ന്യൂഡല്‍ഹി: ആദായ നികുതി ഘടനയില്‍ വലിയ മാറ്റം പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. 12 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രഖ്യാപനം. നികുതി പരിധി ഉയര്‍ത്തുകയാണ് എന്ന് ധനമന്ത്രി പറഞ്ഞു. രാജ്യത്തിന്റേത് അതിവേഗം വളരുന്ന സമ്പദ്ഘടനയെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന ബജറ്റാണ് അവതരിപ്പിക്കുന്നത്.
കര്‍ഷകര്‍ക്കായി വിപുലമായ പദ്ധതികള്‍ പ്രഖ്യാപിച്ചു. വിള വൈവിധ്യവല്‍ക്കരണം, ജലസേചന സൗകര്യങ്ങള്‍, വായ്പ ലഭ്യത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. 1.7 കോടി കര്‍ഷകര്‍ ഇതിന്റെ ഗുണഭോക്താക്കളാകും. 100 ജില്ലകളായി തിരിച്ച് കാര്‍ഷിക വികസനം നടത്തും. പിഎം കിസാന്‍ ആനുകൂല്യം വര്‍ധിപ്പിക്കും. പിഎം ജന്‍ ന്‍ധന്യയോജന വ്യാപിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി
മൂന്നാമതും അധികാരത്തില്‍ എത്തിയ ശേഷം കഴിഞ്ഞ ജൂലൈയില്‍ ഈ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി സഭയില്‍ വച്ചിരുന്നു. ഇത്തവണ ജനപ്രിയമായ നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നത്.
Feb 01, 2025, 9:49 pm IST
ഹരിയാന മുഖ്യമന്ത്രി ബജറ്റിനെ വിമർശിച്ചു. ഇത് പാവപ്പെട്ടവർക്കും യുവാക്കൾക്കും കർഷകർക്കും വേണ്ടിയുള്ളതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Feb 01, 2025, 8:33 pm IST
കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം ആദ്യം നൽകുന്നതെന്ന് ജോർജ് കുര്യൻ പറഞ്ഞു. വയനാടിന് സഹായം പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രി ജോർജ് കുര്യന്റെ അധിക്ഷേപകരമായ മറുപടി.
Feb 01, 2025, 7:58 pm IST
"2047 ഓടെ വികസിത ഭാരതം സ്ഥാപിക്കാനുള്ള ഏറ്റവും ശക്തമായ അടിത്തറയാണ്" കേന്ദ്ര ബജറ്റെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞത്. മധ്യവർഗം, വ്യാപാര സമൂഹം, കർഷകർ, അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർ, വടക്കുകിഴക്കൻ മേഖല, തീരപ്രദേശങ്ങൾ തുടങ്ങിയവയെ കൃത്യമായി പരിഗണിച്ച ബജറ്റാണ് ഇതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Feb 01, 2025, 7:08 pm IST
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനോട് പ്രതികരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. തൊഴിലില്ലാത്തവരുടെ അവസ്ഥയെന്താണ് എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. പുതിയ ഭരണത്തിന് കീഴിലുള്ള പുതുക്കിയ നികുതി സ്ലാബുകളോടും നിരക്കുകളോടും പ്രതികരിക്കുക ആയിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ്.
Feb 01, 2025, 6:39 pm IST
കർഷകർ, ഇടത്തരക്കാർ, എംഎസ്എംഇകൾ എന്നിവരെ ശാക്തീകരിക്കുന്നതിനുള്ള രൂപരേഖയാണ് ബജറ്റെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. 2047-ഓടെ ഇന്ത്യയുടെ സാമ്പത്തിക നേതൃത്വത്തിന് വഴിയൊരുക്കുന്ന ദീർഘവീക്ഷണമുള്ള ബജറ്റ് ആണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Feb 01, 2025, 6:10 pm IST
ബജറ്റ് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമം; ഖാർഗെ
രാജ്യം മുഴുവൻ പണപ്പെരുപ്പത്തിന്റെയും തൊഴിലില്ലായ്മയുടെയും ബുദ്ധിമുട്ടുകളിൽ പൊറുതിമുട്ടുമ്പോൾ കേന്ദ്ര ബജറ്റിനെ പ്രശംസിക്കുന്ന തിരക്കിലാണ് സർക്കാരെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബജറ്റ് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
Feb 01, 2025, 5:55 pm IST
ബിഹാറിന്റെ വളർച്ചയ്ക്ക് ഗുണം; നിതീഷ് കുമാർ
കേന്ദ്ര ബജറ്റിനെ മികച്ചതെന്നും സംസ്ഥാനത്തിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുമെന്നും പ്രശംസിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബജറ്റിൽ നിർദ്ദേശിച്ചിട്ടുള്ള ഗ്രീൻഫീൽഡ് എയർപോർട്ടുകൾ ഫ്ലൈറ്റ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിൽ വളരെയധികം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Feb 01, 2025, 5:28 pm IST
ജനങ്ങളുടെ ശബ്‌ദത്തോടുള്ള പ്രതികരണം; ധനമന്ത്രി
ജനങ്ങളുടെ ശബ്‌ദത്തോടുള്ള പ്രതികരണമായിരുന്നു ബജറ്റെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇനി നികുതിദായകർക്ക് കൈയിൽ കൂടുതൽ പണം കിട്ടുമെന്നും ധനമന്ത്രി. പോസ്‌റ്റ് ബജറ്റ് സെഷനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി.
Feb 01, 2025, 5:06 pm IST
ഡിഎംകെ എംപി ദയാനിധി മാരൻ ബജറ്റിനെ രാജ്യത്തിന് സംഭവിച്ച വലിയ വീഴ്‌ച എന്നാണ് വിശേഷിപ്പിച്ചത്. ഇത് രാജ്യത്തിന്, പ്രത്യേകിച്ച് ഇടത്തരക്കാർക്ക് വലിയ തിരിച്ചടിയാണ്. 12 ലക്ഷം രൂപ വരെ നികുതി ഇളവ് നൽകുന്നുണ്ടെന്ന് ധനമന്ത്രി അവകാശപ്പെടുന്നു, എന്നാൽ അടുത്ത വരിയിൽ 8 മുതൽ 10 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 10 ശതമാനം നികുതി സ്ലാബ് ഉണ്ടെന്നാണ് പറഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Feb 01, 2025, 4:45 pm IST
ബംഗാളിനെ അവഗണിച്ചു; അഭിഷേക് ബാനർജി
കേന്ദ്ര ബജറ്റിൽ പശ്ചിമ ബംഗാളിന് ഒന്നും ഇല്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. സംസ്ഥാനം പുറംതള്ളപ്പെട്ട നിലയിൽ തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. സാധാരണക്കാർക്കും ഒന്നും ബജറ്റിൽ ലഭിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു.
Feb 01, 2025, 4:33 pm IST
ബിഹാറിന് ബോണസ് കിട്ടി; ജയറാം രമേശ്
ബജറ്റിൽ ബിഹാറിന് കിട്ടിയത് ബോണസെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. എൻഡിഎയുടെ മറ്റൊരു സുപ്രധാന കണ്ണിയുടെ ഇടമായ ആന്ധ്രയെ എന്തുകൊണ്ട് അവഗണിച്ചെന്നും അദ്ദേഹം ചോദിച്ചു.
Feb 01, 2025, 4:08 pm IST
കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
ബുള്ളറ്റ് മുറിവുകൾക്ക് ഒരു ബാൻഡ് എയ്‌ഡ് പരിഹാരം എന്ന പോലെയാണ് ബജറ്റെന്ന് രാഹുൽ ഗാന്ധി.
ആഗോള അനിശ്ചിതത്വത്തിനിടയിൽ, നമ്മുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു മാതൃകാപരമായ മാറ്റം ആവശ്യമാണ്. എന്നാൽ ഈ സർക്കാർ ആശയപരമായി പാപ്പരത്തം അനുഭവിക്കുന്നു എന്നായിരുന്നു രാഹുലിന്റെ വിമർശനം.
Feb 01, 2025, 3:59 pm IST
കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പണപ്പെരുപ്പവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ദ്ധിപ്പിക്കുന്നതും, വികസനത്തെ മുരടിപ്പിക്കുന്നതും, സംസ്ഥാന താത്പര്യങ്ങളെ നിഷേധിക്കുന്നതിലൂടെ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെ ലംഘിക്കുന്നതുമാണ് കേന്ദ്ര ബജറ്റിലെ സമീപനമെന്നും അദ്ദേഹം വിമർശിച്ചു
Feb 01, 2025, 3:45 pm IST
കേന്ദ്രബജറ്റിൽ റെയിൽവെയ്ക്കായി പ്രഖ്യാപനങ്ങളൊന്നുമില്ല. കഴിഞ്ഞ വർഷം അനുവദിച്ച 2.62 ലക്ഷം കോടി തന്നെയാണ് ബജറ്റിൽ ഈ വർഷം റെയിൽവെയ്ക്ക് അനുവദിച്ചത്. പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അടക്കം പ്രഖ്യാപിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും ഉണ്ടായില്ല.
Feb 01, 2025, 3:01 pm IST
ബജറ്റിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്പാദ്യം, നിക്ഷേപം, ഉപഭോഗം, വളർച്ച എന്നിവ വർദ്ധിപ്പിക്കുന്നതാണ് ബജറ്റെന്ന് പ്രധാനമന്ത്രി
Feb 01, 2025, 2:30 pm IST
ആദായ നികുതി ഇളവ് ഒഴിച്ച് നിർത്തിയാല്‍ തീർത്തും നിരാശജനകമായ ബജറ്റാണ് ഇത്തവണത്തേത് - രാജ്മോഹന്‍ ഉണ്ണിത്താന്‍
Feb 01, 2025, 2:30 pm IST
ഐ ഐ ടികളുടെ വികസനത്തിനായി പ്രഖ്യാപിച്ച പദ്ധതിയിലൂടെ പാലക്കാട് ഐ ഐ ടിക്കും നേട്ടമുണ്ടാകും എന്നുള്ളതാണ് കേരളത്തിന് ആകേയുള്ള ആശ്വാസം
Feb 01, 2025, 2:29 pm IST
കേന്ദ്ര ബജറ്റില്‍ പതിവ് പോലെ കേരളത്തിന് ഇത്തവണയും നിരാശ മാത്രം. സംസ്ഥാനത്തിന് മാത്രമായി ഒരു പ്രത്യേക പദ്ധതി ഇത്തവണയും പ്രഖ്യാപിച്ചില്ല.
Feb 01, 2025, 2:28 pm IST
പുതിയ ആദായനികുതി സ്ലാബ്
Feb 01, 2025, 2:19 pm IST
സംസ്ഥാനങ്ങളോട് തുല്യനീതി കാണിക്കാത്ത ബജറ്റെന്ന് മന്ത്രി കെ എൻ ബാലഗോപാൽ,വയനാടിനേയും വിഴിഞ്ഞത്തേയും അവഗണിച്ചത് ദുഃഖകരമെന്നും സംസ്ഥാന ധനമന്ത്രി
Feb 01, 2025, 1:55 pm IST
ആദായ നികുതിയിളവിൽ മോദിയെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ മനസിൽ മധ്യവർഗത്തിന് എപ്പോഴും സ്ഥാനമുണ്ടെന്ന് ഷാ
കേരളത്തിൽ നിന്നൊരു ബിജെപി എംപി ഉണ്ടായിട്ടും ബജറ്റിൽ അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ
Feb 01, 2025, 1:06 pm IST
പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ദുര്‍ബലമായ ബജറ്റെന്ന് കോണ്‍ഗ്രസ്
#WATCH | Delhi: On #Unionbudget, Congress MP Gaurav Gogoi says, "This is the weakest budget in the last 10 years..."
He further says, "We want a discussion on the Kumbh stampede in Parliament. INDIA Alliance walked out and we have not yet received any information on whether the… pic.twitter.com/vIq8KzbE86
120 പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ ഉള്‍പ്പെടുത്തി 4 കോടി അധിക യാത്രക്കാര്‍ക്ക് സേവനം നല്‍കുന്ന പരിഷ്‌കരിച്ച ഉഡാന്‍ പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍
Feb 01, 2025, 12:59 pm IST
പുതിയ ആദായനികുതിക്കായി തങ്ങള്‍ 'ന്യായ്' എന്ന ആശയം മുന്നോട്ട് കൊണ്ടുപോകുമെന്ന് ധനമന്ത്രി. പുതിയ ബില്‍ എല്ലാവര്‍ക്കും സുവ്യക്തമായി മനസിലാകും. ഇത് വ്യവഹാരങ്ങള്‍ കുറയ്ക്കുന്നതിലേക്ക് നയിക്കും.
Feb 01, 2025, 12:46 pm IST
കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്ത് മുന്‍ പ്രധാനമന്ത്രിയും രാജ്യസഭാ എംപിയുമായ എച്ച്ഡി ദേവഗൗഡ. ഇടത്തരം, മെഡിക്കല്‍ മേഖല ഉള്‍പ്പെടെ വിവിധ മേഖലകള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്ന ബജറ്റാണിത് എന്ന് ദേവഗൗഡ പറഞ്ഞു.
Feb 01, 2025, 12:36 pm IST
പുതിയ ആദായ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ 18 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 70,000 രൂപ വരെ ലാഭം. 25 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 1.1 ലക്ഷം രൂപ വരെ ലാഭം
Feb 01, 2025, 12:29 pm IST
ആദായ നികുതി ഘടനയിലെ മാറ്റത്തെ കൈയടിച്ച് സ്വീകരിച്ച് ഭരണപക്ഷം
#WATCH | "No Income Tax payable up to an income of Rs 12 Lakh. Slabs and rates being changed across the board to benefit all tax-payers," announces FM Nirmala Sitharaman.
She further says, "...I propose to revise tax rate structures as follows: 0 to Rs 4 Lakhs - nil, Rs 4 Lakhs… pic.twitter.com/fs29THlzxO
വാടക ഇനത്തിൽ ടിഡിഎസിനുള്ള വാർഷിക പരിധി 6 ലക്ഷമാക്കി
READ MORE
12:19 AM, 1 Feb
ഹാട്രിക് വിജയം നേടി അധികാരത്തിൽ എത്തിയ നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാരിന്റെ രണ്ടാം ബജറ്റാണ് ഇക്കുറി അവതരിപ്പിക്കുന്നത്.
12:19 AM, 1 Feb
ധനമന്ത്രി നിർമല സീതാരാമന്റെ എട്ടാമത്തെ ബജറ്റ് അവതരണം കൂടിയാണിത്.
12:20 AM, 1 Feb
ബജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ റിപ്പോർട്ട് വെള്ളിയാഴ്ച പാർലമെന്റിൽ ധനമന്ത്രി അവതരിപ്പിച്ചിരുന്നു.
12:21 AM, 1 Feb
അടുത്ത സാമ്പത്തിക വർഷം 6.8 ശതമാനം വളർച്ചാ നിരക്ക് ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
12:22 AM, 1 Feb
ആദായ നികുതി പരിഷ്കാരം, സ്വർണത്തിന്റെ തീരുവ കുറയ്ക്കൽ എന്നിങ്ങനെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ കാത്തിരിക്കുകയാണ് ജനങ്ങൾ.
12:47 AM, 1 Feb
2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 6.3 ശതമാനം മുതൽ 6.8 ശതമാനം വരെ വളരുമെന്നാണ് സാമ്പത്തിക സർവേ വ്യക്തമാക്കുന്നത്.
6:09 AM, 1 Feb
എസ്ബിഐയുടെ നിര്‍ദേശം
ബജറ്റിന് മുന്നോടിയായി നികുതി പരിഷ്കാരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഗവേഷണ റിപ്പോര്‍ട്ട് അവതരിപ്പിച്ച് എസ്ബിഐ. എല്ലാ നികുതിദായകരേയും പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ കൊണ്ടുവരണം എന്ന് എസ്ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
6:44 AM, 1 Feb
ഓട്ടോമൊബൈല്‍ മേഖല പ്രതീക്ഷയില്‍
ബജറ്റ് പ്രഖ്യാപനത്തിന് കാതോര്‍ത്ത് രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖല. ഹൈബ്രിഡ് - ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറക്കുമെന്ന് പ്രതീക്ഷ.
7:05 AM, 1 Feb
വിവേചനം അരുത്
കേന്ദ്രസര്‍ക്കാരിന്റെ വിവേചനപരമായ സമീപനം ബജറ്റില്‍ പാടില്ല എന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആനുപാതികമായ വിഭവവിതരണം ഉറപ്പാക്കണം. ഫെഡറല്‍ സംവിധാനം ശക്തമായി നിലനില്ക്കണമെങ്കില് കേന്ദ്രം എല്ലാ സംസ്ഥാനങ്ങളോടും നീതിയുക്തവും സുതാര്യവും നിഷ്പക്ഷവുമായ നയം സ്വീകരിക്കണമെന്നും സിദ്ധരാമയ്യ
7:10 AM, 1 Feb
സ്വര്‍ണത്തെ കാത്തിരിക്കുന്നതെന്ത്?
കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവ് പ്രതീക്ഷിച്ച് രാജ്യത്തെ സ്വര്‍ണാഭരണ നിര്‍മ്മാതാക്കള്‍. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ബജറ്റില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറച്ചിരുന്നു. ഇത്തവണ ഇറക്കുമതി തീരുവ ആറ് ശതമാനത്തില്‍ നിന്നും 3 ശതമാനം ആയി കുറയ്ക്കണം എന്നാണ് സ്വര്‍ണാഭരണ നിര്‍മാതാക്കളുടെ ആവശ്യം
7:13 AM, 1 Feb
ബജറ്റ് തയ്യാറാക്കിയ തന്റെ ടീമിനൊപ്പം നിര്‍മല സീതാരാമന്‍
7:19 AM, 1 Feb
മഹിളാ സമ്മാന്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് പദ്ധതി നീട്ടിയേക്കും. നിലവില്‍ 2025 മാര്‍ച്ച് വരെയാണ് പദ്ധതി കാലാവധി. സ്ത്രീകളിലെ സമ്പാദ്യശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ചെറുകിട സമ്പാദ്യ പദ്ധതിയാണിത്
7:22 AM, 1 Feb
പെട്രോള്‍ വില കുറയുമോ?
പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ ഇന്ധന തീരുവ കുറയ്ക്കുമോ എന്ന് ഉറ്റുനോക്കി സാധാരണക്കാര്‍. എക്സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ആവശ്യപ്പെട്ടിട്ടുണ്ട്. പെട്രോളിന്റെ ചില്ലറ വില്‍പ്പന വിലയുടെ 21 ശതമാനവും ഡീസല്‍ വിലയുടെ 18 ശതമാനവും കേന്ദ്ര എക്സൈസ് ഡ്യൂട്ടിയാണ്. രാജ്യാന്തര എണ്ണ വില 40 ശതമാനത്തോളം കുറഞ്ഞിട്ടും 2022 മേയ് മുതല്‍ എക്സൈസ് തീരുവ ക്രമീകരിച്ചിട്ടില്ല.
7:29 AM, 1 Feb
ബജറ്റ് അവതരണം 11 മണിക്ക്
ഇന്ന് രാവിലെ 11 മണിക്കാണ് നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. അല്പസമയത്തിനകം ധനമന്ത്രി തന്റെ വസതിയില്‍ നിന്ന് ബജറ്റ് രേഖകളുമായി രാഷ്ട്രപതി ഭവനിലേക്ക് എത്തും.
7:33 AM, 1 Feb
കേന്ദ്ര ബജറ്റിനെ കുറിച്ച് കുംഭമേളയ്ക്കെത്തിയ വിദ്യാര്‍ത്ഥിയുടെ പ്രതികരണം
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള നയങ്ങള്‍ സ്വാശ്രയ ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിച്ച് വിതരണ ശൃംഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സാമ്പത്തിക സര്‍വേ. വിതരണ ശൃംഖലകള്‍ വൈവിധ്യവത്കരിക്കാന്‍ ശ്രമിക്കുന്ന ചൈന ഒഴികെയുള്ള രാജ്യങ്ങളുമായി സാങ്കേതിക കൈമാറ്റ കരാറുകള്‍ സ്ഥാപിക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്
7:45 AM, 1 Feb
പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചു
കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ രാജ്യത്തെ പാചക വാതക വില കുറച്ച് എണ്ണ വിപണന കമ്പനികള്‍. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം പാചക വാതക സിലിണ്ടറുകളുടെ വില ഏഴ് രൂപ കുറച്ചു
7:53 AM, 1 Feb
ഗ്രാമീണ കുടുംബങ്ങളേയും ചെറുകിട ബിസിനസുകളേയും മുന്‍ഗണനാ മേഖലയായി ഉള്‍പ്പെടുത്തണമെന്ന് സാമ്പത്തിക സര്‍വേ. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍, മറ്റ് ഇടനിലക്കാര്‍ എന്നിവയ്ക്ക് ആശ്വാസകരമായ നടപടി പ്രതീക്ഷിക്കാം
8:01 AM, 1 Feb
ബജറ്റിനെക്കുറിച്ച് മുംബൈയിലെ ബാങ്ക് ഉദ്യോഗസ്ഥയുടെ പ്രതീക്ഷ
#WATCH | People in Mumbai voice their expectations as #UnionBudget2025 is all set to be presented in Parliament today.
A banker in Mumbai says, "The most important thing would be some relaxation in the tax slabs for salaried people. It has not happened for years but it should… pic.twitter.com/CYJ3cIG9fL
ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയതിന്റെ റെക്കോര്‍ഡ് ധനമന്ത്രി നിര്‍മല സീതാരാമന്റെ പേരിലാണ്. 2020 ഫെബ്രുവരി ഒന്നിന് നടത്തിയ നിര്‍മ്മല സീതാരാമന്റെ ബജറ്റ് പ്രസംഗമാണ് ഏറ്റവും ദൈര്‍ഘ്യമേറിയത്. ആ ബജറ്റ് പ്രസംഗം രണ്ട് മണിക്കൂറും 40 മിനിറ്റും നീണ്ടുനിന്നു. 800 വാക്കുകളുള്ള ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം 1977ല്‍ ഹിരുഭായ് മുല്‍ജിഭായ് പട്ടേലാണ് നടത്തിയത്. അതൊരു ഇടക്കാല ബജറ്റായിരുന്നു.
8:25 AM, 1 Feb
ഓഹരി വിപണിയില്‍ ഇന്ന് എന്ത്?
സാധാരണയായി ബജറ്റ് ദിനത്തില്‍ ഓഹരി വിപണി അസ്ഥിരമായി തുടരാറാണ് പതിവ്. ബജറ്റ് കണക്കിലെടുത്ത്, സ്റ്റോക്ക്, കമ്മോഡിറ്റി എക്സ്ചേഞ്ചുകള്‍ ശനിയാഴ്ച ആയിരുന്നിട്ടും ഇന്ന് പ്രത്യേക ട്രേഡിംഗ് സെഷന് നടത്തുന്നു.
8:34 AM, 1 Feb
കേന്ദ്ര ബജറ്റില്‍ ഒരു പ്രതീക്ഷയുമില്ല
കേന്ദ്ര ബജറ്റില്‍ ഒരു പ്രതീക്ഷയുമില്ലെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. കഴിഞ്ഞ 10 വര്‍ഷമായി മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവരും കാണുന്നതാണ് എന്നും കര്‍ണാടകയോട് ഇക്കാലമത്രയും വിവേചനത്തോടെയാണ് കേന്ദ്രം പെരുമാറിയത് എന്നും പ്രിയങ്ക് ഖാര്‍ഗെ ആരോപിച്ചു.
8:44 AM, 1 Feb
ശക്തമായ അടിസ്ഥാനകാര്യങ്ങളും സന്തുലിത സാമ്പത്തിക വര്‍ഷവും കാരണം 2025-26 ലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.3 ശതമാനത്തിനും 6.8 ശതമാനത്തിനും ഇടയിലായിരിക്കുമെന്ന് സാമ്പത്തിക സര്‍വേ
8:46 AM, 1 Feb
നിര്‍മല സീതാരാമന്‍ ധനമന്ത്രാലയത്തിലെത്തി
8:52 AM, 1 Feb
നിര്‍മല സീതാരാമന്‍ തന്റെ വസതിയില്‍ നിന്ന് മന്ത്രാലയത്തിലേക്ക് പോകുന്നു
'ഞങ്ങള്‍ക്ക് ബജറ്റില്‍ പ്രതീക്ഷകളൊന്നുമില്ല. അവര്‍ 10-11 വര്‍ഷമായി ഇത് അവതരിപ്പിക്കുന്നു, കാര്യമായ ഒന്നും ചെയ്തിട്ടില്ല. അവരുടെ സുഹൃത്തുക്കള്‍ക്കും വന്‍കിട മുതലാളിമാര്‍ക്കും ആശ്വാസം നല്കാന് എന്ത് ചെയ്യും എന്ന് കാണാം. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ചില വാഗ്ദാനങ്ങളിലൂടെ ജനങ്ങളെ ആകര്‍ഷിക്കാന്‍ അവര്‍ ശ്രമിച്ചേക്കാം,' കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്