കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കൊപ്പം കൂടാന്‍ നായിഡു;കോണ്‍ഗ്രസ്സിന് ചീത്ത

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: തെലുങ്ക് ദേശം പാര്‍ട്ടിയും ബിജെപിയുമായി സഖ്യത്തിനുള്ള സാധ്യത കൂടുതല്‍ ഉയരുന്നു. കോണ്‍ഗ്രസ്സിനെ ചീത്ത പറഞ്ഞുകൊണ്ട് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ഇതിന് അടിത്തറയിടുന്നു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആകുന്നതല്ല ഇവിടതതെ യഥാര്‍ത്ഥ പ്രശ്‌നമെന്നാണ് ചന്ദ്രബാബു നായിഡു പറയുന്നത്. രാജ്യം നേരിടുന്ന വലിയവെല്ലുവിളികളാണ് ചര്‍ച്ചയാകേണ്ടെതെന്നും നായിഡു പറഞ്ഞുവക്കുന്നു. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിന്റെ നേര്‍ക്കാണ് സത്യത്തില്‍ നായിഡുവിന്റെ പ്രസ്താവന നീളുന്നത്.

Chandrababu Naidu and Rajnath Singh

ബിജെപിയുമായുള്ള ചര്‍ച്ചകളെക്കുറിച്ച ചോദിച്ചപ്പോഴും ചന്ദ്രബാബു നായിഡുവിന്റെ പരാമര്‍ശം കോണ്‍ഗ്രസിനെതിരെ ആയിരുന്നു. ഒമ്പത് വര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണത്തിനൊടുവില്‍ രാജ്യത്ത് എന്തുണ്ടായി എന്ന കാര്യം പരിശോധിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. എവിടെ നോക്കിയാലും പിടിപ്പുകേടിന്റേയും അഴിമതിയുടേയും കഥകള്‍ മാത്രമേ കാണുന്നൂള്ളു എന്നും നായിഡു പറഞ്ഞു.

നരേന്ദ്ര മോഡിക്ക് എതിരെയുള്ള ആരോപണങ്ങളെ ഖണ്ഡിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള പ്രതികരണങ്ങള്‍. ഇന്ത്യുടെ പേര് നശിപ്പിച്ചത് സത്യത്തില്‍ യുപിഎ സര്‍ക്കാരാണ്. എന്‍ഡിഎയുടെ കാലത്ത് കിലോ ഗ്രാമിന് 8 രൂപയുണ്ടായിരുന്ന സവാളക്ക് ഇപ്പോള്‍ 80 രൂപയാണ് വില. ഇതാണ് കോണ്‍ഗ്രസിന്റെ പാരമ്പര്യം- നായിഡു പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷന്‍ രാജ് നാഥ് സിങുമായി ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ നല്‍കുന്നത് ബിജെപിയുമായി സഖ്യം എന്ന സൂചന തന്നെയാണ്.

കഴിഞ്ഞ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ചന്ദ്രബാബു നായിഡുവും ടിഡിപിയും എന്‍ഡിഎക്കൊപ്പം തന്നെയായിരുന്നു. പിന്നീടാണ് അദ്ദേഹം മുന്നണി വിട്ടത്.

English summary
TDP leader N Chandrababu Naidu seems to be keeping his option for an alignment with BJP open, saying there should be debate on national issues rather than allowing the question of Gujarat chief minister Narendra Modi's leadership to dominate the political discourse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X