കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താക്കൂറിന്റെ കോട്ട പിടിച്ച് കോണ്‍ഗ്രസ്, മാണ്ഡിയില്‍ മാസ്റ്റര്‍ പ്ലാന്‍, ബിജെപി പുറത്താവാന്‍ 5 കാരണം

Google Oneindia Malayalam News

ദില്ലി: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് വിജയത്തിന്റെ സന്തോഷത്തിലാണ് ഹൈക്കമാന്‍ഡ്. വീരഭദ്ര സിംഗിന്റെ മരണത്തോടെ ദുര്‍ബലമായെന്ന കരുതിയ കോണ്‍ഗ്രസിനെ പക്ഷേ സംസ്ഥാന നേതൃത്വം കൃത്യമായ പ്ലാനിംഗോടെയാണ് വിജയത്തിലെത്തിച്ചത്. വളരെ സൈലന്‍ഡായി ജനങ്ങളെ മാത്രം ബാധിക്കുന്ന വിഷയങ്ങളും, ഒപ്പം ബിജെപിയുടെ തന്നെ നയങ്ങളും അവരെ തകര്‍ത്തിരിക്കുകയാണ്.

ജോജു ലഹരിക്ക് അടിമ, ആവര്‍ത്തിച്ച് കോണ്‍ഗ്രസ്, അക്കൗണ്ടുകള്‍ പൂട്ടി ജോജു, ഇനി സോഷ്യല്‍ മീഡിയയിലില്ലജോജു ലഹരിക്ക് അടിമ, ആവര്‍ത്തിച്ച് കോണ്‍ഗ്രസ്, അക്കൗണ്ടുകള്‍ പൂട്ടി ജോജു, ഇനി സോഷ്യല്‍ മീഡിയയിലില്ല

2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് ഇതിലൂടെ ഉറപ്പിക്കാം. ഉപതിരഞ്ഞെടുപ്പിലെ ഓരോ സൂചനയും ജനകീയ വിഷയങ്ങളില്‍ ബിജെപി കാണിച്ച അലംഭാവം കാരണമായിരുന്നു.

1

മാണ്ഡിയില്‍ കോണ്‍ഗ്രസ് വിജയിച്ചത് 5 ഘടകങ്ങള്‍ കാരണമാണ്. മോദി തരംഗം ഇനി വില പോകില്ലെന്നതും വ്യക്തമായി. കോണ്‍ഗ്രസിനെ ആദ്യമായി സഹായിച്ചത് ഒരു സഹതാപ തരംഗമാണ്. ഹിമാചലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രിയ നേതാവായിരുന്നു വീരഭദ്ര സിംഗ്. കോണ്‍ഗ്രസ് മാണ്ഡിയില്‍ വോട്ടുചോദിച്ചത് രാജാ സാഹേബിന് വേണ്ടിയായിരുന്നു. വീരഭദ്ര സിംഗിനെ ഹിമാചല്‍ ജനത വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. വീരഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭാ സിംഗിനെ തന്നെ ഇവിടെ മത്സര രംഗത്തുമിറക്കി. രാഹുല്‍ ഗാന്ധിയുടെ മിടുക്ക് ഇക്കാര്യത്തിലുണ്ടായിരുന്നു. വീരഭദ്ര സിംഗിന്റെ ഓര്‍മകളായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ ഉടനീളം പ്രതിഭ ഉയര്‍ത്തി കാണിച്ചത്. ഇത് കൃത്യമായി കൊള്ളേണ്ടിടത്ത് കൊണ്ടു.

2

വിലക്കയറ്റം പ്രചാരണ വേളയില്‍ അതിശക്തമായി ഉയര്‍ന്നിരുന്നു. ചുരുക്കി പറഞ്ഞാല്‍ മോദി സര്‍ക്കാരിനെതിരെ അതിരൂക്ഷമായ ഭരണവിരുദ്ധ തരംഗം ഹിമാചലില്‍ ഉണ്ടെന്ന് ഉറപ്പാണ്. പ്രചാരണത്തില്‍ വോട്ടര്‍മാരില്‍ നല്ലൊരു ഭാഗവും ഇന്ധന വില വര്‍ധനവിനെയും അവശ്യസാധനങ്ങളുടെ വില വര്‍ധവിനെയുമാണ് ഉയര്‍ത്തി കാണിച്ചത്. ഹിമാചലില്‍ എല്ലാ സാധനങ്ങളും എത്തുന്നത് റോഡുമാര്‍ഗമാണ്. വേറെ മാര്‍ഗങ്ങളില്ല. അങ്ങനെ ഒരിടത്ത് ഇന്ധന വില വര്‍ധന സാധാരണ ഉള്ള ഇടത്തേക്കാള്‍ കൂടുതലായി സാധാരണക്കാരനെ ബാധിച്ചിട്ടുണ്ട്. ബിജെപി ഇതിന്റെ ചൂട് ശക്തമായി അറിഞ്ഞു.

3

ഭരണവിരുദ്ധ തരംഗം അതിരൂക്ഷമാണ്. ഹിമാചല്‍ സര്‍ക്കാര്‍ അടുത്ത വര്‍ഷം പുറത്താകുമെന്ന് ഉറപ്പിച്ച തിരഞ്ഞെടുപ്പ് കൂടിയാണ്. മാണ്ഡിയിലെ ഫലത്തോടെ ലോക്‌സഭയിലും നേട്ടം കോണ്‍ഗ്രസിന് തന്നെയായിരിക്കും എന്നാണ് സൂചന. സംസ്ഥാന സര്‍ക്കാര്‍ രാജ്യത്തെ തന്നെ ഏറ്റവും മോശമാണെന്ന് ജനങ്ങള്‍ മുദ്ര കുത്തിയിരിക്കുകയാണ്. മാണ്ഡി ജില്ലയിലെ സെറാജ് മണ്ഡലത്തെയാണ് മുഖ്യമന്ത്രി ജയറാം താക്കൂര്‍ പ്രതിനിധീകരിക്കുന്നത്. മുഖ്യമന്ത്രി വരെ തോറ്റ് പോകുമെന്ന് വ്യക്തം. സര്‍ക്കാരിന്റെ മൊത്തം പ്രകടനത്തിന് ജനങ്ങള്‍ പൂജ്യം മാര്‍ക്കാണ് നല്‍കുന്നത്. മുഖ്യമന്ത്രി കൂടി തോറ്റാല്‍ അടുത്ത വര്‍ഷം പുതിയ നേതാവിനെ കണ്ടെത്തേണ്ടി വരും ബിജെപിക്ക്.

4

2022 നവംബറിലാണ് ഹിമാചലില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി ഇവിടെ തോല്‍ക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കോണ്‍ഗ്രസിന് ഉറപ്പിക്കാവുന്ന ഒരു സംസ്ഥാനം കൂടി ലഭിച്ചിരിക്കുകയാണ്. ബിജെപിയുടെ സ്ഥാനാര്‍ത്ഥി ബ്രിഗേഡിയര്‍ കുശാല്‍ താക്കൂറിന്റെ നിലപാടുകളും മാണ്ഡിയില്‍ ബിജെപിയെ തോല്‍പ്പിക്കുന്നതിന് വലിയ കാരണമായിട്ടുണ്ട്. മണാലിയിലേക്കുള്ള ഹൈവേ നാലുവരിയാക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ നേരത്തെ ശക്തമായി നേരിട്ടിരുന്നു കുശാല്‍. എന്നാല്‍ ബിജെപി വന്നതോടെ നിലപാട് മയപ്പെടുത്തി. വോട്ടര്‍മാര്‍ ഈ വിഷയത്തില്‍ കുശാല്‍ താക്കൂര്‍ വെള്ളം ചേര്‍ത്തെന്ന നിലപാടിലാണ്. കുശാലിന് ബിജെപി നല്ലൊരു പദവി നല്‍കിയതോടെ അദ്ദേഹം ഈ വിഷയമേ സംസാരിക്കുന്നില്ലായിരുന്നു.

5

കര്‍ഷക സമരം അതിശക്തമായി മാണ്ഡിയില്‍ ബിജെപിയെ ബാധിച്ചിട്ടുണ്ട്. കര്‍ഷ സമരം കാരണം ബിജെപിക്ക് തിരിച്ചടിയുണ്ടാവുന്ന ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്. പ്രതിഭാ പ്രചാരണത്തില്‍ ഉടനീളം ഉന്നയിച്ചത് കര്‍ഷക പ്രക്ഷോഭമാണ്. ഹിമാചല്‍ ഒരു കാര്‍ഷിക സംസ്ഥാനം കൂടിയാണ്. മോദി സര്‍ക്കാരിനെ കര്‍ഷക സമരം ബാധിക്കുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. പക്ഷേ ഈ വിജയത്തേക്കാള്‍ കോണ്‍ഗ്രസിന് നേട്ടമായത് മൂന്ന് നിയമസഭാ സീറ്റുകളിലെ വിജയമാണ്. ഫത്തേപൂരിലും ആര്‍ക്കിയിലും കോണ്‍ഗ്രസ് കരുത്ത് തെളിയിച്ചു. എന്നാല്‍ ആപ്പില്‍ ഹൃദയഭൂമിയെന്ന് വിളിപ്പേരുള്ള ജുബ്ബല്‍-കോട്ട്കായിലെ വിജയമാണ്. ഇത് ബിജെപിയുടെ കോട്ടയായിരുന്നു.

6

ജുബ്ബലില്‍ അന്തരിച്ച നരീന്ദര്‍ സിംഗ് ബ്രാഗ്തയുടെ മകന് ചേതന്‍ സിംഗ് ബ്രാഗ്തയ്ക്ക് സീറ്റ് നല്‍കാതെ ബിജെപി നേതൃത്വം അപമാനിച്ചു. പകരം വന്നതോ നീലം സരായിക്കും. 2017ല്‍ ബ്രാഗ്തയ്‌ക്കെതിരെ സ്വതന്ത്രനായി മത്സരിച്ചയാളാണ് സരായിക്ക്. ഇത് കോണ്‍ഗ്രസിന് കാര്യങ്ങള്‍ എളുപ്പമാക്കി. ചേതന്‍ സിംഗ് ഇവിടെ സ്വതന്ത്രനായി മത്സരിച്ചു. ബിജെപിയുടെ വോട്ടുബാങ്കും ഇതോടെ ഭിന്നിച്ചു. ഇതിന് പുറമേ വിലക്കയറ്റവും തൊഴിലില്ലായ്മവും ഇവിടെ ബിജെപിയെ തകര്‍ത്തു. വിലക്കയറ്റമാണ് തോല്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി ജയറാം താക്കൂറിന് തുറന്ന് സമ്മതിക്കേണ്ടി വന്നു. എന്നാല്‍ കോണ്‍ഗ്രസ് വിജയത്തെ കാര്യമായിട്ടെടുക്കാന്‍ താക്കൂര്‍ തയ്യാറായിട്ടില്ല.

7

ബിജെപിയിലെ പ്രശ്‌നങ്ങള്‍ അതിരൂക്ഷമാണെന്ന് ഹിമാചല്‍ തെളിയിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഏകോപനം ഒട്ടുമില്ലായിരുന്നു. മുഖ്യമന്ത്രിയെ പ്രചാരണത്തിന് മുന്നില്‍ നിര്‍ത്തിയായിരുന്നു ബിജെപി കളിച്ചത്. ഇത് ആകെ പാളി. മറ്റ് നേതാക്കളെയൊന്നും പ്രചാരണത്തില്‍ കണ്ടില്ല. സ്വന്തം ഭരണത്തിന്റെ വിലയിരുത്തലാവും ഉപതിരഞ്ഞെടുപ്പ് എന്ന രീതിയിലാണ് താക്കൂര്‍ പ്രചാരണത്തിന് മുന്നില്‍ നിന്നത്. ഒപ്പം വിഭാഗീയതയും വിമത ഭീഷണിയും പ്രചാരണത്തില്‍ വരെ പ്രകടമായിരുന്നു. മുഖ്യമന്ത്രിയെ മാറ്റുമോ എന്നാണ് ചോദ്യം. പക്ഷേ ജയറാം താക്കൂര്‍ ഹിമാചലില്‍ പോപ്പുലര്‍ നേതാവാണ്. പക്ഷേ ബിജെപിയില്‍ പലരും വിട്ടുനില്‍ക്കുന്നത് അദ്ദേഹത്തെ ദുര്‍ബലനാക്കിയിരിക്കുകയാണ്.

കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയുടെ കോട്ട പിടിച്ച് കോണ്‍ഗ്രസ്, വമ്പന്‍ ജയം, ഹനഗലില്‍ നാണംകെട്ട് ബിജെപി

Recommended Video

cmsvideo
old video of Joju talking about petrol price shared in congress pages | Oneindia Malayalam

English summary
by election result 2021: congress win jai ram thakur's mandi, himachal pradesh signaling regime change
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X