കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരര്‍ നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്; അതിര്‍ത്തിയില്‍ സുരക്ഷ ശക്തം

Google Oneindia Malayalam News

ദില്ലി: പതിനഞ്ചോളം ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. രണ്ട് സംഘങ്ങളായി പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് ഭീകരര്‍ നുഴഞ്ഞു കയറിയതെന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി. ജമ്മു കശ്മീര്‍ അതിര്‍ത്തി വഴിയായിരുന്നു നുഴഞ്ഞുകയറ്റം. അതിര്‍ത്തിയിലെ സുരക്ഷാ സ്ഥിതികള്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവല്‍ വിലയിരുത്തി.

India-Pak border

ഭീകരര്‍ നുഴഞ്ഞു കയറുന്നതിന് സാധ്യതയുള്ള നിയന്ത്രണ രേഖയിലെ തന്ത്രപ്രധാനമായ മേഖലകളിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ജമ്മു കശ്മീരിലെ ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തികളില്‍ സൈന്യത്തിന്റെ എലൈറ്റ് പ്രത്യേക സേനയെ വിന്യസിച്ചിട്ടുണ്ട്. കശിമീരില്‍ നിലയുറപ്പിക്കുന്നതിനായി ജയ്‌ഷെ മുഹമ്മദ് ശ്രമിക്കുന്നതായി മുന്നറിയിപ്പുണ്ട്.

പത്താന്‍കോട്ട് ഭീകരാക്രമണത്തിനു ശേഷം ജയ്‌ഷെ മുഹമ്മദിനാണ് ഇന്ത്യയില്‍ വന്‍ ആക്രമണങ്ങള്‍ നടത്താന്‍ സാധിക്കുകയെന്നാണ് ഐഎസ്‌ഐ കരുതുന്നത്. അവരുടെ പിന്തുണയുള്ളത് ജയ്ഷിനാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നുഴഞ്ഞു കയറ്റശ്രമം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടേക്ക് കൂടുതല്‍ ആയുധങ്ങള്‍ അയച്ചുനല്‍കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടെന്ന് സൈനീക വൃത്തങ്ങള്‍ അറിയിച്ചു.

English summary
Alarm bells have started ringing among New Delhi’s security establishment amid reports that a group of about 15 militants has successfully managed to sneak into India from across the border in Jammu and Kashmir. Intelligence reports suggest that the militants, who crossed over in two separate batches over the last 10 days, are from the Jaish-e-Mohammed. Following this development, national security adviser Ajit Doval reviewed security deployment along the border at a crucial meeting on Thursday with top officials of key security and intelligence agencies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X