Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയതലത്തില്‍ മോദി, ആന്ധ്രയില്‍ ജഗന്‍; അടവ് മാറ്റി നായിഡു, ഇനി സഖ്യം പവന്‍ കല്യാണുമായി

അമരാവതി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത നഷ്ടം നേരിട്ട നേതാവ് ആരെന്ന് ചോദിച്ചാല്‍ ആദ്യം എണ്ണിപ്പറയാവുന്നവരില്‍ പ്രമുഖനാണ് ആന്ധ്ര മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ദേശീയ തലത്തില്‍ ബിജെപിയുമായി ഉടക്കി ബദല്‍ ശക്തിക്ക് ശ്രമിച്ച അദ്ദേഹത്തിന് സ്വന്തം സംസ്ഥാനത്ത് പൂര്‍ണമായും അടിപതറുന്നതായിരുന്നു കാഴ്ച. ബിജെപിയെ വീഴ്താത്താനുള്ള നായിഡുവിന്റെ പ്രയത്‌നം എവിടെയുമെത്തിയില്ല. വോട്ടിങ് മെഷീനെതിരെ അദ്ദേഹം നടത്തിയ നീക്കവും പരാജയപ്പെട്ടു.

ദേശീയ തലത്തില്‍ മോദിയും ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയും നിറഞ്ഞാടിയതോടെ നായിഡു തകര്‍ന്നടിഞ്ഞു. ആന്ധ്രയില്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. വേഗത്തില്‍ തോറ്റുകൊടുക്കാന്‍ നായിഡു തയ്യാറല്ല. അദ്ദേഹം ജനസേന നേതാവ് പവന്‍ കല്യാണുമായി സഖ്യത്തിന് ശ്രമിക്കുന്നുവെന്നാണ് പുതിയ വിവരം. രസകരമാണ് ആന്ധ്രയിലെ രാഷ്ട്രീയ വിശേഷങ്ങള്‍.....

തിരിച്ചടി നേരിട്ടവര്‍ കൈകോര്‍ക്കും

തിരിച്ചടി നേരിട്ടവര്‍ കൈകോര്‍ക്കും

ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിറഞ്ഞുനിന്നത്. നായിഡുവിന്റെ ടിഡിപിയും പവന്‍ കല്യാണിന്റെ ജനസേനാ പാര്‍ട്ടിയും കനത്ത തിരിച്ചടി നേരിട്ടു. തിരിച്ചടി നേരിട്ടവര്‍ കൈകോര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ആന്ധ്രയില്‍ നടക്കുന്നത്.

സീറ്റ് ബലം ഇങ്ങനെ

സീറ്റ് ബലം ഇങ്ങനെ

ആന്ധ്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ചാണ് നടന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഡിപിക്ക് 23 സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റും ലഭിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ് ബാക്കി 22 ലോക്‌സഭാ മണ്ഡലങ്ങളിലും മികച്ചവിജയം നേടി. ജനസേനാ പാര്‍ട്ടിക്ക് ഒരു നിയമസഭാ സീറ്റ് മാത്രമാണ് കിട്ടിയത്.

 നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രമം നടന്നു, പക്ഷേ...

നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രമം നടന്നു, പക്ഷേ...

ഇനി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് വരികയാണ് ആന്ധ്രയില്‍. പവന്‍ കല്യാണുമായി കൈകോര്‍ത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസിനെ നേരിടാനാണ് നായിഡുവിന്റെ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും സഖ്യമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല.

 നായിഡുവിന് സമ്മതം

നായിഡുവിന് സമ്മതം

മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ടിഡിപിയും ജനസേനാ പാര്‍ട്ടിയും സഖ്യമുണ്ടാക്കണമെന്ന് പ്രാദേശിക നേതാക്കള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ച് ഒന്നിക്കേണ്ട സമയമാണിത്. നായിഡു ഇക്കാര്യം സമ്മതിച്ചു. വിശ്വസ്തരോട് സഖ്യസാധ്യത പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി.

സഹകരിച്ച് പ്രവര്‍ത്തനം തുടങ്ങി

സഹകരിച്ച് പ്രവര്‍ത്തനം തുടങ്ങി

ജനസേനാ പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതൃത്വത്തോട് ടിഡിപിയുമായി സഖ്യമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. സഖ്യം തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും അവര്‍ പറയുന്നു. ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ പ്രാദേശികതലത്തില്‍ സഹകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ജഗനെതിരായ ഒരുക്കമാണ് ഇരുപാര്‍ട്ടികളും നടത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+