ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ രാജിവെച്ചു, കൊവിഡ് കാരണം മന്ത്രിസ്ഥാനം തെറിച്ചു, സദാനന്ദ ഗൗഡയും പുറത്ത്
ദില്ലി: രണ്ടാം മോദി മന്ത്രിസഭയിലേക്കുള്ള പുനസംഘടന ഞെട്ടിക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ രാജിവെച്ചിരിക്കുകയാണ്. കൊവിഡ് രണ്ടാം തരംഗത്തില്‍ അടക്കം ഹര്‍ഷവര്‍ധന്റെ പ്രകടനം മോശമായതാണ് മന്ത്രിസ്ഥാനം തെറിക്കാന്‍ കാരണം. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതില്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു ഹര്‍ഷ വര്‍ധന്‍. കേന്ദ്ര മന്ത്രിമാരായ സദാനന്ദ ഗൗഡ, റാവു സാഹേബ് ധാന്‍വെ എന്നിവരും രാജിവെച്ചു. ഇവരുടെ എല്ലാം പ്രകടനം മോശമാണെന്ന് വിലയിരുത്തലുണ്ട്. അതേസമയം മോദി സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം മോശമായിരുന്നുവെന്ന് പ്രത്യക്ഷത്തില്‍ സമ്മതിക്കുന്നതിന് സമാനമാണ് ഹര്‍ഷവര്‍ധനെ മാറ്റുന്നത്.

പുറത്താവുന്നവരുടെ പട്ടിക നീണ്ട് കൊണ്ടിരിക്കുകയാണ്. സഞ്ജയ് ധോത്രെ, ദേബശ്രീ ചൗധരി, രത്തന്‍ ലാല്‍ കത്താരിയ, എന്നിവരും പുറത്താകുന്നവരില്‍ ഉണ്ട്. കിരണ്‍ റിജിജു, കിഷന്‍ റെഡ്ഡി, പര്‍ഷോത്തം രൂപല, അനുരാഗ് താക്കൂര്‍, ഹര്‍ദീപ് സിംഗ് പുരി, മനുഷ് മാണ്ഡവ്യ എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം കിട്ടുക. ഇവര്‍ കേന്ദ്ര മന്ത്രിമാരാകും. സഹമന്ത്രിയായ പ്രതാപ് സാരംഗിയും രാജിവെച്ചിട്ടുണ്ട്. ഒഡീഷയിലെ ബാലസോറില്‍ നിന്നുള്ള മന്ത്രിയാണ് അദ്ദേഹം. ഒഡീഷയില്‍ നിന്ന് ബിശേശ്വര്‍ തുഡു പകരം മന്ത്രിയാവും.
അതേസമയം ഹര്‍ഷ വര്‍ധന്റെ രാജി ഇപ്പോള്‍ തന്നെ ചര്‍ച്ചയായി കഴിഞ്ഞു. മോശം പ്രകടനം പരിഗണിക്കുകയാണെങ്കില്‍ നിര്‍മലാ സീതാരാമനാണ് ആദ്യം പുറത്താവേണ്ടതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്ന വാദം. ഇന്ത്യ സമ്പദ്ഘടനയെ തകര്‍ത്തത് നിര്‍മലയാണെന്ന് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നു. അതേസമയം കേന്ദ്ര സഹമന്ത്രി സ്ഥാനം ബംഗാളില്‍ നിന്നുള്ള പ്രമുഖ നേതാവ് ബാബുല്‍ സുപ്രിയോ രാജിവെച്ചു. തമിഴ്‌നാട്ടില്‍ നിന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുഗന്‍ മന്ത്രിസഭയില്‍ ഇടംപിടിക്കും. അദ്ദേഹം ഇന്ന് രാവിലെ മുതല്‍ പ്രധാനമന്ത്രിയുടെ വസതിയിലുണ്ട്.
അനശ്വര നടന്‍ ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാം
കര്‍ണാടകത്തില്‍ നിന്ന് ശോഭ കരന്തലജെ മന്ത്രിസഭയില്‍ ഇടംപിടിക്കുന്നത് കൊണ്ടാണ് സദാനന്ദ ഗൗഡയ്ക്ക് മന്ത്രിസ്ഥാനം നഷ്ടമായതെന്നാണ് സൂചന. കര്‍ണാടകത്തില്‍ നിന്ന് രാജീവ് ചന്ദ്രശേഖര്‍, ഭഗവത് കുഭ, എ നാരായണ സ്വാമി എന്നിവരും മന്ത്രിസഭയില്‍ ഇടംപിടിക്കും. അതേസമയം വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക് അടക്കം കളമൊഴിയുന്നത് പ്രതിച്ഛായ മോശമായത് കൊണ്ടാണ്. കൊവിഡ് കാരണമുള്ള പ്രതിസന്ധി കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് ഹര്‍ഷവര്‍ധനെ മാറ്റിയത്. കൊവിഡ് കൈകാര്യം ചെയ്യുന്നത് ഇനി എങ്ങനെയിരിക്കും എന്നതാണ് ആരോഗ്യ മേഖല ഉറ്റുനോക്കുന്നത്.
ഞാന്‍ ശരീരഭാരം കുറച്ചു; വെയ്റ്റ് ലോസിന് ശേഷമുള്ള കിടിലന്‍ ചിത്രങ്ങളുമായി നടി അഹാന കൃഷ്ണ












Click it and Unblock the Notifications