• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോടതിക്കും വഴങ്ങില്ല... കാവേരി വെള്ളം കുടിക്കാന്‍ മാത്രം: കര്‍ണാടക ഒറ്റക്കെട്ടായി പ്രമേയം പാസാക്കി!

  • By Muralidharan

ബെംഗളൂരു: കാവേരി നദിയിലെ വെള്ളം കുടിക്കാന്‍ മാത്രമേ ഉപയോഗിക്കൂ എന്ന് കര്‍ണാടക. അടിയന്തിരമായി വിളിച്ചുചേര്‍ത്ത നിയമസഭ സമ്മേളനത്തിലാണ് കാവേരി നദീജലത്തിന്റെ കാര്യത്തില്‍ കര്‍ണാടക ഒറ്റവരി പ്രമേയം പാസാക്കിയത്. ബി ജെ പിയില്‍ നിന്നും മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ പ്രമേയം അവതരിപ്പിച്ചു. ജനതാദളും കോണ്‍ഗ്രസും പ്രമേയത്തിന് പൂര്‍ണ പിന്തുണ കൊടുത്തു.

Read More: സകലതും പിഴച്ചു... കാവേരി വിഷയത്തില്‍ സ്‌കോര്‍ ചെയ്യാന്‍ പറ്റാതെ ബിജെപി... അതോ ഗൂഡാലോചനയോ?

നാല് റിസര്‍വോയറുകളിലുമായി ഇനി 26.5 ടി എം സി വെള്ളം മാത്രമേ ബാക്കിയുള്ളൂ. ഈ സാഹചര്യത്തില്‍ കാവേരി നദിയില്‍ സംസ്ഥാനത്തുള്ള ഡാമുകളെല്ലാം കുടിവെള്ളത്തിനുള്ള ആവശ്യത്തിന് മാത്രമേ ഉപയോഗിക്കൂ. ഇനി തമിഴ്‌നാടിന് കൊടുക്കാനായി വെള്ളം ബാക്കിയില്ല എന്ന് ബി ജെ പി നേതാവ് ജഗദീഷ് ഷെട്ടാര്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

സുപ്രീം കോടതി എന്താണ് പറയുന്നത്

സുപ്രീം കോടതി എന്താണ് പറയുന്നത്

ജീവിക്കുക ജീവിക്കാന്‍ അനുവദിക്കുക എന്നാണ് സുപ്രീം കോടതി പറയുന്നത്. വെള്ളം കൊടുത്താല്‍ പിന്നെ തങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റില്ല എന്നുറപ്പാണ്. സ്വന്തം കുടിവെള്ളം സംരക്ഷിച്ചത് കോടതി അലക്ഷ്യമാകുമോ. തങ്ങളുടെ ജനങ്ങളുടെ സംരക്ഷിക്കുകയാണ് തങ്ങള്‍ ചെയ്യുന്നത്.

വെള്ളം എങ്ങനെ കൊടുക്കാനാണ്

വെള്ളം എങ്ങനെ കൊടുക്കാനാണ്

കുടിക്കാന്‍ പോലും വെള്ളമില്ലാത്ത സാഹചര്യത്തില്‍ കര്‍ണാടക എങ്ങനെയാണ് വെള്ളം കൊടുക്കുക എന്നണ് മറ്റ് നേതാക്കള്‍ ചോദിച്ചത്. നമ്മളുടെ തീരുമാനത്തിന് വേണ്ടി തെരുവില്‍ ജനങ്ങള്‍ കാത്തുകിടക്കുകയാണ്. അവരെ നിരാശരാക്കാന്‍ പറ്റില്ല - അസംബ്ലിയില്‍ എം എല്‍ എമാര്‍ പറഞ്ഞു.

ചര്‍ച്ചകള്‍ നടക്കട്ടെ

ചര്‍ച്ചകള്‍ നടക്കട്ടെ

തമിഴ്‌നാട് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് എം എല്‍ എമാര്‍ അഭ്യര്‍ത്ഥിച്ചു. ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകൂ. തല്‍ക്കാലം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കണം. എന്ത് സാഹചര്യം വന്നാലും തങ്ങള്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് സഭാംഗങ്ങള്‍ ഉറപ്പ് നല്‍കി.

തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കില്ല

തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കില്ല

ബുധനാഴ്ച രാത്രി ചേര്‍ന്ന അടിയന്തിര മന്ത്രിസഭ സമ്മേളനത്തില്‍ തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കില്ല എന്ന് തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായി നടന്ന സര്‍വ്വകക്ഷി യോഗത്തിലും ഇതേ ധാരണയാണ് ആയത്.

ബിജെപിയും ഇത് തന്നെ പറയുന്നു

ബിജെപിയും ഇത് തന്നെ പറയുന്നു

പ്രതിപക്ഷ കക്ഷിയായ ബി ജെ പി നേരത്തെ തന്നെ തമിഴ്‌നാടിന് വെളളം വിട്ടുകൊടുക്കരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ വാക്ക് കണക്കിലെടുക്കുന്നില്ല എന്ന് ആരോപിച്ച് അവര്‍ രണ്ടാമത് നടന്ന സര്‍വ്വകക്ഷി യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു.

English summary
The Karnataka Legislative Council on Friday adopted a one line resolution that Cauvery water in the state dams will be utilised only for drinking water purpose. Both houses of the Karnataka assembly are currently in session to discuss the Cauvery Waters issue following a Supreme Court directive to release water to Tamil Nadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more