• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യെഡിയൂരപ്പയെ ഫോണില്‍ വിളിച്ച് ദേവഗൗഡ; ഉടനടി പരിഹാരം.. ബിജെപി-ജെഡിഎസ് സഖ്യമോ?

  • By Aami Madhu

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച ജെഡിഎസ് ബിജെപിയുമായി അടുക്കുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റം നേടാന്‍ കഴിഞ്ഞില്ലേങ്കിലും സര്‍ക്കാരിനെ താഴെ വീഴാന്‍ അനുവദിക്കില്ലെന്നും ബിജെപിക്ക് ജെഡിഎസ് പിന്തുണ നല്‍കുമെന്ന എച്ച്ഡി കുമാരസ്വാമിയുടെ വാക്കുകളാണ് ഇത്തരം അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നത്.

എന്നാല്‍ ജെഡിഎസിന്‍റെ പിന്തുണ ബിജെപിക്ക് ആവിശ്യമില്ലെന്നായിരുന്നു ബിഎസ് യെഡിയൂരപ്പയുടെ പ്രതികരണം. എന്നാല്‍ യെഡിയൂരപ്പയെ ദേവഗൗഡ ഫോണില്‍ ബന്ധപ്പെട്ടതും തുടര്‍ ചര്‍ച്ചകളും ബിജെപി-ജെഡിഎസ് സഖ്യത്തിന് സാധ്യത തെളിയുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശക്തി പകര്‍ന്നിരിക്കുകയാണ് . വിശദാംശങ്ങളിലേക്ക്

 ബിജെപി അനുകൂല നിലപാട്

ബിജെപി അനുകൂല നിലപാട്

കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച പിന്നാലെ ജെഡിഎസ് ബിജെപിയുമായി അടുക്കുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയുടെ ബിജെപി അനുകൂല പ്രസ്താവനകളും മോദി സ്തുതുകളുമായിരുന്നു ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

 പിന്തുണയ്ക്കുമെന്ന്

പിന്തുണയ്ക്കുമെന്ന്

അതിനിടെ ദിവസങ്ങള്‍ക്ക് മുന്‍പ് ബിജെപിയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കുമാരസ്വാമി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. സംസ്ഥാനം പ്രളയ ദുരിതത്തില്‍ നിന്ന് കരകയറിയിട്ടില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ ഇടക്കാല തിരഞ്ഞെടുപ്പ് പ്രായോഗികമല്ല. അതുകൊണ്ട് തന്നെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാനായില്ലേങ്കിലും ജെഡിഎസ് പിന്തുണ നല്‍കുമെന്നുമായിരുന്നു കുമാരസ്വാമിയുടെ വാക്കുകള്‍.

 ആദ്യം നിരസിച്ചു

ആദ്യം നിരസിച്ചു

അതേസമയം കുമാരസ്വാമിയുടെ വാഗ്ദാനത്തെ നിരസിച്ച് യെഡിയൂരപ്പയും രംഗത്തെത്തി. എന്നാല്‍ വിമത എംഎല്‍എമാരുടെ അയോഗ്യത നടപടിയില്‍ സുപ്രീം കോടതി വിധി വൈകുന്നതോടെ യെഡിയൂരപ്പ ജെഡിഎസുമായി കൈകോര്‍ക്കാന്‍ സാധ്യത തെളിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 പോലീസ് കേസ്

പോലീസ് കേസ്

ജെഡിഎസ് എംഎല്‍എയുടെ മകനെതിരെ കേസെടുത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ ദേവഗൗഡയുടെ നിര്‍ദ്ദേശ പ്രകാരം നടപടിയെടുത്തതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. പ്രളയ ബാധിത പ്രദേശം സന്ദര്‍ശിച്ച മുഖ്യമന്ത്രി യെഡിയൂരപ്പയുടെ അകമ്പടി വാഹനത്തെ തടഞ്ഞതിനാണ് എംഎല്‍എ ശാരംഗ ഗൗഡ പാട്ടീലിന്‍റെ മകനെതിരെ എസ്ഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

 എസ്ഐക്കെതിരെ നടപടി

എസ്ഐക്കെതിരെ നടപടി

ഇതിനെതിരെ ജെഡിഎസ് രംഗത്തെത്തിയെങ്കിലും സര്‍ക്കാര്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിരുന്നില്ല. അതേസമയം എന്നാല്‍ കഴിഞ്ഞ ദിവസം യെഡിയൂരപ്പയുടെ നിര്‍ദ്ദേശ പ്രകാരം എസ്ഐയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു.

 മുന്‍ പ്രധാനമന്ത്രി

മുന്‍ പ്രധാനമന്ത്രി

ദേവഗൗഡ തന്നോട് ഇക്കാര്യം നേരിട്ട് വിളിച്ച് ആവശ്യപെടുകയായിരുന്നുവെന്ന് യെഡിയൂരപ്പ തന്നെ വ്യക്തമാക്കി. എസ്ഐയ്ക്കെതിരെ നടപടിയെടുത്തില്ലേങ്കില്‍ തന്‍റെ വസതിക്ക് മുന്‍പില്‍ ജെഡിഎസ് പ്രതിഷേധം നടത്തുമെന്ന് ദേവഗൗഡ അറിയിച്ചു. മുന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ തനിക്ക് കേള്‍ക്കേണ്ടതുണ്ട്, യെഡിയൂരപ്പ പറഞ്ഞു.

 ബിജെപിയില്‍ ഭിന്നത

ബിജെപിയില്‍ ഭിന്നത

അതേസമയം പുതിയ നീക്കം ജെഡിഎസ് പിന്തുണ സ്വീകരിക്കാന്‍ ബിജെപി ഒരുങ്ങുന്നതിന്‍റെ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ജെഡിഎസിനോട് നിലപാട് മയപ്പെടുത്തുന്നതിനെതിരെ ബിജെപിയില്‍ ഭിന്നത ശക്തമായിട്ടുണ്ട്.ഉപതിരഞ്ഞെടുപ്പില്‍ ഇത് കനത്ത തിരിച്ചടി നല്‍കുമെന്ന സൂചനയാണ് ബിജെപി നേതാക്കള്‍ നല്‍കുന്നത്.

 വിമതരും

വിമതരും

വിമത എംഎല്‍എമാരും ബിജെപി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജെഡിഎസ് സഖ്യത്തില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതെന്നും ജെഡിഎസ് ബിജെപിയോട് അടുക്കുന്നത് തങ്ങളുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടാന്‍ കാരണമാകുമെന്നുമാണ് നേതാക്കള്‍ നല്‍കുന്ന മുന്നറിയിപ്പ്.

English summary
BS Yediyurappa does a favour to Deve Gowda,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X