Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷാ തിരിച്ചുവിളിച്ചു; യെഡിയൂരപ്പ ഈ മാസം രാജിവെക്കും... ഇനി ഗവര്‍ണര്‍, കര്‍ണാടകയില്‍ ട്വിസ്റ്റ്

ദില്ലി/ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി പദവി ഒഴിയാന്‍ ബിഎസ് യെഡിയൂരപ്പ സമ്മതിച്ചെന്ന് സൂചന. ഈ മാസം അവസാനം അദ്ദേഹം രാജിവയ്ക്കുമെന്നാണ് വിവരം. സര്‍ക്കാര്‍ അധികാരമേറ്റ് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് രാജി. കഴിഞ്ഞ ദിവസം ദില്ലിയിലെത്തി കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതത്രെ.

മകന്റെയും സ്വന്തക്കാരുടെയും ഭാവി സുരക്ഷിതമാക്കാനുള്ള നീക്കം യെഡിയൂരപ്പ നടത്തുന്നു എന്നാണ് വിവരം. അദ്ദേഹം ആന്ധ്ര പ്രദേശിന്റെ ഗവര്‍ണറായി ചുമതലയേല്‍ക്കുമെന്നും കേള്‍ക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

അഫ്ഗാനില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിക്ക് വേണ്ടി നടന്ന പ്രാര്‍ഥന: ചിത്രങ്ങള്‍

1

ജൂലൈ 26നാണ് യെഡിയൂരപ്പ സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നത്. അന്ന് ബിജെപി എംഎല്‍എമാരുടെ യോഗം വിളിച്ചിരിക്കുകയാണ് അദ്ദേഹം. ഈ യോഗത്തില്‍ രാജിപ്രഖ്യാപിച്ചേക്കും. പുതിയ മുഖ്യമന്ത്രിയെ യെഡിയൂരപ്പ തന്നെ നിര്‍ദേശിക്കും. ഇതിനുള്ള അനുമതി കേന്ദ്ര നേതാക്കള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

2

പ്രധാനമന്ത്രി നരേന്ദ മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, മറ്റു മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ എന്നിവരുമായി യെഡിയൂരപ്പ ദില്ലിയിലെത്തി ശനിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു. തനിക്ക് താല്‍പ്പര്യമുള്ള വ്യക്തിയെ മാത്രമേ അടുത്ത മുഖ്യമന്ത്രിയാക്കാവൂ എന്നാണ് യെഡിയൂരപ്പ മുന്നോട്ട് വച്ച ഉപാധി. ഇത് കേന്ദ്ര നേതൃത്വം അംഗീകരിച്ചു.

3

യെഡിയൂരപ്പയെ പിണക്കിയാല്‍ കര്‍ണാടകയില്‍ ബിജെപി തകരുമെന്ന ആശങ്ക കേന്ദ്ര നേതൃത്വത്തിനുണ്ട്. അദ്ദേഹത്തിന്റെ സമുദായമായ ലിംഗായത്തിന് കര്‍ണാടകയില്‍ ശക്തമായ സ്വാധീനമാണ്. ബിജെപിയുടെ വോട്ടുബാങ്കാണ് ഇവര്‍. അതുകൊണ്ടുതന്നെയാണ് യെഡിയൂരപ്പയെ പിണക്കാന്‍ ബിജെപി നേതൃത്വം മടിക്കുന്നത്. എന്നാല്‍ യെഡിയൂരപ്പയ്‌ക്കെതിരെ ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്. ഇങ്ങനെ പോയാല്‍ തിരിച്ചടിയാകുമെന്ന് കേന്ദ്ര നേതൃത്വം മനസിലാക്കുന്നു.

4

കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായെ കാണാന്‍ ദില്ലിയിലെത്തിയ വേളയില്‍ യെഡിയൂരപ്പയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല. യെഡിയൂരപ്പയും സംഘവും തിരിച്ച് വിമാനം കയറാന്‍ നില്‍ക്കവെയാണ് ഫോണ്‍ വന്നത്. അമിത് ഷായ്ക്ക് കാണണമെന്ന് അറിയിച്ചു. തുടര്‍ന്നാണ് അമിത് ഷായുമായി ചര്‍ച്ച നടന്നത്. മകന്‍ ബിവൈ വിജയേന്ദ്രയും യെഡിയൂരപ്പയ്‌ക്കൊപ്പമുണ്ടായിരുന്നു.

5

തന്നോട് തുടരാനാണ് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത് എന്നാണ് ബെംഗളൂരുവില്‍ തിരിച്ചെത്തിയ യെഡിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞത്. ഈ മാസം അവസാനം വരെയാണ് അദ്ദേഹം തുടരുക എന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവസാനവാരം രാജി പ്രഖ്യാപിക്കും. പദവി ഒഴിഞ്ഞാലും സുപ്രധാനമായ മറ്റൊരു പദവി യെഡിയൂരപ്പയ്ക്ക് കിട്ടുമെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു.

6

ആന്ധ്ര പ്രദേശിന്റെ ഗവര്‍ണറായി യെഡിയൂരപ്പ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കരുത്തു പകര്‍ന്ന് താനുണ്ടാകുമെന്ന് യെഡിയൂരപ്പ കേന്ദ്ര നേതൃത്വത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്ന് മറ്റൊരു ശക്തനായ നേതാവിനെ വളര്‍ത്തി കൊണ്ടുവരാന്‍ ബിജെപി ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

7

സദാനന്ദ ഗൗഡയില്‍ ബിജെപി പ്രതീക്ഷയര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന് മോദി മന്ത്രിസഭയില്‍ അംഗത്വം നല്‍കിയത്. എന്നാല്‍ പ്രകടനം മോശമായതിനാല്‍ മാറ്റിനിര്‍ത്തി. യെഡിയൂരപ്പയ്ക്ക് പകരം ആര് കര്‍ണാടകയുടെ മുഖ്യമന്ത്രിയാകുമെന്ന ചോദ്യമാണ് ബാക്കിയാകുന്നത്. ബിജെപി നേതൃത്വത്തിന് ഇതൊരു അഗ്നിപരീക്ഷയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

എന്തൊരു മെയ്‌വഴക്കമെന്ന് ആരാധകര്‍; കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങളുമായി റായ് ലക്ഷ്മി

Recommended Video

cmsvideo
    ശരിക്കും ആരാണീ രാജീവ് ചന്ദ്രശേഖർ..എങ്ങനെ കേന്ദ്രമന്ത്രിയായി ?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+