കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തി ലംഘിച്ച പാക് ചാര വിമാനം സൈന്യം വെടിവെച്ചിട്ടു; ആയുധങ്ങൾ കണ്ടെത്തി

  • By Aami Madhu
Google Oneindia Malayalam News

കാശ്മീർ; അതിർത്തി ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് കടന്ന പാകിസ്താൻ ചാര വിമനാം സൈന്യം വെടിവെച്ചിട്ടു. ജമ്മുവിലെ കത്വാ ജില്ലയിലാണ് സംഭവം. പട്രോളിങ്ങ് സംഘമാണ് ഹിരാനഗർ സെക്റ്ററിൽ ആളില്ലാ വിമാനം കണ്ടത്. പാക് ഡ്രോൺ കണ്ടതോടെ പട്രോളിങ് സംഘം വെടിവെച്ചിടുകയായിരുന്നുവെന്ന് കത്വ പോലീസ് അറിയിച്ചു.

പുലർച്ചെ 5.10 നാണ് ബിഎസ്എഫ് ഡ്രോൺ വെടിവെച്ചിട്ടത്. പുലർച്ചെ പട്രോളിങ്ങ് നടത്തുമ്പോളാണ് ഡ്രോണ്‍ ശ്രദ്ധയിൽ പെട്ടത്. അതിർത്തിയിൽ നിന്ന് 250 മീറ്റർ അകലെയാണ് ഡ്രോൺ കണ്ടെത്തിയത്. സൈനികർ 9 റൗണ്ട് വെടിയുതിർത്തു. വെടിവെയ്പിൽ ഡ്രോൺ സമീപത്തെ വയലിൽ പതിച്ചു. ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Recommended Video

cmsvideo
അതിര്‍ത്തിയില്‍ യുദ്ധ വിമാന ങ്ങള്‍ വിന്യസിച്ച് ഇന്ത്യ | Oneindia Malayalam
drone-15926

1 എം -4 യുഎസ് നിർമിത റൈഫിൾ, 2 മാഗസിനുകൾ, 60 റൗണ്ട് ബുള്ളറ്റുകൾ, 7 ഗ്രനേഡുകൾ എന്നിവയാണ് കണ്ടെടുത്തത്. കത്വവ സെക്ടറിലെ ബി‌എസ്‌എഫിന്റെ പനേസർ പോസ്റ്റിന് എതിർവശത്തായി പാകിസ്ഥാൻ പിക്കറ്റാണ് എട്ട് അടി വീതിയുള്ള ഡ്രോൺ നിയന്ത്രിച്ചതെന്നാണ് കണക്കാക്കപ്പെടുന്നത്.

ഏതാനും മാസങ്ങൾക്കുമുമ്പ് ടോൾ പ്ലാസ നാഗ്രോട്ടയിൽ അതിർത്തിക്കപ്പുറത്ത് നിന്ന് നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ കൊല്ലപ്പെട്ട ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളിൽ നിന്ന് സമാനമായ ആയുധങ്ങൾ സൈന്യം കണ്ടെടുത്തിയിരുന്നതായി റിപ്പോർട്ടുണ്ട്.

 'സൈനികർ എന്തിന്, എവിടെവെച്ചാണ് കൊല്ലപ്പെട്ടത്?'; മോദിയെ മുൾമുനയിൽ നിർത്തി രാഹുൽ ഗാന്ധി 'സൈനികർ എന്തിന്, എവിടെവെച്ചാണ് കൊല്ലപ്പെട്ടത്?'; മോദിയെ മുൾമുനയിൽ നിർത്തി രാഹുൽ ഗാന്ധി

 കമല്‍നാഥിന്‍റെ കിടിലന്‍ നീക്കം; മുന്‍ ബിജെപി മന്ത്രി കോണ്‍ഗ്രസിലേക്ക്, ഉപതിരഞ്ഞെടുപ്പില്‍ കളിമാറും കമല്‍നാഥിന്‍റെ കിടിലന്‍ നീക്കം; മുന്‍ ബിജെപി മന്ത്രി കോണ്‍ഗ്രസിലേക്ക്, ഉപതിരഞ്ഞെടുപ്പില്‍ കളിമാറും

കോവിഡ് ചികിത്സയ്ക്കായി നിയന്ത്രിതമായ തോതില്‍ ഫാവിപിരാവിര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ഡിസിജിഐകോവിഡ് ചികിത്സയ്ക്കായി നിയന്ത്രിതമായ തോതില്‍ ഫാവിപിരാവിര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി ഡിസിജിഐ

English summary
Bsf Shoots Pakistan drone in kashmir kathua
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X