സിബിഎസ്ഇ- സിഐഎസ്ഇ പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു: സിബിഎസ്ഇ മാര്‍ച്ചിലും സിഐഎസ്ഇ ഫെബ്രുവരിയിലും

  • Written By:
Subscribe to Oneindia Malayalam

ദില്ലി: സിബിഎസ്ഇ എസ്എസ്എല്‍സി, പ്ലസ്ടു വാര്‍ഷിക പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് അ‍ഞ്ചിന് സിബിഎസ്എസ്സി പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ ആരംഭിക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സിഐഎസ്ഇ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ യഥാക്രമത്തില്‍ ഫെബ്രുവരി ഏഴ്, ഫെബ്രുവരി 26 തിയ്യതികളിലും ആരംഭിക്കും.

സിബിഎസ്ഇ വിദ്യാര്‍‍ത്ഥികള്‍ക്ക് പരീക്ഷയെക്കുറിച്ചുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ cbse.nic.in എന്ന സിബിഎസ്സി ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ലഭിക്കും. സിഐഎസ്ഇ പരീക്ഷകളെക്കുറിച്ചുള്ള വിവരങ്ങള്‍ cisce.org എന്ന ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്. 16,38,552 കുട്ടികള്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയ്ക്കിരിക്കുമെന്നാണ് കരുതുന്നത്. ഏപ്രില്‍ നാലിന് മുമ്പായാണ് പരീക്ഷകള്‍ അവസാനിക്കുക. 11,86,144 കുട്ടികള്‍ സിബിഎസ്ഇ പ്ലസ്ടു പരീരക്ഷ എഴുതാനെത്തുമെന്നും പ്രതീക്ഷിക്കുന്നു. ഏപ്രില്‍ 12നാണ് സിബിഎസ്ഇ പ്ലസ്ടു പരീക്ഷകള്‍ അവസാനിക്കുക.

cbse-25

പത്താം ക്ലാസ് പരീക്ഷകള്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍
ടെക്നോളജി പരീക്ഷയോടെയും പ്ലസ്ടു പരീക്ഷകള്‍ക്ക് ഇംഗ്ലീഷ് പരീക്ഷയോടെയുമാണ് തുടക്കമാകുക. ഇതോടെ ചട്ട പ്രകാരം രാജ്യത്തെ സിബിഎസ്ഇ സ്കൂളുകള്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി മധ്യത്തോടെ ആരംഭിച്ച് 31 നകം പൂര്‍ത്തിയാക്കണം. കണ്ടിന്വസ് ആന്‍ഡ് കോംപ്രിഹെന്‍സീവ് ഇവാല്വേഷന് കീഴില്‍ പരീക്ഷക്കൊരുങ്ങുന്ന ആദ്യത്തെ പത്താം ക്ലാസ് ബാച്ചാണ് ഇത്തവണത്തേത്.

ഐഎസ് സി തിയറി പരീക്ഷകള്‍ ഫെബ്രുവരി 12ന് ആരംഭിച്ച് മാര്‍ച്ച് 28 വരെയാണ് നടക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐസിഎസ്ഇ പരീക്ഷകള്‍ ഏപ്രില്‍ രണ്ടിനാണ് അവസാനിക്കുക. സിബിഎസ്ഇ പരീക്ഷകള്‍ രാവിലെ 10.30 മുതല്‍ 1.30 വരെയും സിഐഎസ്ഇ പരീക്ഷകള്‍ 11 മണിക്കുമായിരിക്കും ആരംഭിക്കുകയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The Central Board of Secondary Education (CBSE) will conduct its Class X and Class XII annual board examination from 5 March, media reports said. The reports also mentioned that the Council for the Indian School Certificate Examination (CISCE) will hold Class XII (ISC) and Class X (ICSE) board exams from 7 February and 26 February respectively.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്