കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി ചിദംബരത്തിന്റെ ഓഫീസുകളിലും വീട്ടിലും സിബിഐ റെയ്ഡ്

Google Oneindia Malayalam News

ദില്ലി; മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരത്തിന്റെ വസതികളിലും ഔദ്യോഗിക സ്ഥലങ്ങളിലും സിബിഐ റെയ്ഡ്. ഡൽഹി, മുംബൈ, ചെന്നൈ, തമിഴ്‌നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

മകൻ കാർത്തി ചിദംബരത്തിനെതിരായ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2010-14 കാലയളവിൽ വിദേശ പണം കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിനെതിരെ സിബിഐ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

pchidambaram-1580298777.jpg -Pro

അതേസമയം പരിശോധനയ്ക്ക് പിന്നാലെ മറുപടിയുമായി കാർത്തി ചിദംബരം രംഗത്തെത്തി. എത്രാമത്തെ തവണയാണ് ഈ റെയ്ഡുകൾ എന്നതിന്റെ കണക്ക് താൻ മറന്നുവെന്നും ഒരു പക്ഷേ വലിയ റെക്കോഡ് ആയിട്ടുണ്ടാകാം എന്നും കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

നേരത്തേ ചിദംബരം ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചതും ഐഎന്‍എക്സ് മീഡിയയ്ക്ക് ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് (എഫ്ഐപിബി) അനുമതി നല്‍കിയതും ഉള്‍പ്പെടെ നിരവധി കേസുകൾ കാർത്തി ചിദംബരത്തിന്റെ പേരിൽ ഉണ്ടായിരുന്നു. ഐഎൻഎക്സ് കേസിൽ ചിദംബരം അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഐ.എൻ.എക്സ് മീഡിയ കമ്പനിയുടെ സാമ്പത്തിക ക്രമക്കേഡുകളെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ 10 ലക്ഷം രൂപ കോഴ വങ്ങിയെന്ന കേസിലായിരുന്നു അറസ്റ്റ്.

English summary
CBI raid at P Chidambaram's offices and house premises
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X