കര്‍ഷക വായ്പ എഴുതിത്തള്ളാനാവില്ല..കേന്ദ്രം കോര്‍പ്പറേറ്റുകള്‍ക്കായി എഴുതിത്തള്ളിയത് ലക്ഷം കോടി..!!

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്ത് കര്‍ഷകകര്‍ മൂക്കറ്റം കടംകയറി ആത്മഹത്യ ചെയ്യുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൗനമാണ്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന സംസ്ഥാനങ്ങള്‍ ആ സാമ്പത്തിക ബാധ്യത സ്വന്തമായി നോക്കിക്കൊള്ളണമെന്നാണ് ധനമന്ത്രി പറഞ്ഞത്. കര്‍ഷകരെ വേണ്ടാത്ത കേന്ദ്ര സര്‍്ക്കാരിന് പക്ഷേ കോര്‍പ്പറേറ്റുകളെ കയ്യൊഴിയാനാവില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഒരു ലക്ഷം കോടിയാണ് വന്‍കിട കോര്‍പ്പറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളിയിരിക്കുന്നത്. 2012-13 കാലത്ത് ബാങ്കുകള്‍ കേന്ദ്ര അനുമതിയോടെ ഇത്രയും തുക എഴുതിത്തള്ളിയെന്നാണ് മുന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ കെസി ചക്രവര്‍ത്തി വെളിപ്പെടുത്തുന്നത്.

rbi

വലിയ കോര്‍പ്പറേറ്റ് വായ്പകളാണ് എഴുതിത്തള്ളിയ കടത്തിന്റെ 95 ശതമാനവും. 500 കോടി രൂപയിലധികം തിരിച്ചടവില്‍ വീഴ്ച വരുത്തിയ കമ്പനികളുടെ വിവരം സര്‍ക്കാര്‍ ഏപ്രിലില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന നയത്തിന്റെ ഭാഗമായി ഇവരുടെ പേരുവിവരങ്ങള്‍ കേന്ദ്രം പുറത്ത് വിട്ടില്ല.ബാങ്കുകള്‍ക്ക് വായ്പ തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട് 70,000 കോസുകളാണ് വന്‍കിയ കോര്‍പ്പറേറ്റുകള്‍ക്ക് എതിരെയുള്ളത്.

English summary
loans of Corporates worth one lack crores written off by Center
Please Wait while comments are loading...