കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൊരഖ്പൂര്‍ സംഭവത്തില്‍ ഓക്സിജന്‍ വിതരണത്തിന് പങ്കില്ല! കേന്ദ്രസംഘത്തിന്‍റെ കണ്ടെത്തല്‍ ഇങ്ങനെ,

ഓക്സിജന്‍റെ കുറവും ഗൊരഖ്പൂരില്‍ കുട്ടികള്‍ മരിച്ച സംഭവവും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്ര സംഘം

Google Oneindia Malayalam News

ലഖ്നൊ: ഓക്സിജന്‍റെ കുറവും ഗൊരഖ്പൂരില്‍ കുട്ടികള്‍ മരിച്ച സംഭവവും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്ര സംഘം. ഗൊരഖ്പൂരിലെ ബാബ രാഘവ് ദാസ് ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സംഭവവും ആശുപത്രിയിലെ ഓക്സിജന്‍റെ അഭാവവും തമ്മില്‍ ബന്ധമുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറച്ചു കുട്ടികള്‍ മാത്രമാണ് മരിച്ചതെന്നുമാണ് കേന്ദ്ര സംഘം വ്യക്തമാക്കിയത്.

ജപ്പാന്‍ ജ്വരം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ച് 72 ഓളം കുട്ടികളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉത്തര്‍പ്രദേശിലെ ബാബ രാഘവ് ദാസ് ആശുപത്രിയില്‍ മരിച്ചത്. യോഗി ആദിത്യ നാഥിന്‍റെ മണ്ഡലത്തില്‍ ഇത്തരമൊരു സംഭവമുണ്ടായതോടെ മുഖം രക്ഷിക്കാന്‍ ശ്രമം നടത്തുന്ന പാര്‍ട്ടിയില്‍ നിന്ന് യോഗി ആഭ്യന്തര വകുപ്പിന്‍റെ ചുമതല ഒഴിയണമെന്ന തരത്തിലുള്ള ആവശ്യങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.

ഓക്സിജന്‍റെ അഭാവത്തില്‍

ഓക്സിജന്‍റെ അഭാവത്തില്‍

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച കുട്ടികളില്‍ ഒരാളുടെ രക്ഷിതാവായ ബീഹാര്‍ സ്വദേശി ആരോഗ്യമന്ത്രി, മുതിര്‍ന്ന ഹെല്‍ത്ത് ഓഫീസര്‍, ബാബാ രാംദേവ് ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. കുട്ടികള്‍ മരിച്ചത് ഓക്സിജന്‍റെ അഭാവം കൊണ്ടാണെന്നാണ് രക്ഷിതാവ് ഉന്നയിക്കുന്ന വാദം. ആശുപത്രി അധികൃതര്‍ ഓക്സിജന്‍ വിതരണക്കാര്‍ക്ക് പണം നല്‍കാതിരുന്നതിനാല്‍ ഓക്സിജന്‍റെ അഭാവം മൂലമാണ് തന്‍റെ മകന്‍ മരിച്ചതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഓക്സിജന്‍റെ അഭാവത്തില്‍

കേന്ദ്രസംഘത്തിന്‍റെ കണ്ടെത്തല്‍

കേന്ദ്രസംഘത്തിന്‍റെ കണ്ടെത്തല്‍

ഗൊരഖ്പൂരിലെ ബാബ രാഘവ് ദാസ് ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സംഭവവും ആശുപത്രിയിലെ ഓക്സിജന്‍റെ അഭാവവും തമ്മില്‍ ബന്ധമുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറച്ചു കുട്ടികള്‍ മാത്രമാണ് മരിച്ചതെന്നുമാണ് കേന്ദ്ര സംഘം വ്യക്തമാക്കിയത്. മൂ ന്ന് കേന്ദ്രസര്‍ക്കാര്‍ ഡോക്ടര്‍മാരാണ് കേന്ദ്ര സംഘത്തിലുണ്ടായിരുന്നത്.

രക്ഷിതാക്കളുടെ ആരോപണം

രക്ഷിതാക്കളുടെ ആരോപണം


ഗൊരഖ്പൂരിലെ ബാബ രാഘവ് ദാസ് ആശുപത്രിയില്‍ മരിച്ച പല കുട്ടികളുടേയും അന്ത്യം ഓക്സിജന്‍റെ അഭാവം മൂലമാണെന്ന് പല രക്ഷിതാക്കളും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആശുപത്രിയിലെ ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടതാണ് മരണത്തിന് കാരണമെന്നായിരുന്നു ആരോപണം. ആഗസ്റ്റ് 10 വ്യാഴാഴ്ച 23 കുട്ടികളാണ് മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞത്.

 ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടു

ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടു

നിയോ നേറ്റല്‍ വാര്‍ഡിലെ ജപ്പാന്‍ ജ്വരം ബാധിച്ചതും നവജാത ശിശുക്കള്‍ക്കുമുള്ള ലിക്വിഡ് ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടതാണ് ഇവരില്‍ പല കുട്ടികളുടേയും മരണത്തിനിടയാക്കിയത്. കൃത്യസമയത്ത് പണം നല്‍കാത്തതിനാലാണ് വിതരണം തടസ്സപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തള്ളിക്കളഞ്ഞിട്ടുണ്ട്. ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടിരുന്നുവെങ്കിലും രണ്ട് മണിക്കൂറിനുള്ളില്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയിരുന്നുവെന്നാണ് മന്ത്രിയുടെ വാദം.

ശുചിത്വം ചര്‍ച്ചയായി

ശുചിത്വം ചര്‍ച്ചയായി

ആശുപത്രിയില്‍ ശുചിത്വമില്ലെന്നും എന്‍സിഫിലൈറ്റിസ് വാര്‍ഡും ഐസിയുവും തമ്മില്‍ 50 മീറ്റര്‍ അകലം മാത്രമേയുള്ളൂവെന്നും ഇവിടെ ഉപയോഗിക്കുന്നത് വൃത്തിയില്ലാത്ത വെള്ളമാണെന്നും മാധ്യമറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മരുന്നുകുപ്പികള്‍ വൃത്തിഹീനമായ സാഹചര്യത്തിലും തുറന്നുവെച്ചുമാണ് ഉപയോഗിക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി

പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി

ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുക്കണമെന്നും അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ട അഭിഭാഷകനോട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചത്. എന്നാല്‍ ആശുപത്രി അധികൃതര്‍ ഈ സാഹചര്യം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു.

 മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ബിആര്‍ഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 74 ആയതോടെ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. യുപി ചീഫ് സെക്രട്ടറിയ്ക്ക് അയച്ച നോട്ടീസില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികള്‍ പിടഞ്ഞുമരിച്ചു

കുട്ടികള്‍ പിടഞ്ഞുമരിച്ചു

ആഗസ്ത് ഏഴിനുണ്ടായ സംഭവത്തില്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന 60 കുട്ടികളാണ് മരിച്ചത്. ഓക്സിജന്‍ വിതരണത്തിലുണ്ടായ അപാകതകളാണ് കൂട്ടമായി കുട്ടികള്‍ മരിച്ചു വീഴുന്നതിന് ഇടയാക്കിയത്. ബില്‍ അടയ്ക്കാത്തതിനാലാണ് ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. അതേ സമയം മറ്റ് പല രോഗങ്ങള്‍ മൂലമാണ് കുട്ടികള്‍ മരിച്ചതെന്ന വാദവും ഉയര്‍ന്നുവരുന്നുണ്ട്. നീയോ നേറ്റീവ് ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നവജാത ശിശുക്കളുള്‍പ്പെടെയുള്ള കുട്ടികളാണ് യുപിയില്‍ ശ്വാസം കിട്ടാതെ മരിച്ചു വീണത്.

തിരക്കിട്ട അന്വേഷണം

തിരക്കിട്ട അന്വേഷണം

ബിആര്‍‍ഡി മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ച സംഭവം വിവാദമായതോടെ ചീഫ് സെക്രട്ടറി ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിടുകയും മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

 ആഭ്യന്തരം ഒഴിയണമെന്ന് ആവശ്യം

ആഭ്യന്തരം ഒഴിയണമെന്ന് ആവശ്യം

ഗൊരഖ്പൂര്‍ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന ചില ആവശ്യങ്ങളും സംസ്ഥാനത്തെ ബിജെപിയ്ക്കുള്ളില്‍ ഉയരുന്നുണ്ട്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ് യോഗി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. മൗര്യ ഓം മാഥുര്‍ വഴി ഇക്കാര്യം ബിജെപി കേന്ദ്രനേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. യോഗിയുടെ മണ്ഡലത്തിലാണ് സംഭവം നടന്നതെന്നും പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ കേന്ദ്ര നേതൃത്വത്തിന്‍റെ നീക്കവും നിര്‍ണ്ണായകമാണ്.

English summary
There is no evidence to link the death of children at a hospital in Uttar Pradesh's Gorakhpur to an oxygen shortage, a central team has said, also noting that "fewer children have died there compared to last month".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X