കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസ് തന്നെ ലോക്ക്ഡൗണ്‍ ലംഘിച്ചാലോ?;ഹെഡ്‌കോണ്‍സ്റ്റബിളിനെതിരെ കേസെടുത്തു

  • By News Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറാേണ വൈറസ് രോഗികളുടെ എണ്ണം താരതമ്യേന കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് ദില്ലി. ഇവിടെ നിയന്ത്രണങ്ങളും കര്‍ശനമായി നടപ്പിലാക്കി വരികയാണ്. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥ തന്നെ ഹോംക്വാറന്റൈന്‍ ലംഘിച്ചിരിക്കുകയാണിവിടെ. ഹോം ക്വാറന്റെന്‍ ലംഘിച്ചെന്നാരോപിച്ച് ദില്ലിയില്‍ വനിത ഹെഡ്‌കോണ്‍സ്റ്റബിളിനെതിരെ കേസെടുത്തു. പാസ്ചിം വിഹാര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ലോക്ക്ഡൗണ്‍ ലംഘിച്ചതിന് പുറമേ അവര്‍ ദില്ലിക്ക് പുറത്ത് സഞ്ചരിച്ചുവെന്നും പരാതിയില്‍ പറയുന്നു. ദില്ലിയില്‍ കൊറോണ വൈറസ് രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലീസ് കോണ്‍സ്റ്റബിളിനെതിരെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

police

പതിവ് പരിശോധനകളുടെ ഭാഗമായി പൊലീസുകാര്‍ ഹെഡ്‌കോണ്‍സ്റ്റബിളിന്റെ വീട്ടില്‍ പരിശോധനക്കെത്തിയതായിരുന്നു. എന്നാല്‍ അവരെ വീട്ടില്‍ കാണാതായതോടെയാണ് വിവരം പുറത്തറിയുന്നത്. പിന്നാലെ പൊലീസുകാര്‍ വിവരം സ്റ്റേഷനിലേക്ക് കൈമാറുകയും ഹെഡ്‌കോണ്‍സ്റ്റബിളിന്റെ ഫോണ്‍ നീരീക്ഷിക്കുകയുമായിരുന്നു. പിന്നാലെ ഇവര്‍ നാല് ദിവസം മുന്‍പ് ഹരിയാനയിലെ ഗുരുഗ്രാമിലാണെന്ന് കണ്ടെത്തുകയായിരുന്നു.

എപിഡെമിക് ആക്ട് പ്രകാരം ഇവര്‍ക്കെതിരെ സെക്ഷന്‍ 3, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് 51 എന്നിവയും ഐപിസി സെക്ഷന്‍ 188,269,270,271 എന്നീ വകുപ്പുകളാണ് ചുമത്തിയത്.

ഇന്ത്യയില്‍ ഇന്നേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ട് ഒരുമാസം പിന്നിടുകയാണ്. എന്നാല്‍ ലോക്കഡൗണ്‍ മാനദണ്ഡങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ഇത് പ്രകാരം മുനിസിപ്പാലിറ്റികളുടേയും കോര്‍പ്പറേഷനുകളുടേയും പരിധിക്ക് പുറത്ത് ഷോപ്പ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത എല്ലാ കടമകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ മള്‍ട്ടി ബ്രാന്‍ഡ് സിംഗില്‍ ബ്രാന്‍ഡ് മാളുകള്‍ക്ക് ഈ ഉളവുകള്‍ ബാധകമല്ല. എല്ലാ മുനിസിപ്പാലിറ്റി കോര്‍പ്പറേഷനുകളും അടക്കമുള്ള എല്ലാ പ്രദേശങ്ങളിലും റെസിഡന്‍ഷ്യന്‍ കോപ്ലസുകളുടേയും മാര്‍ക്കറ്റ് കോപ്ലക്സുകളുടേയും കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്.

ഒപ്പം മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ പരിധിയിലാണെങ്കിലും ഒറ്റപ്പെട്ട കടകള്‍ക്കും തുറക്കാം. ഇത്തരത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനങ്ങളിലും അമ്പത് ശതമാനത്തിലധികം തൊഴിലാളികള്‍ പാടില്ലയെന്ന് സര്‍ക്കാര്‍ നിബന്ധനയുണ്ട്. എല്ലാവരും മാസ്‌ക് ധരിക്കണം, ശാരീരിക അകലം പാലിക്കണമെന്നും മറ്റ് സാമൂഹിക അകലം പാലിക്കാനും നിര്‍ദേശമുണ്ട്. ഏപ്രില്‍ 15 ന് പുറപ്പെടുവിച്ച് ഉത്തരവില്‍ ചില ഭേദഗതികള്‍ വരുത്തികൊണ്ടാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ആരോഗ്യപ്രവര്‍ത്തകക്കും കൊറോണസംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ആരോഗ്യപ്രവര്‍ത്തകക്കും കൊറോണ

English summary
Case Registered Against A Head Constable For Violating Lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X