• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിങ്ങള്‍ക്ക് നട്ടെല്ലില്ലേ? ഈ ഭ്രാന്ത് എന്ന് അവസാനിക്കും?; രൂക്ഷ പ്രതികരണവുമായി താരങ്ങള്‍

 • By Aami Madhu
Google Oneindia Malayalam News

ദില്ലി: ജനഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ വലിയ പ്രതിഷേധമാണ് രാജ്യമെമ്പാടും ഉയരുന്നത്. ഫീസ് വര്‍ധനയ്ക്കെതിരെ സമരം നടത്തിയ വിദ്യാര്‍ത്ഥികളെ വടിയും ഇഷ്ടികയും ഉപയോഗിച്ച് മുഖം മൂടി ധരിച്ച് ആയുധധാരികളായ സംഘം ക്യാമ്പസില്‍ കയറി ആക്രമിക്കുകയായിരുന്നു. ഏകദേശം നൂറോളം വരുന്ന ആക്രമി സംഘമാണ് വിദ്യാര്‍ത്ഥികളെ ക്രൂരമായി തല്ലിചതച്ചത്.എബിവിപിയാണ് ആക്രമണത്തില്‍ പിന്നിലെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. നിരവധി പേരാണ് ആക്രമണത്തിനെതിരെ രംഗത്തെത്തിയത്.

സംഭവത്തില്‍ ബോളിവുഡ് താരങ്ങളും രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി. തപ്സി പന്നു, അനുരാഗ് കശ്യപ്, ഷബാന അസ്മി തുടങ്ങിയ താരങ്ങളാണ് പ്രതിഷേധം അറിയിച്ചത്.

 പേടിപെടുത്തുന്നു

പേടിപെടുത്തുന്നു

നമ്മുടെ ഭാവി രൂപപ്പെടുത്തുന്ന ഇടം എന്ന കണക്കാക്കുന്ന സ്ഥലത്താണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇത് എല്ലായപ്പോഴും പേടി പെടുത്തുന്നതാണ്. പിന്‍വലിക്കാനോ റദ്ദ് ചെയ്യാനോ സാധിക്കാത്ത തരത്തില്‍ നശിച്ചുകൊണ്ടിരിക്കുകയാണ്, ഏതുതരം രൂപപ്പെടുത്തലാണ് ഇവിടെ നടക്കുന്നത്,ഇത് സങ്കടകരമാണ്, എന്നായിരുന്നു തപ്സി പന്നു ട്വീറ്റ് ചെയ്തത്.

 മുഖംമൂടി ധരിച്ച ഭീരുക്കള്‍

മുഖംമൂടി ധരിച്ച ഭീരുക്കള്‍

ജെ‌എൻ‌യുവിൽ നടന്നത് ഹൃദയം തകര്‍ക്കുന്നു. ഇന്ത്യയിൽ ഇപ്പോള്‍ നടക്കുന്നത് ഭയപ്പെടുത്തുന്ന കാര്യങ്ങളാണ് !! മുഖംമൂടി ധരിച്ച ഭീരുക്കള്‍ വിദ്യാർത്ഥികളെയും അധ്യാപകരെയും മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു !! നിരന്തരമായ പഴിചാരല്‍! അക്രമം ഒരിക്കലും ഒരു പരിഹാരമല്ല! നമ്മൾ എങ്ങനെയാണ് ഇത്ര മനുഷ്യത്വരഹിതമായിത്തീർന്നത്?, നടി കൃതി സോനം കുറിച്ചു.

 നട്ടെല്ലില്ലേ?

നട്ടെല്ലില്ലേ?

ജെ‌എൻ‌യു വിദ്യാർത്ഥികളെ എ‌ബി‌വി‌പി ഗുണ്ടകൾ മര്‍ദ്ദിച്ചിരിക്കുകയാണ്. നിങ്ങള്‍ എത്രകാലം ഇങ്ങനെ മറ്റ് വഴികള്‍ തേടും? അതോ നിങ്ങള്‍ക്ക് നട്ടെല്ലില്ലാത്തതാണോ? അതെ ഞാൻ ഒരു ലിബറൽ ആണ്! ഞാൻ മതേതരനാണ്! ഇതാണ് ബദൽ എങ്കിൽ ഞാന്‍ അതില്‍ അഭിമാനിക്കുന്നു. എബിവിപിയേയും അവരെ സഹായിക്കുകയും പോലീസിനെയും ഓര്‍ത്ത് ലജ്ജ തോന്നുന്നു, അപര്‍ണ സെന്‍ കുറിച്ചു.

 ഹിന്ദുത്വ ഭീകരവാദം

ഹിന്ദുത്വ ഭീകരവാദം

ഹിന്ദുത്വ ഭീകരവാദം അതിന്‍റെ പൂര്‍ണ രീതിയില്‍ പുറത്തുവന്നിരിക്കുന്നു എന്നായിരുന്നു അനുരാഗ് കശ്യപ് കുറിച്ചത്. ഷോക്കിങ്ങ് എന്നായിരുന്നു നടന്‍ സിദ്ധാര്‍ത്ഥിന്‍റെ ട്വീറ്റ്. വിഷയത്തില്‍ അടിയന്തരമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനോട് ഇടപെടാനും സിദ്ധാര്‍ത്ഥ് അഭ്യര്‍ത്ഥിച്ചിരുന്നു.

 ശബാന അസ്മിയുടെ പ്രതികരണം

ശബാന അസ്മിയുടെ പ്രതികരണം

ജനാധിപത്യ രാജ്യത്തിലെ ഒരു പൗരനാണ് ഇനി നമ്മുക്ക് അവകാശപ്പെടാന്‍ സാധിക്കില്ല. ഇത് വ്യക്തമായ നുണയാണ്, വിശാല്‍ ദഡ്ലാനി ട്വീറ്റ് ചെയ്തു. ഇത് ഞെട്ടിക്കുന്നതിലും അപ്പുറമാണ് എന്നായിരുന്നു ശബാന അസ്മി കുറിച്ചത്! അപലപിക്കുക മാത്രമല്ല വേണ്ടത്, കുറ്റവാളികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. സ്വര ഭാസ്കറിന്‍റെ ട്വീറ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു ശബാന അസ്മിയുടെ ട്വീറ്റ്.

 കരഞ്ഞ് സ്വര ഭാസ്കര്‍

കരഞ്ഞ് സ്വര ഭാസ്കര്‍

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമികള്‍ മര്‍ദ്ദിക്കുന്നുണ്ടെന്നും തന്‍റെ മാതാപിതാക്കള്‍ ജെഎന്‍യു ക്യാമ്പസിലാണെന്നും വ്യക്തമാക്കി സ്വര ഭാസ്കര്‍ ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കരഞ്ഞ് കൊണ്ടായിരുന്നു അക്രമത്തെ കുറിച്ച് സ്വര പ്രതികരിച്ചത്.

 എപ്പോഴാണ് അവസാനിക്കുക

എപ്പോഴാണ് അവസാനിക്കുക

ഈ ഭ്രാന്ത് എപ്പോഴാണ് അവസാനിക്കുക നിരപരാധിയായ ഒരാളുടെ ജീവിതത്തിന് ഒരാൾക്ക് എന്ത് വില നൽകാനാകും. വിദ്യാർത്ഥികളെയും ഫാക്കൽറ്റി അംഗങ്ങളെയും ആക്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ കാണുന്നത് ഭയപ്പെടുത്തുന്നു. ഈ നിലയിലുള്ള അക്രമം അസ്വീകാര്യമാണ്, നേഹാ ധൂപിയ കുറിച്ചു,

 നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്

നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്

നിങ്ങള്‍ക്ക് മുഖം മറക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? കാരണം നിങ്ങൾക്കറിയാം നിങ്ങള്‍ ചെയ്യുന്നത് നിയമവിരുദ്ധവും ശിക്ഷാർഹവുമാണെന്ന്. ജെഎൻയുവിനുള്ളിൽ മുഖംമൂടി ധരിച്ച ഗുണ്ടകൾ വിദ്യാർത്ഥികളേയും അധ്യാപകരേയും ക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങൾ കാണുന്നത് ഭയാനകമാണ് - ഇനിയും ഇത്തരം ആക്രമണങ്ങള്‍ സഹിക്കാന്‍ കഴിയില്ല, റിതേഷ് ദേശ്മുഖ് ട്വീറ്റ് ചെയ്തു.

cmsvideo
  RSS WhatsApp Group Screenshot Out | Oneindia Malayalam
   അസ്വസ്ഥതയും ദേഷ്യവും

  അസ്വസ്ഥതയും ദേഷ്യവും

  വളരെ അസ്വസ്ഥതയും ദേഷ്യവും തോന്നുന്നു. നമ്മൾ ജീവിക്കുന്ന ഈ ലോകത്ത് ആക്രമത്തിന് സ്ഥാനമില്ല, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള അതിക്രമത്തിന്. സ്ത്രീകളെ ആക്രമിക്കുന്നവരെ ക്രൂരമായി കൈകാര്യം ചെയ്യേണ്ടതുണ്ട്, നടന്‍ മാധവന്‍ കുറിച്ചു.

  English summary
  Celebrities about JNU incident,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X