ഇന്ത്യ പഴയ ഇന്ത്യയല്ല..ചൈനീസ് ഭീഷണി തളളി..! സൈന്യം അതിര്‍ത്തിയില്‍..! എന്തും സംഭവിക്കാം !

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: ഇന്ത്യ-ചൈന തര്‍ക്കം കൂടുതല്‍ വഷളാകുന്നു. ആരോപണ-പ്രത്യാരോപണങ്ങള്‍ക്കുമപ്പുറം സ്ഥിതി കൈവിട്ടുപോകുന്ന നിലയിലേക്കാണ് അതിര്‍ത്തിയിലെ കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് സൂചന. സിക്കിമിലെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലെ തര്‍ക്കം നിലനില്‍ക്കുന്നത്.

ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നീ മൂന്ന് രാജ്യങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന ദോക്ലാമില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കേണ്ടതില്ല എന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ഇന്ത്യ. ചൈനയുടെ ഭീഷണിയെ അവഗണിച്ചുകൊണ്ടാണ് ഇന്ത്യ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതിർത്തി പ്രദേശത്ത് സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. അതിർത്തിയിൽ റോഡ് നിർമ്മാണത്തിനുള്ള ചൈനയുടെ നീക്കമാണ് സ്ഥിതി സംഘർഷഭരിതമാക്കിയിരിക്കുന്നത്. 

തുടക്കം റോഡിൽ

തുടക്കം റോഡിൽ

സിക്കിമിലെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ആദ്യം പ്രകോപനം സൃഷ്ടിച്ചത് ചൈനയായിരുന്നു. കൈലാസ് മാനസ സരോവര്‍ തീര്‍ത്ഥാടകരെ തടഞ്ഞുകൊണ്ടായിരുന്നു അത്. മാത്രമല്ല ഇന്ത്യന്‍ ബങ്കറുകളും ചൈന തകര്‍ത്തു.

സേനകൾ നേർക്കുനേർ

സേനകൾ നേർക്കുനേർ

ഇതേ തുടര്‍ന്ന് കഴിഞ്ഞ മൂന്നാഴ്ചയോളമായി ഇന്ത്യന്‍ സേനയും ചൈനീസ് സൈന്യവും അതിര്‍ത്തിയില്‍ നേര്‍ക്ക് നേര്‍ നില്‍ക്കുകയാണ്. സൈന്യത്തെ പിന്‍വലിക്കണമെന്ന് ചൈന ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

നിലയുറപ്പിച്ച് സൈന്യം

നിലയുറപ്പിച്ച് സൈന്യം

എന്നാല്‍ ദോക്ലഹാമില്‍ ടെന്റടിച്ച് ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചു കഴിഞ്ഞു. സൈന്യത്തിന് ദീര്‍ഘകാലത്തേക്ക് അതിര്‍ത്തിയില്‍ തങ്ങാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈനയുടെ ഭീഷണി

ചൈനയുടെ ഭീഷണി

അതേസമയം അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹാരമില്ലാതെ തുടരുകയാണെങ്കില്‍ സൈനിക നടപടികളിലേക്ക് നീങ്ങുമെന്ന് ചൈന ഭീഷണി മുഴക്കിയിരുന്നു. അതിന് ഇന്ത്യ കടുത്ത മറുപടിയും നല്‍കുകയുണ്ടായി.

ഇന്ത്യ പഴയ ഇന്ത്യയല്ല

ഇന്ത്യ പഴയ ഇന്ത്യയല്ല

ഇന്ത്യ പഴയ ഇന്ത്യയല്ല എന്നായിരുന്നു ചനയുടെ ഭീഷണിക്ക് പ്രതിരോധ മന്ത്രാലയം നല്‍കിയ മറുപടി. യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ പോലും രാജ്യത്തെ സൈന്യം പൂര്‍ണസജ്ജമാണ് എന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

ചോദ്യം ചെയ്ത് ഇന്ത്യ

ചോദ്യം ചെയ്ത് ഇന്ത്യ

ദോക്ല ചൈനയുടെ അധികാരപരിധിക്കുള്ളിലാണെന്നാണ് ചൈന അവകാശപ്പെടുന്നത്. ചൈനയുടെ ഈ അധികാരമനോഭാവത്തെ ഇന്ത്യ ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നം പിന്നെയും വഷളായത്.

ജാഗ്രതാ നിർദേശം

ജാഗ്രതാ നിർദേശം

അതേസമയം അതിര്‍ത്തിയിലെ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനീസ് പൗരന്മാരോട് അതീവ ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വേണ്ട സുരക്ഷാ മുന്‍കരുതല്‍ എടുക്കാനാണ് നിര്‍ദേശം.

English summary
As a result of border row, Indian Army is getting ready for long haul in Doklam
Please Wait while comments are loading...