കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡപകടം; ഹേമമാലിനിയെ ബിജെപി കൈവിടുമോ?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ലളിത് മോദി വിവാദത്തില്‍ സുഷമ സ്വരാജിനെയും വ്യാപം കേസില്‍ ശിവ് രാജ് സിംഗ് ചൗഹാനെയും സംരക്ഷിക്കുന്നു എന്ന് ആരോപണം നേരിടുകയാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പി. രണ്ട് കേസുകളിലും സത്യാവസ്ഥ ഇനിയും പുറത്തുവന്നിട്ടില്ലാത്ത സാഹചര്യത്തില്‍ പാര്‍ട്ടിയാണോ ശരി അതല്ല ആരോപണം ഉന്നയിക്കുന്നവരാണോ ശരി എന്നൊന്നും പറയാറായിട്ടില്ല.

എന്നാല്‍ ദൗസയിലെ റോഡപകടത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി നടിയും തങ്ങളുടെ എം പിയുമായ ഹേമമാലിനിയെ കൈവിട്ടേക്കുമെന്നാണ് സൂചന. ബി ജെ പിയില്‍ നിന്നും തന്നെ ഹേമമാലിനിക്ക് എതിരെ വന്ന ഒരു പ്രസ്താവനയാണ് ഈ സൂചന നല്‍കുന്നത്. ദൗസയിലെ അപകടത്തിന്റെ കാര്യത്തില്‍ ഹേമമാലിനി ചെയ്തത് ഗുരുതരമായ തെറ്റാണ് എന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ പറഞ്ഞു.

hemamalini

ദൗസയിലെ അപകടത്തിന് കാരണം ഹേമമാലിനിയാണ് എന്ന തരത്തിലല്ല കേന്ദ്രമന്ത്രി പറഞ്ഞിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അവിടെ ഉപേക്ഷിച്ച് ഹേമമാലിനി ചികിത്സ തേടിയത് തെറ്റായിപ്പോയി എന്നാണ് സുപ്രിയോ പറയുന്നത്. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ക്കും ഇതേ തെറ്റ് പറ്റി. അത് നാം അംഗീകരിക്കണമെന്നും സുപ്രിയോ പറഞ്ഞു.

ഇതാദ്യമായിട്ടാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്നും ഒരാള്‍ ഹേമമാലിനിയെ പരസ്യമായി കുറ്റപ്പെടുത്തുന്നത്. പെണ്‍കുട്ടിയെ കാറിന്റെ മുന്‍സീറ്റില്‍ ഇരുത്തിയതും ശരിയായില്ല എന്നും ഇദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ഹമമാലിനി സഞ്ചരിച്ച കാര്‍ മറ്റൊരു കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടത്. അപകടം സംബന്ധിച്ച് ഹേമമാലിനിയുടെ ട്വീറ്റുകള്‍ വിവാദമായിക്കൊണ്ടിരിക്കുകയാണ്.

English summary
Hema Malini Made brutal error says Union Minister Babul Supriyo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X