കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്എഫ് ജവാന്റെ വീഡിയോ; ഫെബ്രുവരി 27നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ദില്ലി ഹൈക്കോടതി

ജവാന്മാര്‍ക്ക് മതിയായ സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പുരാന്‍ ചന്ദ് ആര്യ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി ഉണ്ടായിരിക്കുന്നത്

  • By Akshay
Google Oneindia Malayalam News

ദില്ലി: ബിഎസ്എഫ് ജവാന്‍ ടിബി യാദവ് വീഡിയോ പുറത്തുവിട്ട് സംഭവത്തില്‍ ദില്ലി ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ഫെബ്രുവരി 27നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ജി രോഹിണി, ജസ്റ്റിസ് സംഗീത സേഗാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ് നടപടി.

ജവാന്മാര്‍ക്ക് മതിയായ സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പുരാന്‍ ചന്ദ് ആര്യ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി ഉണ്ടായിരിക്കുന്നത്. ജവാന്റെ പരാതിയില്‍ എന്ത് നടപടി എടുത്തുവെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജവാന്റെ പരാതിയെക്കുറിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ബിഎസ്എഫിനോടും വശ്യപ്പെട്ടിട്ടുണ്ട്.

Indian Army

ആഭ്യന്തര മന്ത്രാലയത്തിന് പുറമെ ജവാന്മാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ബിഎസ്എസ്, സിഐഎസ്എഫ്, സിആര്‍പിഎഫ്, ഇന്‍ഡോടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സ്, സഹസ്ത്ര സീമാബെല്‍, അസം റൈഫിള്‍സ് എന്നീ അര്‍ധ സൈനിക വിഭാഗങ്ങള്‍ക്കും കോടതി നോട്ടീസയച്ചു.

കഴിഞ്ഞയാഴ്ചയാണ് ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയില്‍ കാവല്‍ നില്‍ക്കുന്ന ടിബി യാദവ് എന്ന ജവാന്‍ തങ്ങള്‍ക്ക് കിട്ടുന്ന ഭക്ഷണമെന്താണെന്നും അതിന്റെ നിലവാരവും വീഡിയോ സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. 2 ബറ്റാലിയന്റെ ഭാഗമാണ് ടിബി യാദവ്. ഉച്ചയ്ക്ക് കിട്ടുന്ന റൊട്ടിക്കൊപ്പം ലഭിക്കുന്ന പരിപ്പ് കറിയുടെ ദയനീയ അവസ്ഥയും അദ്ദേഹം വിശദീകരിച്ചിരുന്നു. ഇദ്ദേഹത്തിന് പ്രഭാതത്തില്‍ ഒരു പൊറോട്ട മാത്രമാണ് ലഭിക്കുന്നതെന്നും കറിയോ അച്ചാറോ കിട്ടാറില്ലെന്നും വീഡിയോയിലൂടെ പറയുന്നുണ്ട്.

English summary
The Delhi High Court on Tuesday sought the Union Home Ministry’s response to a plea seeking a report on the Border Security Force jawan’s videos. In the clips, the soldier had claimed that the security personnel were being served bad quality food at the borders. The court has also asked the BSF to reply to the plea, PTI reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X