന്ദ്രയേയും ലീന മരിയ പോളിനേയും അറസ്റ്റ് ചെയ്തിരുന്നു. കാനറബാങ്ക് ചെന്നൈ അമ്പത്തൂര്‍ ശാഖയില്‍ നിന്ന് നിന്ന് 19 കോടിയും വസ്ത്രവ്യാപാരിയെ കബളിപ്പിച്ച് 62.47 ലക്ഷവും കവര്‍ന്നെടുത്ത കേസിലായിരുന്നു അന്നത്തെ അറസ്റ്റ്.

വികസന അതോറിറ്റിയില്‍ നിന്നും കാര്യങ്ങള്‍ സാധിച്ച് തരാമെന്നും പറഞ്ഞും ബാംഗ്ലൂരില്‍ 75 കോടിയുടെ തട്ടിപ്പും ഇരുവരും നടത്തിയിട്ടുണ്ട്. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് രണ്ടില ചിഹ്നത്തില്‍ എ ഐ എ എഡി എംകെയില്‍ തര്‍ക്കം ഉണ്ടായപ്പോള്‍ കേന്ദ്ര സര്‍ക്കാറില്‍ സ്വാധിനം ചെലുത്തി ചിഹ്നം കരസ്ഥമാക്കാന്‍ എന്നും പറഞ്ഞ് ശശികലയുടെ കയ്യില്‍ നിന്നും 50 കോടി രൂപ വാങ്ങിച്ചെന്ന് ആരോപണത്തിലും ഇരുവര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.
ഓണത്തിന് പൂക്കളം ഒരുക്കണ്ടേ... ഇതാ വ്യത്യസ്തവും സുന്ദരവുമായ ചില പൂക്കളങ്ങള്‍
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications