കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ജനശ്രദ്ധ തിരിച്ച് പോക്കറ്റടിക്കുന്നു, പിന്നീട് കൊള്ളയടിക്കുന്നു, തുറന്നടിച്ച് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കശ്മീരില്‍ പ്രവേശിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് രാഹുല്‍ നടത്തിയത്. കേന്ദ്രം ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിട്ട് അവരുടെ പോക്കറ്റടിക്കുകയാണ്. അതിന് ശേഷം അവരെ കൊള്ളയടിക്കുക കൂടിയാണ് കേന്ദ്രം ചെയ്യുന്നതെന്നും രാഹുല് കുറ്റപ്പെടുത്തി.

അതേസമയം ഭാരത് ജോഡോ യാത്രയിലെ അനുഭവങ്ങളും രാഹുല്‍ പങ്കുവെച്ചു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഞാന്‍ നടന്നു. ആയിരങ്ങളോട് സംസാരിക്കാന്‍ സാധിച്ചുവെന്നും രാഹുല്‍ പറഞ്ഞു. അതേസമയം വൈകീട്ട് നിരവധി പേരാണ് രാഹുലിനൊപ്പം യാത്രയുടെ ഭാഗമായത്. അതും കൊടുംതണുപ്പിനെ അവഗണിച്ചാണ് നടക്കാനിറങ്ങിയത്.

1

കൈകോര്‍ത്ത് പിടിച്ചായിരുന്നു രാഹുലിന്റെ യാത്ര. പഞ്ചാബിലെ കോണ്‍ഗ്രസ് സമിതി കോണ്‍ഗ്രസ് പതാക ജമ്മു കശ്മീര്‍ സംസ്ഥാന സമിതിയിലെ നേതാവിന് കൈമാറുകയായിരുന്നു. ഈ സമയത്താണ് യാത്ര കശ്മീരിലേക്ക് പ്രവേശിച്ചത്.

ഇങ്ങനെയും നല്ല മനസ്സുള്ളവരോ; യൂബര്‍ ഡ്രൈവര്‍ക്ക് ബംപറടിച്ചു, പണം കൊണ്ട് സഹായം വീടില്ലാത്തവര്‍ക്ക്ഇങ്ങനെയും നല്ല മനസ്സുള്ളവരോ; യൂബര്‍ ഡ്രൈവര്‍ക്ക് ബംപറടിച്ചു, പണം കൊണ്ട് സഹായം വീടില്ലാത്തവര്‍ക്ക്

ബിജെപിയും ആര്‍എസ്എസും രാജ്യത്ത് വെറുപ്പാണ് പടര്‍ത്തുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഈ വെറുപ്പും വിദ്വേഷവും ആഴത്തില്‍ രാജ്യത്ത് പതിഞ്ഞ് പോയെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ ചിന്ത തന്നെ തെറ്റാണെന്ന് തെളിഞ്ഞു. അങ്ങനെ ആഴത്തില്‍ വെറുപ്പും വിദ്വേഷവുമില്ല. പ്രധാനമായും ആ വിദ്വേഷങ്ങളൊക്കെയും ടിവിയിലാണ് കാണാന്‍ സാധിക്കുകയെന്ന് രാഹുല്‍ പറഞ്ഞു.

ബാബ വംഗയ്ക്കും മുകളില്‍; അന്യഗ്രഹജീവികള്‍ ആ ദിവസമെത്തും, ഇക്കാര്യങ്ങള്‍ സംഭവിക്കുമെന്ന് പ്രവചനംബാബ വംഗയ്ക്കും മുകളില്‍; അന്യഗ്രഹജീവികള്‍ ആ ദിവസമെത്തും, ഇക്കാര്യങ്ങള്‍ സംഭവിക്കുമെന്ന് പ്രവചനം

ജമ്മുവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയായിരുന്നു യാത്രയുടെ ആദ്യത്തെ സ്‌റ്റോപ്പ്. രാജ്യത്ത് വിദ്വേഷം, അക്രമങ്ങള്‍, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയാണ് പ്രധാന പ്രശ്‌നങ്ങള്‍. രാജ്യത്തെ ഇവ വേട്ടയാടി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതൊന്നും ഉയര്‍ത്തി കാണിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവുന്നില്ല.

അവര്‍ യഥാര്‍ഥ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാവുന്നില്ല. ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ്, അക്ഷയ് കുമാര്‍ തുടങ്ങിയവരെ കുറിച്ചാണ് മാധ്യമങ്ങല്‍ ചര്‍ച്ച ചെയ്യുന്നത്. ഇത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണെന്നും രാഹുല്‍ ആരോപിച്ചു. രണ്ട് തരം ഇന്ത്യയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എന്ത് മനോഹരിയാണ് തുര്‍ക്കി; ഉറപ്പായും സന്ദര്‍ശിക്കേണ്ടത് ഈ സ്ഥലങ്ങള്‍, കീശ കാലിയാവില്ല!

പാവപ്പെട്ടവര്‍ക്കും, കോര്‍പ്പറേറ്റ് ലോകത്തിനുമായി രണ്ട് തരം ഇന്ത്യകളാണ് ഇന്ന് നില്‍ക്കുന്നത്. ജമ്മു കശ്മീര്‍ തനിക്ക് പ്രിയപ്പെട്ടതാണ്. തന്റെ പൂര്‍വികര്‍ ഇവിടെ നിന്നുള്ളവരാണ്. തനിക്ക് വീട്ടിലേക്ക് മടങ്ങി വന്നത് പോലൊരു അനുഭൂതിയാണ് ഇപ്പോഴുള്ളത്.

ജമ്മു കശ്മീരിലെ ജനങ്ങളുടെ യാതനകള്‍ എനിക്കറിയാം. നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ തലകുനിച്ചാണ് വന്നിരിക്കുന്നത്. നിത്യേന ഏഴ് മണിക്കൂറോളമാണ് ഈ യാത്രയ്ക്കായി നടക്കുന്നത്.

ഓരോ ദിനവും 25 കിലോമീറ്ററെങ്കിലും താണ്ടുന്നുണ്ട്. ആരും പക്ഷേ തളരുന്നില്ല. ചിലര്‍ ഞങ്ങള്‍ തളര്‍ന്ന് വീഴുമെന്നാണ് പ്രവചിച്ചത്. കാരണം ജനങ്ങളാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

English summary
centre diverting issues and loots people, rahul gandhi in bharat jodo yatra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X