കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരെയും ഭീഷണിപ്പെടുത്തിയല്ല സംഭാവന വാങ്ങേണ്ടത്; താക്കറെയ്ക്ക് മറുപടിയുമായി പരീക്കര്‍

സൈന്യത്തിന് നല്‍കേണ്ട സംഭാവനകള്‍ സ്വമേധയാ തരേണ്ടതാണ്. ഭീഷണിപ്പെടുത്തി വാങ്ങുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു.

  • By അക്ഷയ്‌
Google Oneindia Malayalam News

ദില്ലി: രാജ് താക്കറെയ്ക്ക് മറുപടിയുമായി പ്രതിരോധമന്ത്രി മനോഹര്‍ പരിക്കര്‍. സൈന്യത്തിന് നല്‍കേണ്ട സംഭാവനകള്‍ സ്വമേധയാ തരേണ്ടതാണ്. ഭീഷണിപ്പെടുത്തി വാങ്ങുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു.

പാക് നടന്‍ അഭിനയിച്ച കരണ്‍ ജോഹറിന്റെ 'യെ ദില്‍ ഹെ മുസ്‌കില്‍' എന്ന സിനിമ റീലാസ് ചെയ്യണമെങ്കില്‍ അഞ്ച് കോടി രൂപ സൈന്യത്തിന് നല്‍കണമെന്ന് രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സോന ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാമെന്ന് കരണ്‍ ജോഹര്‍ സമ്മതിച്ചിരുന്നു.

Manohar Parrikar

ഈ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ഉറിയിലെ സൈനിക ഇന്ത്യന്‍ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് പാക് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യ പാകിസ്താനോട് സ്വീകരിക്കുന്ന നിലപാടുകളെ തുടര്‍ന്നാണ് പാക് താരങ്ങളെ ഇന്ത്യന്‍ സിനിമകളില്‍ അഭിനയിപ്പിക്കാന്‍ പാടില്ലെന്ന നിലപാട് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന എടുത്തത്.

English summary
Can't extort, donation to Army voluntary: Manohar Parrikar on Raj ThackerayDefence minister Manohar Parrikar on Tuesday made it clear that donation to the Army was “voluntary” and he does not appreciate “holding of someone’s neck”, amid a row over the MNS diktat asking film producers employing Pakistani actors to pay Rs 5 core to army welfare fund.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X