കെസിആറിനും മകള്‍ക്കുമെതിരെ പ്രധാനമന്ത്രി; ബിആര്‍എസ്സിന്റെ സൗഹൃദ ശ്രമം പാളി?
ഹൈദരാബാദ്: ബിജെപിയുമായി അടുക്കാനുള്ള കെ ചന്ദ്രശേഖര റാവുവിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ ബിഎആര്എസ്സിനെ രൂക്ഷമായി വിമര്‍ശിച്ചു. നിങ്ങള്‍ക്ക് കരുണാനിധിയുടെ കുടുംബത്തിന്റെ ക്ഷേമമാണ് കാണേണ്ടതെങ്കില് ഡിഎംകെയ്ക്ക് വോട്ട് ചെയ്യൂ.
കെ ചന്ദ്രശേഖര റാവുവിന്റെ മകളുടെ ക്ഷേമമാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍, ബിആര്എസ്സിനും വോട്ട് ചെയ്യാം. എന്നാല്‍ നിങ്ങളുടെ കുട്ടികളുടെയും, പേരക്കുട്ടികളുടെയും, ക്ഷേമമാണ് കാണേണ്ടതെങ്കില് ബിജെപിക്ക് വോട്ട് ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കെസിആറിന്റെ മകള്‍ കവിത അഴിമതിയുടെ ഭാഗമാണെന്ന സൂചന കൂടിയാണ് പ്രധാനമന്ത്രി നല്‍കിയത്.അതേസമയം ഡല്‍ഹിയിലെ മദ്യനയ അഴിമതിയുമായി കവിതയ്ക്ക് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്ര ഏജന്‍സികള്‍ പിടിമുറുക്കുന്ന ഘട്ടം വന്നപ്പോഴാണ് ബിആര്‍എസ് ബിജെപിക്കെതിരെയുള്ള നിലപാട് മയപ്പെടുത്തിയത്. പ്രതിപക്ഷ യോഗത്തിന് പോലും അവര്‍ വന്നിരുന്നില്ല. അതിന് പുറമേ പ്രതിപക്ഷത്തിന് ഒരു കാഴ്ച്ചപ്പാടില്ലെന്നും കെസിആറിന്റെ മകന് കെടി രാമറാവു കുറ്റപ്പെടുത്തിയിരുന്നു. ഇതെല്ലാം ബിജെപിയുമായി കൂടുതല്‍ അവര്‍ അടുക്കുന്നതിന്റെ സൂചനയായിരുന്നു.
ബിജെപിയിലെ തന്നെ ഒരു വിഭാഗം നേതാക്കള്‍ പാര്‍ട്ടി നിലപാട് മയപ്പെടുത്തുന്നതില്‍ അതൃപ്തിയിലായിരുന്നു. തെലങ്കാനയില്‍ ബിജെപി മികച്ച നേട്ടമുണ്ടാക്കി കൊണ്ടുവരുന്നതിനിടയിലാണ് കേന്ദ്ര നേതൃത്വം മൃദുസമീപനം സ്വീകരിക്കുന്നതെന്ന പരാതിയുണ്ടായിരുന്നു.അതേസമയം ബിജെപി നിലപാട് മയപ്പെടുത്തിയതിലൂടെ കോണ്‍ഗ്രസിന് അത് ഗുണം ചെയ്യുമെന്നും വിലയിരുത്തലുണ്ടായിരുന്നു.
ബിജെപിയില്‍ ചേരേണ്ടിയിരുന്ന 35ഓളം ബിആര്‍എസ് സുപ്രധാന നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുകയാണ്. ഇതെല്ലാം കെസിആറും ബിജെപി കേന്ദ്ര നേതൃത്വവും തമ്മിലുള്ള ബന്ധം കാരണമാണ് സംഭവിച്ചിരിക്കുന്നത്. മുന്‍ ആര്‍എസ് നേതാവ് പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി, ജുപള്ളി കൃഷ്ണ റാവു, എന്നിവരെല്ലാം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും, രാഹുല്‍ ഗാന്ധിയെയും, ഡല്‍ഹിയിലെത്തി കണ്ടുകഴിഞ്ഞു. ഇവര്‍ വൈകാതെ തന്നെ കോണ്‍ഗ്രസില്‍ എത്തും.
കഴിഞ്ഞ ആഴ്ച്ച ബിആര്‍എസ് രണ്ട് വര്‍ഷത്തോളം നീണ്ട കേന്ദ്ര പരിപാടികളുടെ ബഹിഷ്കരണം അവസാനിപ്പിച്ചിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ബിആര്‍എസ് പങ്കെടുത്തിരുന്നു. ഇതോടെ ബിജെപിയും, ബിആര്‍എസ്സും തമ്മില്‍ ധാരണയുണ്ടെന്ന ആരോപണം ശക്തമാക്കിയിരുന്നു. നേരത്തെ കെസിആര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നല്ലൊരു സുഹൃത്ത് എന്നും വിശേഷിപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ യോഗം പട്നയില്‍ നടക്കുന്ന സമയത്ത് കെടി റാമറാവു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഡല്‍ഹിയിലെത്തി കണ്ടിരുന്നു. കവിതയെ മദ്യനയ കേസിന്റെ രണ്ട് കുറ്റപത്രത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ മൂന്നാമത് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അവരുടെ പേരുണ്ടായിരുന്നില്ല.
-
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ











Click it and Unblock the Notifications