ഗുരുതര കുറ്റകൃത്യങ്ങൾ ഒഴികെ കർഷകർക്കെതിരായ കേസുകൾ പിൻവലിക്കും; മനോഹർ ലാൽ ഖട്ടർ
ചണ്ഡീഗഡ്: ഗുരുതര കുറ്റകൃത്യങ്ങൾ ഒഴികെ കർഷകർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ. 276 കേസുകളാണ് കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട കപ്രതിഷേധങ്ങളിൽ ഉൾപ്പെട്ട കർഷകർക്കെതിരെ ചുമത്തിയത്. ഇതിൽ ഗുരുതര കുറ്റങ്ങൾ നടത്തിയവരൊഴികെയുള്ളവർക്കെതിരായ കേസുകൾ പിൻവലിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ഖട്ടർ സഭയെ അറിയിച്ചു. നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ ഒരു വർഷം നീണ്ടു നിന്ന പ്രക്ഷോഭത്തിനിടെ പോലീസ് രേഖകൾ പ്രകാരം രജിസ്റ്റർ ചെയ്ത 276 കേസുകളിൽ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് നാല് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാക്കിയുള്ള 272 കേസുകളിൽ 178 കേസുകളിൽ കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. 57 കേസുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ല.എട്ട് കേസുകളുടെ റദ്ദാക്കൽ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്, അതിൽ നാല് കേസുകളുടെ റദ്ദാക്കൽ റിപ്പോർട്ട് കോടതികളിൽ സമർപ്പിച്ചു.29 കേസുകൾ റദ്ദാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഹീനമായ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസുകൾ ഒഴികെ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും സംസ്ഥാന സർക്കാർ പിൻവലിക്കുമെന്നും ഖട്ടർ പറഞ്ഞു.
കർഷകരുടെ അടുത്ത ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് സഭയിൽ ഉന്നയിച്ച ചോദ്യത്തിന് നിലവിൽ കർഷകരുമായി ചർച്ചകൾ നടക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. സിഐഡി റിപ്പോർട്ട് അനുസരിച്ച്, ഹരിയാനയിൽ മരിച്ച കർഷകരുടെ എണ്ണം 46 ആണ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭ്യമായത് 10 മുതൽ 15 പേരുടേത് മാത്രമാണ്. എന്നാൽ കർഷകരുമായുള്ള ചർച്ചയ്ക്കിടെ സംസ്ഥാനത്ത് മരിച്ച കർഷകരുടെ എണ്ണം 73 ആണെന്ന് കർഷക നേതാക്കൾ അറിയിച്ചിരുന്നു,ഖട്ടർ പറഞ്ഞു.ഈ വിഷയത്തിൽ അന്വേഷണം ഇപ്പോഴും തുടരുകയാണ്. നഷ്‌ടപരിഹാരം സംബന്ധിച്ച് ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേ നോക്കൂ... ഒരു മഞ്ഞക്കിളി; അനിഖ എന്ത് ഭംഗിയാണ് കാണാന്‍, പൊളിച്ചെന്ന് ആരാധകര്‍
സമരത്തിനിടെ മരികർഷക പ്രതിഷേധം കൊടുമ്പിരിക്കൊണ്ട സംസ്ഥാനമായിരുന്നു ഹരിയാണ.വലിയ പ്രതിഷേധങ്ങൾക്കായിരുന്നു സംസ്ഥാനത്തിന്റെ പലഭാഗങ്ങളും വേദിയായത്. ബി ജെ പി നിലപാടിൽ പ്രതിഷേധിച്ച് നിരവധി നേതാക്കൾ പാർട്ടി വിടുകയും പ്രതിപക്ഷത്തിനൊപ്പം ചേരുകയും ചെയ്തിരുന്നു. നിയമങ്ങളിൽ പ്രതിഷേധിച്ച് മനോഹർ ലാൽ ഖട്ടർ സർക്കാരിനുള്ള പിന്തുണ പിൻവലിക്കണമെന്ന് സഖ്യകക്ഷിയായ ജെ ജെ പിക്ക് മേൽ ശക്തമായ സമ്മർദ്ദം ഉൾപ്പെടെ ഉണ്ടായിരുന്നു. ഇതോടെ സർക്കാർ താഴെവീണേക്കുമെന്ന തരത്തിലായിരുന്നു അഭ്യൂഹങ്ങൾ ശക്തമായിരുന്നു.