കര്‍ഷക സമരത്തിനും സിഐടിയുവിനും സംഭാവന നല്കി; രണ്ട് തപാല്‍ യൂണിയനുകളുടെ അംഗീകാരം റദ്ദാക്കി കേന്ദ്രം
ന്യൂദല്‍ഹി: രണ്ട് തപാല്‍ യൂണിയനുകളുടെ അംഗീകാരം റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍. ഓള് ഇന്ത്യ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന് (എഐപിഇയു), നാഷണല്‍ ഫെഡറേഷന് ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് (എന്‍എഫ്പിഇ) എന്നിവയുടെ അംഗീകാരമാണ് റദ്ദാക്കിയിരിക്കുന്നത്. കര്‍ഷക സമരങ്ങള്‍ക്കും സിഐടിയുവിനും സംഭാവന നല്‍കിയതിനും സിപിഎം ഓഫീസില്‍ നിന്ന് പുസ്തകങ്ങള്‍ വാങ്ങിയതിനുമാണ് നടപടി.
ബിഎംഎസ് അനുബന്ധ സംഘടനയായ ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് അസോസിയേഷന്റെ പരാതി പരിഗണിച്ച് കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം 1993 ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് (റെക്കഗ്നിഷന്‍ ഓഫ് സര്‍വീസ് അസോസിയേഷന്) ചട്ടങ്ങള്‍ അടിസ്ഥാനമാക്കിയാണ് തീരുമാനമെടുത്തത്. 1920-ല്‍ കൊല്‍ക്കത്തയില്‍ രൂപീകരിച്ച എഐപിഇയു ഇന്ത്യയിലെ ഏറ്റവും പഴയ യൂണിയനുകളില്‍ ഒന്നാണ്.

എഐപിഇയു ഉള്‍പ്പെടെ എട്ട് തപാല്‍ ജീവനക്കാരുടെ യൂണിയനുകളുള്ള ഈ മേഖലയിലെ ഏറ്റവും വലിയ ഫെഡറേഷനാണ് എന്‍എഫ്പിഇ. തീരുമാനം ചോദ്യം ചെയ്യുമെന്നും സംഘടനാപരമായി വെല്ലുവിളിക്കുമെന്നും എന്‍എഫ്പിഇയുടെ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി പി.കെ. മുരളീധരന് ദി ഹിന്ദുവിനോട് പറഞ്ഞു. 2014ല്‍ നടന്ന റഫറണ്ടത്തില്‍ എന്എഫ്പിഇക്ക് ജീവനക്കാരില്‍ നിന്ന് 75 ശതമാനം വോട്ട് തങ്ങള്‍ക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രക്ഷോഭം നടത്തിയ ചരിത്രമുള്ള സംഘടനയാണ് ഇത്. ഇപ്പോള്‍, അംഗീകാരം റദ്ദാക്കാനുള്ള ഈ ശ്രമം ഈ മേഖലയിലെ എല്ലാ ട്രേഡ് യൂണിയന് പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാനാണ് എന്നും അദ്ദേഹം പറഞ്ഞു, 2014 ല്‍ ബിഎംഎസ് പിന്തുണയുള്ള യൂണിയന് 5% ല്‍ താഴെ ജീവനക്കാരുടെ പിന്തുണയാണ് ലഭിച്ചത് എന്നും 2024 ല്‍ നടക്കാനിരിക്കുന്ന റഫറണ്ടം മുന്നില്‍ക്കണ്ടാണ് ഈ നടപടി എന്നും അദ്ദേഹം ആരോപിച്ചു.
തപാല്‍ വകുപ്പിലെ 4.5 ലക്ഷം ജീവനക്കാരില്‍ മൂന്ന് ലക്ഷത്തോളം പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ട് എന്നും മുരളീധരന് പറഞ്ഞു. തപാല്‍ സേവനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിനെതിരെയും പഴയ പെന്ഷന് പദ്ധതി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എന്‍എഫ്പിഇ അടുത്തിടെ ഏകദിന സമരം സംഘടിപ്പിച്ചിരുന്നു. കര്‍ഷക സമരത്തെ പിന്തുണച്ചതിന് എന്എഫ്പിഇയ്ക്കും എഐപിഇഎയ്ക്കും എതിരെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ധനസഹായം നല്കി.
Astro Tips: ഇതാണോ നിങ്ങളുടെ രാശി? എങ്കില്‍ മന്ത്രി വരെയാകാം... ഓരോ രാശിക്കാരുടേയും ജോലികള്‍ നോക്കാം
തപാല്‍ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ നഹര്‍ സിംഗ് മീണ ഒപ്പിട്ട അംഗീകാരം റദ്ദാക്കിയ ഉത്തരവില്‍ പറയുന്നത് ഇപ്രകാരമാണ്. കൂടാതെ എഐപിഇയു അക്കൗണ്ടില്‍ നിന്നുള്ള ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍, ചെക്ക് പേയ്മെന്റുകള്‍ എന്നിവയിലൂടെ സിപിഎം, സിഐടിയു, കര്‍ഷകരുടെ ഐക്യദാര്‍ഢ്യ ഫണ്ടുകള്‍ എന്നിവയിലേക്ക് വിവിധ തുകകള്‍ നല്‍കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
കര്‍ഷക പ്രസ്ഥാനത്തെ സഹായിക്കാന്‍ 30000 രൂപയും സിപിഎമ്മിന് 4935 രൂപയും സിഐടിയുവിന് 50,000 രൂപയുമാണ് നല്‍കിയത്. രാഷ്ട്രീയ സംഭാവനകള്‍ ചട്ടവിരുദ്ധമാണ് എന്നാണ് 1993 ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് (റെക്കഗ്നിഷന്‍ ഓഫ് സര്‍വീസ് അസോസിയേഷന്) നിയമത്തില്‍ പറയുന്നത് എന്നും ഉത്തരവില്‍ പറയുന്നു. അതേസമയം സംഘടനകളുടെ അംഗീകകാരം റദ്ദാക്കാനുള്ള തീരുമാനത്തെ ബിപിഇഎ സ്വാഗതം ചെയ്തു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications