കൊവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്‍ കഴിഞ്ഞാല്‍ ഉടന്‍ പൗരത്വ നിയമം നടപ്പാക്കും: അമിത് ഷാ
ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യന്‍ എന്നീ മതങ്ങളില്‍ പെട്ട അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന പൗരത്വ (ഭേദഗതി) നിയമം കൊവിഡ് വാക്സിനേഷന്‍ ഡ്രൈവ് കഴിഞ്ഞാല്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
പശ്ചിമ ബംഗാളിലെ ബി ജെ പിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംഘടനാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച പാര്‍ലമെന്റ് ഹൗസില്‍ പശ്ചിമ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്തു അധികാരിയെ കണ്ടപ്പോഴാണ് അമിത് ഷാ ഈ ഉറപ്പ് നല്‍കിയത്.

കൊവിഡ് വാക്സിനേഷന്റെ മൂന്നാം ഡോസ് പൂര്‍ത്തിയാകുമ്പോള്‍ ദീര്‍ഘകാലമായി തുടരുന്ന സി എ എ നടപ്പാക്കലുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് ആഭ്യന്തരമന്ത്രി തന്നോട് പറഞ്ഞതായി യോഗത്തിന് ശേഷം സുവേന്തു അധികാരി പറഞ്ഞു.
മുന്‍കരുതല്‍ ഡോസ് വാക്‌സിനേഷന്‍ ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഒമ്പത് മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. പശ്ചിമ ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസുമായി (ടിഎംസി) ബിജെപി നടത്തുന്ന രാഷ്ട്രീയ പോരാട്ടവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും അമിത് ഷായെ കണ്ട സുവേന്തു അധികാരി ചര്‍ച്ച ചെയ്തു.
മാലിദ്വീപില്‍ കലക്കന്‍ ചിത്രങ്ങളുമായി സാധിക...എങ്ങനെ സാധിക്കുന്നു എന്ന് ആരാധകര്‍
അഴിമതിക്കെതിരെ നടപടിയെടുക്കേണ്ട 100 തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക താന്‍ നല്‍കിയിട്ടുണ്ടെന്നും സുവേന്തു അധികാരി പറഞ്ഞു. സി എ എ 2019 ഡിസംബര്‍ 11 നാണ് പാര്‍ലമെന്റ് പാസാക്കിയത്. അടുത്ത ദിവസം തന്നെ വിജ്ഞാപനവും പുറപ്പെടുവിച്ചു. എന്നാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ ആവശ്യങ്ങള്‍ ഉയര്‍ന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നിയമത്തിന് ചട്ടങ്ങള്‍ രൂപപ്പെടുത്തിയിട്ടില്ല.
കൊവിഡ് കാരണം പറഞ്ഞ് നിരവധി തവണ പാര്‍ലമെന്ററി പാനലിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനായി അവധി ചോദിച്ചിരുന്നു. പൗരത്വ നിയമത്തെ ചൊല്ലി വലിയ പ്രതിഷേധങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. കേന്ദ്രസര്‍ക്കാര്‍ നീക്കം ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്ക് എതിരാണ് എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.












Click it and Unblock the Notifications